'മമിത ബൈജു നായികയായി വേണ്ടെന്ന് ആ നടൻ പറഞ്ഞു, നിർമ്മാതാവും എതിർത്തു';കമൽ പറയുന്നു

തെന്നിന്ത്യയാകെ ആരാധകരുള്ള നടിയായി മാറിയിരിക്കുകയാണ് മമിത. വളരെ പെട്ടെന്നായിരുന്നു താരത്തിൻ്റെ വളർച്ച. പ്രേമലു എന്ന സിനിമയാണ് നടിയുടെ തലവര മാറ്റിയത്. എന്നാൽ ഖൊ ഖൊ എന്ന മലയാള ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ നടിയുടെ പൊട്ടൻഷ്യൽ താൻ മനസിലാക്കിയിരുന്നുവെന്ന് പറയുകയാണ് സംവിധായകനായ കമൽ. അവരുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട് അവരെ നായികയാക്കി സിനിമ ചെയ്യാൻ പദ്ധതി ഉണ്ടായിരുന്നുവെന്നും എന്നാൽ നടനും നിർമ്മാതാവും അവരെ വേണ്ടെന്ന് വാശിപിടിക്കുകയായിരുന്നുവെന്നും കമൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'ഇന്നത്തെ കാലത്തെ നായികമാരിൽ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു ആർട്ടിസ്റ്റ് ആണ് മമിത ബൈജു. എന്റെ നടക്കാതെ പോയ ഒരു സിനിമ ഉണ്ട്. മമിതയുടെ ഖൊ ഖൊ, സൂപ്പർ ശരണ്യ തുടങ്ങിയ പടങ്ങളൊക്കെ ഞാൻ കണ്ടതാണ്. ഖൊഖൊയിലെ മമിതയുടെ ക്യാരക്ടർ എനിക്ക് ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടിരുന്നു. അസ്സലായി ചെയ്തിട്ടുണ്ട് ആ കുട്ടി. ഖൊ ഖൊ കണ്ടിട്ടാണ് ഞാൻ ഈ കുട്ടിയെ പുതിയ സിനിമയിൽ നായികയായിട്ട് അഭിനയിപ്പിക്കണം എന്ന് വെച്ചിട്ട് തീരുമാനിച്ചിട്ട് ഹീറോയോട് പറഞ്ഞു, പ്രഡ്യൂസറോടും പറഞ്ഞു. പക്ഷെ അവർക്ക് അത്ര പുതുമുഖമായ നായിക വേണ്ട, കുറച്ചുകൂടി വലിയ നായിക വേണം എന്ന് പറഞ്ഞു. ഹീറോ അടക്കം പറഞ്ഞു. ഞാൻ പറഞ്ഞു ഈ കുട്ടി നാളെ ഭാവിയിൽ വലിയൊരു നായികയാവുമെന്ന്, നിങ്ങൾ നോക്കിക്കോ എന്ന്.

kamal3-

അതിന് ശേഷമാണ് ഞാൻ സൂപ്പർ ശരണ്യ കാണുന്നത്. അങ്ങനെ ഞാൻ വീണ്ടും പ്രൊഡ്യൂസറോട് സംസാരിച്ചു. നായികയായിട്ട് മമിത തന്നെ മതി എന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ നമുക്ക് നായകനെ കൺവിൻസ് ചെയ്യിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാൻ മമിതയെ വിളിച്ചു. അവർ വന്നു, അവരുടെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. ഞാൻ മമിതയോട് ക്യാരക്ടർ പറഞ്ഞു. അവർക്ക് അത് ഭയങ്കര ഇഷ്ടമായി. കഥ പറയുമ്പോഴുള്ള അവരുടെ മുഖത്തെ ഭാവങ്ങളൊക്കെ ഇപ്പോഴും എൻ്റ മനസിൽ ഉണ്ട്. മറ്റ് രണ്ട് നടിമാരോട് പറഞ്ഞപ്പോൾ അവർക്കത് വർക്കായിരുന്നില്ല. എന്നാൽ മമിതയ്ക്ക് നന്നായി ആ ക്യാരക്ടർ വർക്കായി. ഒരു നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമാണ്. അവർ അഭിനയിക്കാമെന്ന് സമ്മതിച്ചു, ഡേറ്റ് നേരത്തേ പറയണമെന്ന് പറയുകയും ചെയ്തു. അവർക്ക് ഒകെയായി പോയി. എന്നാൽ അതിനുശേഷവും നായകനും പ്രൊഡ്യൂസറും ഈ നടി വേണ്ടെന്ന് നിലപാടെടുത്തു. അതോടെ അവരെ വേണ്ടെന്ന് വെച്ചു. എനിക്ക് വലിയ വിഷമം തോന്നിപ്പോയി. കാരണം അത്തരം ഒരു അനുഭവം എനിക്ക് ആദ്യമായിട്ടാണ് ഉണ്ടായത്', കമൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma