'ആദ്യം കിട്ടിയത് മുപ്പത്തിയയ്യായിരം'; ഇപ്പോഴത്തെ യൂട്യൂബ് വരുമാനം വെളിപ്പെടുത്തി മല്ലുഫാമിലി സുജിൻ
ഇപ്പോൾ ഫേസ്ബുക്കിലൂടേയും യൂട്യൂബിലൂടെയുമൊക്കെ വരുമാനം കണ്ടെത്തുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. വരുമാനം ഉണ്ടാക്കാൻ ധാരാളം സാധ്യത ഉള്ള ഒന്നാണ് സോഷ്യൽ മീഡിയ എന്ന തിരിച്ചറിവ് യുവാക്കളെ ഈ മേഖലയിലേക്ക് കൂടുതൽ അടുപ്പിക്കുന്നുമുണ്ട്. പലതരം കണ്ടന്റുകളാണ് യൂട്യൂബേഴ്സ് പരീക്ഷിക്കാറുള്ളത്. അത്തരത്തിൽ തന്റെ കുടുംബത്തിനകത്ത് നടക്കുന്ന വിശേഷങ്ങൾ പങ്കുവെച്ച് പ്രേക്ഷകർക്കിടയിൽ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സുജിൻ.
മല്ലു ഫാമിലി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സുജിനും സുജിന്റെ ഭാര്യ പൊന്നുവും ശ്രദ്ധനേടുന്നത്. ഇപ്പോൾ യൂട്യൂബ് ആരംഭിച്ചതിനെക്കുറിച്ചും വരുമാനത്തെ കുറിച്ചുമൊക്കെ തുറന്നുസംസാരിക്കുകയാണ് സുജിനും പൊന്നുവും. വെറൈറ്റി മീഡിയയോടാണ് ഇവർ കാര്യങ്ങൾ തുറന്നുസംസാരിക്കുന്നത്.

കോവിഡ് കാലത്താണ് തങ്ങൾ യൂട്യൂബ് ആരംഭിക്കുന്നതെന്നും യൂട്യൂബ് സാധാരണക്കാർക്കും ഉപയോഗിക്കാൻ പറ്റും എന്നതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു, പൊന്നൂസിന്റെ സുഹൃത്താണ് ത്രെഡ് ഇട്ടുതന്നതെന്നും സുജിൻ പറയുന്നു.
അതിൽ പിടിച്ച് കയറുകയായിരുന്നുവെന്നും ചാനൽ തുടങ്ങുന്ന സമയത്ത് പൊന്നു മോനെ പ്രസവിച്ച് പൊന്നൂസിന്റെ വീട്ടിലായിരുന്നുവെന്നും താനും പെങ്ങളും കൂടിയാണ് ചാനൽ തുടങ്ങിയതെന്നും സുജിൻ പറയുന്നു. മല്ലുഫാമിലി എന്ന പേര് സജസ്റ്റ് ചെയ്തത് ഫോളോവേഴ്സ് ആണ്, സുജിൻ വ്യക്തമാക്കി.
ആ സമയത്ത് താനും പെങ്ങളും ടിക് ടോക്കിൽ സജീവമായിരുന്നുവെന്നും എട്ട് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് തനിക്കും ഏഴ് ലക്ഷത്തോളം പെങ്ങൾക്കും ടിക്ക് ടോക്കിൽ ഉണ്ടായിരുന്നുവെന്നും സുജിൻ പറഞ്ഞു. ഇങ്ങനെയൊരു യൂട്യൂബ് ചാനൽ തുടങ്ങുകയാണെന്ന് ടിക്ക് ടോക്കിൽ റീൽ ഇട്ടതോടെ തന്നെ സബ്സ്ക്രൈബേഴ്സ് വന്നുതുടങ്ങി. അറുപത് ദിവസം കൊണ്ട് തന്നെ വൺ ലാക്ക് അടിച്ചു, പിന്നെ പെട്ടെന്നായിരുന്നു എല്ലാം, സുജിൻ പറഞ്ഞു.
യൂട്യൂൃബിൽ നിന്ന് കിട്ടുന്ന വരുമാനത്തെക്കുറിച്ചു സുജിനും പൊന്നുവും പറഞ്ഞു. യൂട്യൂബിൽ നിന്ന് കിട്ടിയ ആദ്യത്തെ വരുമാനം മുപ്പത്തിയയ്യായിരം രൂപയാണ്. അന്ന് അതിന്റെ പിൻ നമ്പർ സെറ്റ് ചെയ്യുന്നതൊന്നും അറിയില്ലായിരുന്നു. പലരുടേയും സഹായത്തോടെ ഓരോന്ന് പഠിച്ച് വന്നതാണ്. മുപ്പത്തിയയ്യായിരം എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ ഒരു തുകയാണ്. ആ പൈസ കിട്ടയപ്പോൾ തന്നെ നാട്ടിലെ ചെറിയ കടങ്ങളെല്ലാം വീട്ടി, സുജിൻ പറയുന്നു.
പിന്നെ വരുമാനം കൂടി. രണ്ടാം തവണം തന്നെ ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം കിട്ടി. ആ പൈസ കിട്ടിയപ്പോൾ അതുവരെ വാടകയ്ക്ക് ഓടിച്ചുകൊണ്ടിരുന്ന ഓട്ടോറിക്ഷ ഞാൻ സ്വന്തമായി വാങ്ങി. കൊറോണ സമയത്ത് ഞങ്ങശുടെ വീഡിയോ എല്ലാവരും അംഗീകരിച്ചതാണ് വിജയമായത്.
വീഡിയോ ചെയ്യാൻ വേണ്ടി ഞങ്ങൾ ഒന്നും അഭിനയിച്ചില്ല, ഞങ്ങൾ ഞങ്ങളായി തന്നെ നിന്നതാണ് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടത്. അങ്ങനെ സബ്സ്ക്രൈബേഴ്‌സും കൂടി. ഇപ്പോൾ രണ്ട് ലക്ഷത്തിന് അടുത്ത് വരുമാനമുണ്ട്, സുജിൻ പറയുന്നു.












Click it and Unblock the Notifications