'എന്റെ നാത്തൂനെ പറ്റി ആരും ഒന്നും പറയേണ്ട'; വീഡിയോയുമായി മല്ലുഫാമിലി സുജിന്റെ ഭാര്യ
മല്ലു ഫാമിലിയിലെ സുജിനും ഭാര്യ പൊന്നൂസിനും ധാരാളം ആരാധകരുണ്ട്. ഇവരുടെ വീഡിയോയിൽ ഇടയക്ക് സുജിന്റെ സഹോദരിയും എത്താറുണ്ട്. കുഞ്ചൂസ് എന്നാണ് സഹോദരിയെ സുജിൻ വിളിക്കാറുള്ളത്. ഇപ്പോൾ നാത്തൂനെക്കുറിച്ച് വന്ന മോശം കമന്റിന് മറുപടി നൽകിയിരിക്കുയാണ് പൊന്നൂസ്.
പൊന്നൂസ് വളരെ അഡ്ജസ്റ്റ് ചെയ്ത് കഴിയുന്നത് കൊണ്ടാണ് നാത്തൂൻ ഇത്ര സ്നേഹം കാണിക്കുന്നതെന്നും സുജിനെ ഊറ്റുകയാണെന്നുമൊക്കെ വരുന്ന കമന്റുകൾക്കാണ് പൊന്നൂസ് മറുപടി നൽകയിരിക്കുന്നത്. തങ്ങളുടെ ഏറ്റവും മോശം അവസ്ഥയിൽ സഹായിച്ച വ്യക്തിയാണ് ചേച്ചിയെന്ന് പൊന്നൂസ് പറഞ്ഞു.

ചേച്ചിയുടെ കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞയുടൻ പലട്ടം എനിക്ക് പറയണമെന്ന് തോന്നിയ കാര്യമാണ്. പലവട്ടം ഞാൻ പറഞ്ഞിട്ടുമുണ്ട്. പക്ഷേ അതൊന്നും ആരും മൈന്റ് ചെയ്തിരുന്നില്ല. ഞാൻ എപ്പോൾ പറഞ്ഞാലും നീ കുറെ അഡ്ജസ്റ്റ് ചെയ്യുന്നത് കൊണ്ടാണ് എന്നാണ് പറയുന്നത്. ഇന്നലെ ഞാനൊരു സ്റ്റോറിയിട്ടു. ഭർത്താവിന്റെ പെങ്ങൾമാർക്ക് ഞാനെന്ന് വെച്ചാൽ ജീവനാണ്. അവരുടെ സ്‌നേഹവും കരുതലും എന്നെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട് എന്നായിരുന്നു സ്റ്റോറി.
ഞാൻ ചേച്ചിയെ മെൻഷൻ ചെയ്ത് ലവ് ഒക്കെ ഇട്ടുകൊടുത്തു. ചേച്ചി യെസ് യൂ ആർ മൈ ജെം എന്ന് പറഞ്ഞ് റിപ്ലൈ അയച്ചു. അതിന് ഒരു ചേച്ചി ഒരു മറുപടി അയച്ചു.
ഞാൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നത് കൊണ്ട് ഞാൻ അവർക്ക് ഓക്കെയാണ്. എന്ന് ഞാൻ അവർക്കെതിരെ ശബ്ദം ഉയർത്തുന്നോ അന്ന് അത് നിൽക്കുമെന്നാണ് ആ ചേച്ചി പറഞ്ഞിട്ടുണ്ടായത്. ഞാൻ ആ ചേച്ചിക്ക് മാന്യമായി റിപ്ലൈ കൊടുത്ത് അത് ഓക്കെയാക്കി.
ആ ചേച്ചി മാത്രമല്ല കുറെപേർ ഞാൻ ചേച്ചി വീട്ടിലേക്ക് വരുന്ന വീഡിയോ ഇട്ടാൽ ഇങ്ങനത്തെ മെസേജും കമന്റും കാണാറുണ്ട്. പൊന്നൂസ് ആയതുകൊണ്ടാണ്, പൊന്നൂസ് അഡ്ജസ്റ്റ് ചെയ്യുന്നത് കൊണ്ടാണ് സുജിന് അമ്മയും പെങ്ങളും മാത്രമാണ് വലുത്. പൊന്നൂസേ നിനക്ക് നിന്റെ ലൈഫ് നോക്കിക്കൂടെ എന്നൊക്കെ കമന്റ് കാണാറുണ്ട്.
കല്യാണം കഴിഞ്ഞ് പോയിട്ടും വീട്, വീട്ടുകാർ എന്ന് പറഞ്ഞ് മരിക്കുന്ന ആളാണ് ചേച്ചി. ഏട്ടന്റെ ഏറ്റുവും മോശമായി സമയത്ത് ചേച്ചി സഹായിച്ചിട്ടുണ്ട്. നിന്നിടം ഒലിച്ച് പോവുക എന്ന് പറയാറില്ലേ ആ അവസ്ഥയിൽ ചേച്ചി ഞങ്ങളെ സഹായിച്ചിട്ടുണ്ട്.
അത് ഞങ്ങളുടെ വളരെ പേഴ്‌സണലായ കാര്യമാണ്, കൂടുതൽ പറയുന്നില്ല. എനിക്ക് ഇവിടെ എന്തെങ്കിലും വിഷമം വന്നാൽ ഒരു ദിവസം ആയിക്കോട്ടെ രണ്ട് ദിവസം ആയിക്കോട്ടെ ആലപ്പുഴയിൽ നിന്ന് വരുന്ന കുഞ്ചൂസിനെ നിങ്ങൾക്ക് അറിയില്ല,
ചേച്ചിക്ക് അങ്ങോട്ട് കൊടുത്തതിനെക്കാൾ ഞങ്ങൾക്ക് ഇങ്ങോട്ട് തന്നിട്ടുണ്ട്. ചേച്ചി എന്താണ് ഞങ്ങളുടെ അടുത്ത് നിന്ന് ഊറ്റിക്കൊണ്ടുപോകുന്നത്? പൊന്നൂസ് പറയുന്നു തങ്ങളുടെ കുടുംബത്തിൽ ഒരു പ്രശ്‌നവും ഇല്ലെന്ന് സുജിൻ പറഞ്ഞു.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. പൊന്നൂസ് സ്വന്തം നാത്തൂനേ പറ്റി പറയുന്നത് കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, മക്കളെ നിങ്ങൾ തമ്മിൽ അടിക്കാൻ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതാ മൈൻ്റ് ചെയ്യേ ചെയ്യരുത്.അസൂയയാ നിങ്ങളുടെ സ്നേഹം കണ്ടിട്ട് വേറെ ഒന്നും ഇല്ല












Click it and Unblock the Notifications