ജനുവരിയിൽ കിട്ടിയ യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സുജിൻ; തെളിവ് സഹിതം വിമർശനങ്ങൾക്ക് മറുപടി
യൂട്യൂബിൽ ഒരുപാട് സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബറാണ് സുജിൻ. മല്ലു ഫാമിലി എന്ന സുജിന്റെ യൂട്യൂബ് ചാനലിന് വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നു. കുറച്ച് ദിവസങ്ങളായി സുജിനെതിരെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഗെയിമിംഗ് ആപ്പ് പ്രൊമോട്ട് ചെയ്തതിന് പിന്നാലെ സുജിന്റെ ഉൾപ്പെടെ ചില സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിപോയിരുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അക്കൗണ്ട് ലോഗ് ഔട്ടായി പോയിട്ടില്ലെന്നും സുജിൻ പറഞ്ഞു.
ഇപ്പോൾ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സുജിൻ. ഇപ്പോൾ കാണുന്ന നേട്ടങ്ങളുടെ ഒക്കെ തുടക്കം തന്റെ യൂട്യൂബ് ചാനലിൽ നിന്നാണെന്നും യൂട്യൂബിൽ നിന്ന് അല്ലാതെ തന്നെ മറ്റ് വരുമാന മാർഗം താൻ ഉണ്ടാക്കിയിട്ടുണ്ടെന്നും സുജിൻ പറഞ്ഞു.

ഇടുന്ന വീഡിയോസിന്റെ അത്യാവശ്യം വ്യൂസ് കിട്ടിയാൽ മാത്രമെ യൂട്യൂബിൽ നിന്ന് നല്ല വരുമാനം ഉണ്ടാക്കാൻ പറ്റൂ. ഞാൻ ആകെ ഒരു മാസത്തിൽ മൂന്നോ നാലോ വീഡിയോസാണ് ഇടുന്നത്. അതിൽ ഒരു വീഡിയോയ്‌ക്കൊക്കെയാണ് ഒരു ലക്ഷം വ്യൂസ് ലഭിക്കുന്നത്. മാസം ഇരുപതിനായരം രൂപ പോലും കിട്ടുന്നില്ല.
ജനുവരി മാസം എനിക്ക് പതിനയ്യായിരം രൂപയാണ്. തെളിവ് സഹിതം ഞാൻ കാണിച്ചുതരാം. യൂട്യൂബ് എന്ന് പറയുന്നത് എന്റെ ആഗ്രഹങ്ങളും ഞാൻ സ്വപ്‌നം കണ്ടതുമൊക്കെ നേടിയെടുക്കാൻ ദൈവം തന്ന വരദാനമാണ് മല്ലു ഫാമിലി. ഇവിടെ നിന്നാണ് എന്റെ എല്ലാ തുടക്കവും തുടങ്ങിയത്.
യൂട്യൂബിന് എന്തെങ്കിലും ആയാൽ എനിക്ക് ചെറുതായി വിഷവമാവും. എല്ലാ തുടങ്ങളും ഇവിടെ നിന്നാണ്. അത് പോകുമ്പോൾ വിഷമം ഉണ്ടാവും. അത് പോകാതിരിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. യൂട്യൂബിന്റെ പോളിസിക്ക് എതിരായ കാര്യങ്ങൾ നമ്മൾ ചെയ്യുന്നില്ല. ഇപ്പോൾ യൂട്യൂബിൽ നിന്നുള്ള വരുമാനം കൊണ്ടല്ല മുന്നോട്ട് പോകുന്നത്.
ഈ വണ്ടിക്ക് ഉണ്ട് 17000 രൂപ അടവ്. കഴിഞ്ഞ മാസം യൂട്യൂബിൽ നിന്ന് കിട്ടിയത്ത് 15200 ആണ്. നമുക്ക് വേറെ കുറെ പരിപാടികളുണ്ട്. അതെല്ലാം തുടങ്ങാൻ സഹായിച്ചത് മല്ലുഫാമിലിയെ വളർത്തിക്കൊണ്ടുവന്നരാണ്. അവർക്കാണ് നന്ദി പറയുന്നത്. യൂട്യൂബിൽ നിന്ന് അല്ലാത്ത വരുമാനം മാർഗം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.
കുറെ കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഞാൻ ഇവിടേക്ക് എത്തിയത്. ഇൻസ്റ്റഗ്രാമിൽ പുതിയതായി വീഡിയോ കാണുന്ന ആളുകൾക്ക് വിചാരമുണ്ട് ഞാൻ മൂന്ന് മാസം കൊണ്ട് എന്തോ ലക്ഷ പ്രഭുവായി എന്ന്. അങ്ങനെ ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ എൻറെ മല്ലുഫാമിലി മുന്നോട്ടുള്ള വീഡിയോ എടുത്ത് നോക്കണം.
മല്ലു ഫാമിലിയിലൂടെയാണെന്റെ വളർച്ച. കാറുകൾ വാങ്ങിയതും ഐ ഫോണുകൾ വാങ്ങിയതും സ്ഥലം വാങ്ങിയതും വീട് വാങ്ങിയതുമൊക്കെ മല്ലു ഫാമിലി ചാനലിൽ നിന്നാണെന്നും സുജിൻ പറഞ്ഞു. ബെറ്റിംഗ് ചെയ്താണ് താൻ ഇതൊക്കെ ചെയ്തതെന്ന് കരുതുന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും സുജിൻ പറയുന്നു.












Click it and Unblock the Notifications