Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി ഒന്നിക്കില്ലെന്ന് പറഞ്ഞ് തന്നെയാണ് അന്ന് പിരിഞ്ഞത്'; എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി സുജിൻ

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ യൂട്യൂബേഴ്സാണ് മല്ലു ഫാമിലി സുജിനും ഭാര്യ പൊന്നൂസും. തങ്ങളുടെ വീട്ടിലെ വിശേഷങ്ങൾ തന്നെയാണ് സുജിൻ വീഡിയോകളിലൂടെ പങ്കുവെയ്ക്കാറുള്ളത്. എന്നാൽ അടുത്തിടെ സുജിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവന്നത്. വ്യൂസിന് വേണ്ടി സബ്സ്ക്രൈബേഴ്സിനെ പറ്റിച്ചെന്ന തരത്തിലാണ് ആരോപണം ഉയർന്നത്. പൊന്നൂസുമായുള്ള പിണക്കവും അതുമായി ബന്ധപ്പെട്ട് സുജിൻ ഇട്ട വീഡിയോകളുമാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

സുജിനും പൊന്നൂസും വേർപിരിയുകാണെന്ന തരത്തിലൊക്കെയായിരുന്നു വീഡിയോകളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഇരുവരും ഒരുമിച്ചാണ്. രൂക്ഷമായി വിമർശനം ഉയരുന്നതിനിടെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കുകയാണ് സുജിനും പൊന്നൂസും. വെറൈറ്റി മീഡിയയോടാണ് സുജിനും പൊന്നൂസും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

Mallu family

പൊന്നു വന്നു, പോയി, പിണങ്ങി എന്നൊക്കെ പറയുന്നതൊന്നും സ്ക്രിപ്റ്റഡ് അല്ലെന്നാണ് സുജിൻ പറയുന്നത്. തങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സുജിൻ വെളിപ്പെടുത്തി. മക്കൾ രണ്ടും ആയതിന് ശേഷം ഞങ്ങൾക്കിടയിൽ വലിയൊരു കമ്യൂണിക്കേഷൻ ​ഗ്യാപ്പ് വന്നു. കല്യാണം കഴിഞ്ഞിട്ട് ആറ് വർഷമായി. എന്നാൽ നാല് വർഷത്തോളം രണ്ട് പേർക്കിടയിലും കമ്യൂണിക്കേഷൻ കുറഞ്ഞത് വലിയ അകലം സൃഷ്ടിച്ചു. ഒരിക്കൽ അത് പൊട്ടിത്തെറിച്ചപ്പോഴാണ് പിണങ്ങിപ്പോയത്, സുജിനും പൊന്നൂസും പറഞ്ഞു.

രണ്ട് പേർക്കും നല്ല ദേഷ്യവും വാശിയും ആയിരുന്നുവെന്നും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞ് തന്നെയാണ് അന്ന് പിരിഞ്ഞതെന്നും സുജിൻ പറയുന്നു. വീണ്ടും ഒന്നിക്കാൻ കാരണം പെങ്ങളുടെ ഭർത്താവ് ആണെന്നും കോടതി വരെ എത്തിയിരുന്നു കാര്യങ്ങളെന്നും അവസാന ഘട്ടത്തിൽ അളിയൻ ഇടപെ‍ട്ടെന്നും സുജിൻ പറഞ്ഞു.

രണ്ട് പേരെയും ഇരുത്തി സംസാരിച്ചു. നാല് വർഷത്തോളം ഞങ്ങൾക്കിടയിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചെല്ലാം പറഞ്ഞു. പറഞ്ഞ് തീരുന്നതോടെ അത് മറക്കണം എന്നായിരുന്നു കണ്ടീഷൻ. ആ തുറന്ന സംസാരം ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ വേരോടെ പിഴിതെറിഞ്ഞു. ഇപ്പോൾ ഭയങ്കര സ്നേഹത്തിലാണെന്നും സുജിനും പൊന്നൂസും പറഞ്ഞു.

പൊന്നൂസ് ആദ്യം പിണങ്ങിയപ്പോൾ പറയേണ്ട എന്നാണ് കരുതിയത്. എന്നാൽ സ്ഥിരം വീഡിയോകളിൽ കാണാതായതോടെ ചോദ്യങ്ങൾ വന്നുവെന്നും ഞങ്ങളല്ലേ നിങ്ങളെ വളർത്തിയത് എന്തിട്ടെന്തിന് മറച്ചുവെയ്ക്കുന്നു എന്ന് ചോദിച്ചപ്പോൾ പറയാൻ നിർബന്ധിതനായെന്നും സുജിൻ പറയുന്നു.

പൊന്നൂസ് എവിടെ എന്ന് തിരക്കി വന്ന ഒരു നെ​ഗറ്റീവ് കമന്റ് തമ്പ് നെയിൽ ആയി ഇട്ടിട്ടാണ് വീഡിയോ ചെയ്തത്, അതിന് ഭയങ്കര റീച്ച് കിട്ടി. കൊള്ളമാല്ലോ എന്നെനിക്കും തോന്നി ആളുകൾക്ക് നെ​ഗറ്റീവാണ് ഇഷ്ടം എന്ന് മനസ്സിലാക്കിയപ്പോഴാണ്, പിന്നീട് നെ​ഗറ്റീവിൽ പിടിച്ചത്. അത് ഞാൻ മുതലെടുത്തതാണ് എന്ന് സമ്മതിക്കുന്നു, അല്ലാതെ വേർപിരിയൽ സ്ക്രിപ്റ്റഡ് ആയിരുന്നില്ല, അത് സത്യമായിരുന്നു, സുജിനും പൊന്നുവും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+