Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്ലു ഫാമിലിയുടെ യുട്യൂബ് വരുമാനം വെളിപ്പെടുത്തി സുജിൻ;ഏറ്റവും കൂടുതൽ കിട്ടിയ തുക ഇതാ, 'കണ്ണ് തള്ളരുത്'

'മല്ലു ഫാമിലി'യെ കുറിച്ച് സോഷ്യൽ മീഡിയയിലെ മലയാളികൾക്ക് പ്രത്യേകം പറഞ്ഞ് തരേണ്ട ആവശ്യമില്ല. തങ്ങളുടെ കുടുംബത്തിലെ രസകരമായ നിമിഷങ്ങളെല്ലാം വീഡിയോ ആക്കിയാണ് മല്ലു ഫാമിലി സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ച് പറ്റിയത്. ഇവരുടെ പല വീഡിയോകളും വ്യൂസ് മില്യൺ കടന്നിട്ടുണ്ട്. അപ്പോൾ സ്വാഭാവികമായും എല്ലാവരുടേയും മനസിൽ ഇവർക്ക് ഒരു മാസം എത്ര വരുമാനം കിട്ടുമെന്ന ചോദ്യം തീർച്ചയായും ഉണ്ടാകും. ഇപ്പോഴിതാ ഇതിനെ കുറിച്ച് മനസ് തുറക്കുകയാണ് സുജിനും ഭാര്യ പൊന്നുവും. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് എപ്പോഴാണെന്നും സുജിൻ തുറന്ന് പറഞ്ഞു. വായിക്കാം

'ഫേസ്ബുക്കിൽ നിന്നും പൈസ കിട്ടുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ പേജ് തുടങ്ങി 35,000ത്തോളം ഫോളോവേഴ്സ് ആയി. പക്ഷെ ആ പേജിന് മോണറ്റൈസേഷൻ കിട്ടിയില്ല. അങ്ങനെ അത് ഡിസീറ്റാക്കി മറ്റൊരു പേജ് തുടങ്ങി ഫോളോവേഴ്സിനെ കൊണ്ടുവരുമ്പോഴാണ് എൻറെ ബൈക്കുമായി ബന്ധപ്പെട്ടൊരു വിഷയം ഉണ്ടാകുന്നത്.അത് വലിയ വിഷയമായിരുന്നു. 67000 ആളുകൾ അൺസബ്സ്ക്രൈബ് ചെയ്ത് പോയി.പക്ഷെ ആ മാസമാണ് എനിക്ക് ഏറ്റവും കൂടുതൽ പൈസ കിട്ടിയത്. ഒരു ജുലൈ മാസത്തിലായിരുന്നു അത്. ജുലൈ എനിക്ക് ശരിയല്ലെന്ന് കുടുംബമൊക്കെ പറയും.

mallurevenue

ആ സമയത്ത് എല്ലാ വീഡിയോയും മില്യൺ വ്യൂസ് ആയിരുന്നു. നെഗറ്റീവ് പറയാൻ വേണ്ടി എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ കാണും. ആ മാസം തന്നെ എന്റെ ഫേസ്ബുക്ക് മോണിറ്റൈസബിൾ ആയി. കുഴപ്പമില്ലാത്ത ഫണ്ട് വന്നു. യുട്യൂബിൽ നിന്നും കിട്ടി. എന്റെ പെങ്ങടെ കല്ല്യാണത്തിന്‍റെ സമയത്തൊക്കെ ഫണ്ട് കിട്ടിയിരുന്നു. നല്ല വ്യൂസായിരുന്നു ആ വീഡിയോകൾക്കെല്ലാം. എന്നാൽ ആ സമയത്തല്ല ബൈക്കിന്റെ പ്രശ്നത്തിൽ തന്നെയായിരുന്നു പണം വന്നത്.

കടം വീടുന്നത് വരെ മാസം ഇത്ര ഡോളർ വേണമെന്നൊരു ടാർഗറ്റ് ഉണ്ടായിരുന്നു. അങ്ങനെ ഞാൻ ആക്കിയെടുത്തിരുന്നു. കൊറേ ഷോട്ട് വീഡിയോസൊക്കെ ഇട്ടിരുന്നു. ആ സമയത്ത് 4500 ഡോളർ ഒക്കെ ഒരു മാസം ഉണ്ടാക്കിയിരുന്നു (3,77,505രൂപ). ഇപ്പോഴും എങ്ങനെയെങ്കിലു 4500 ഡോളർ വരുമാനം മാസം കിട്ടാൻ പരമാവധി ശ്രമിക്കും. അതിനായി പല പല വീഡിയോകളും ഇടും. ജുലൈ മാസത്തിൽ 9000 ഡോളർ വരെ കിട്ടിയിട്ടുണ്ട്. (7 ലക്ഷം രൂപ).

നെഗറ്റീവ് കമന്റുകളൊക്കെ വരാറുണ്ട്. ഒരിക്കൽ എന്നെ കുറിച്ച് 16ക നെഗറ്റീവ് കമന്റ്സ് ഒക്കെ വന്നിട്ടുണ്ട്. എല്ലാവരും ഭയങ്കരമായി പേടിച്ചിരുന്നു ,ഇതെന്താണ് ഇങ്ങനെയൊക്കെ ചോദിച്ചു. എന്നാൽ പലരും വിളിച്ച് സമാധാനിപ്പിച്ചു. സോഷ്യൽ മീഡിയ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞു. പിന്നെ നമ്മൾ എന്തിന് പേടിക്കണം. ആളുകൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറയട്ടെ. ചില സമയത്ത് എന്റെ ഫേസ്ബുക്ക് കമന്റുകളൊക്കെ കണ്ടാൽ പെറ്റ തള്ള സഹിക്കില്ല. പക്ഷെ കമന്റ് വരാൻ വേണ്ടി ഞാൻ ചിലത് കാട്ടിക്കൂട്ടും. കാരണം കമന്റ് വന്നാലും ഫണ്ട് വരും. അതൊന്നും പലർക്കും അറിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+