'എന്നെ ഡിപ്പന്റ് ചെയ്യേണ്ട ആവശ്യമില്ലല്ലോ'; പൊന്നൂസിന് സുജിന്റെ സർപ്രൈസ് സമ്മാനം, ശരിക്കും ഞെട്ടും
ഒരുപാട് ഫോളോവേഴ്സുള്ള യൂട്യൂബറാണ് മല്ലു ഫാമിലി സുജിൻ. സുജിനും ഭാര്യ പൊന്നുവിനും ധാരാളം ആരാധകരുമുണ്ട്. വളരെ സാധാരണക്കാരനായ സുജിൻ യൂട്യൂബിലൂടെയാണ് ജീവിതം മെച്ചപ്പെടുത്തിയത്. യൂട്യൂബിൽ നിന്നും അത്യാവശ്യം വരുമാനവും ലഭിക്കുന്നുണ്ട്.
ഇപ്പോൾ സുജിൻ പുതിയൊരു കാർ കൂടി വാങ്ങിയിരിക്കുകയാണ്. ഭാര്യയ്ക്ക് വേണ്ടിയാണ് സുജിൻ കാർ വാങ്ങിയിരിക്കുന്നത്. അമ്മയും പൊന്നൂസും അറിയാതെയാണ് താൻ കാർ വാങ്ങിയത് എന്നാണ് സുജിൻ പറഞ്ഞത്. അമ്മയേയും ഭാര്യയെയും കൂട്ടാതെയാണ് സുജിൻ കാർ വാങ്ങാനായി പോകുന്നത്. കാർ വാങ്ങിയ ശേഷം പൊന്നൂസിനെ കാണിക്കാനാണ് സുജിന്റെ പദ്ധതി.

ഇന്ന് ഞാനൊരു വണ്ടി എടുക്കാൻ പോവുകയാണ്. വണ്ടി വേറെ ആർക്കുമല്ല പൊന്നൂസാണ്. i20 എടുക്കാമെന്ന് വിചാരിച്ചു. കിടു ബേബിയേയും ഇവ മോളേയും ഒക്കെ സ്‌കൂളിൽ കൊണ്ടുവിടാമല്ലോ. പൊന്നൂസിന് ഡ്രൈവിംഗ് പഠിപ്പിച്ച് കൊടുത്ത് കഴിഞ്ഞാൽ കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിടാമല്ലോ.
ഇവ മോളെ കൂടി സ്‌കൂളിൽ ചേർത്തപ്പോൾ വിചാരിച്ചതാണ് ഡ്രൈവിംഗ് പഠിപ്പിച്ച് കൊടുത്തുകഴിഞ്ഞാൽ കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോകാം, എന്നെ ഡിപ്പന്റ് ചെയ്ത് നിൽക്കേണ്ട ആവശ്യമില്ല. വണ്ടി എടുക്കുന്ന കാര്യം അമ്മയ്‌ക്കോ പൊന്നൂസിനോഅറിയില്ല.
കുഞ്ഞുമോൾക്കും അളിയനും അറിയാം. അമ്മയ്ക്കും പൊന്നൂസിനും സർപ്രൈസാണ് എന്ന് സുജിൻ പറയുന്നുണ്ട്. കാർ വാങ്ങിക്കുന്നത് വരെയാണ് വീഡിയോയിൽ കാണിക്കുന്നത്. പൊന്നൂസിന് നൽകുമ്പോഴുള്ള റിയാക്ഷൻ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക വരുന്നത്.
എന്നും നന്മകൾ ഉണ്ടാകട്ടെ. ഭാര്യയ്ക്കു വാങ്ങി കൊടുക്കാനുള്ള മനസ്സുണ്ടല്ലോ, ഇതിന്റെ ബാക്കി വീഡിയോ കാണാൻ കട്ട വയ്റ്റിങ് എന്നിങ്ങനെ പോകുന്നു കമന്റുകൾ. അടുത്തിടെ സുജിൻ ബി എം ഡബ്ല്യൂ കാർ വാങ്ങിയിരുന്നു. ഇപ്പോൾ തനിക്ക് യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമല്ല, മറ്റ് ബിസിനസ്സിലൂടെയും വരുമാനം ലഭിക്കുന്നുണ്ടെന്ന് സുജിൻ പറഞ്ഞിരുന്നു.
മല്ലു ഫാമിലിയിൽ നിന്ന് തന്നെ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ടെന്നും വന്ന വഴി മറക്കില്ലെന്നും സുജിൻ പറയുന്നു. അതിനൊപ്പം തന്നെ വേറെ കുറെ കാര്യം ചെയ്യുന്നുണ്ട്. യൂട്യൂബിന് എന്തെങ്കിലും ആയെന്ന് വെച്ച് വരുമാനം മുട്ടില്ല, കാരണം വരുമാനം വന്നുകൊണ്ടിരിക്കാനുള്ള മാർഗങ്ങളുണ്ട്. രണ്ട് മൂന്ന് ഷോപ്പുകളുടെ പാർട്ണർ ആയതുകൊണ്ടുതന്നെ മാസം മാസം വരുമാനം വന്നുകൊണ്ടിരിക്കും എന്നും സുജിൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications