ആ സിനിമയുടെ രണ്ടാംഭാഗത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും?; കഥ പറഞ്ഞു, അവരുടെ പ്രതികരണം: ജയരാജ് പറയുന്നു
സ്വന്തം കരിയറില്‍ ഇത്രയേറെ വ്യത്യസ്തമായ ജോണറുകളില്‍ സിനിമകള്‍ സംവിധാനം ചെയ്ത മറ്റൊരു സംവിധായകനും ജയരാജിനോളം മലയാളത്തില്‍ വേറെയുണ്ടാവില്ല. ദേശാടനം കളിയാട്ടവും ശാന്തവും അണിയിച്ചൊരുക്കിയ അതേ ജയരാജ് തന്നെയാണ് ജോണി വാക്കർ ഫോർ ദ പീപ്പിളിനും പിന്നിലും. മലയാളികള്‍ എന്നും ഓർക്കുന്ന നർമ്മ രംഗങ്ങള്‍ അടങ്ങിയ തിളക്കവും ദേശീയ, അന്തർദേശീയ അവാർഡുകളില്‍ തിളങ്ങിയ ഒറ്റാലും സംവിധാനം ചെയ്തത് ഇതേ ജയരാജ് തന്നെ.
എന്തുകൊണ്ടാണ് ഇത്രയും വ്യത്യസ്തമായ സിനിമകള്‍ എന്ന ചോദ്യം ജയരാജിനോട് ചോദിക്കുകയാണെങ്കില്‍ അടിസ്ഥാനപരമായി ഞാന്‍ ഇപ്പോഴും ഒരു പ്രേക്ഷകനാണ് എന്നാണ് ജയരാജ് പറയുന്നത്. രജനീകാന്തിന്റെ സിനിമയും കാനില്‍ അടക്കം വരുന്ന ചിത്രങ്ങളും ഒരേ രീതിയില്‍ ആസ്വദിക്കാന്‍ തനിക്ക് കഴിയാറുണ്ടെന്നും ജയരാജന് പറയുന്നു. മുകേഷ്, ഉണ്ണി മുകുന്ദന് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാഥികന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമുഖത്തില്‍ തന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളായ ജോണി വാക്കർ എന്ന സിനിമയെക്കുറിച്ചും ജയരാജ് തുറന്ന് സംസാരിക്കുന്നു. മമ്മൂട്ടി നായകനായ ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ സ്വാമിയെ അവതരിപ്പിക്കാന്‍ ലാലിനെ വിളിച്ചിരുന്നു. 'എന്നാല്‍ ഞാനെങ്ങുമില്ലെ, വേറെ പണി നോക്കു' എന്നും പറഞ്ഞ് അദ്ദേഹം ഓടി. കളിയാട്ടം വന്നപ്പോഴും അദ്ദേഹം സമീപിച്ചു. പിന്നീട് സിദ്ധീഖ് പറഞ്ഞിട്ടാണ് ലാല്‍ വരുന്നതെന്നും ജയരാജ് പറയുന്നു.
ഹൈവെ-2 ചെയ്യാനായി എല്ലാ തയ്യാറെടുപ്പുകളും നടന്നിരുന്നു. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങളാല്‍ അത് മാറ്റിവെച്ചു. ജോണി വാക്കർ - 2 ചെയ്യാനായി മമ്മൂക്കയോടും ദുല്‍ഖർ സല്‍മാനുമായി സംസാരിച്ചിരുന്നു. ആ ചിത്രത്തിന്റെ കഥയെല്ലാം റെഡിയാണ്. ചിത്രം വന്‍ ഹിറ്റുമായിരിക്കും. എന്നാല്‍ അവർക്ക് രണ്ട് പേർക്കും അത്ര താല്പര്യമില്ലാത്തോണ്ട് തല്ക്കാലം മാറ്റിവെച്ചതാണ്. ഉപേക്ഷിച്ചിട്ടില്ല.
90 യില്‍ ഇറങ്ങിയ ജോണി വാക്കർ ഇപ്പോഴും ഫാഷനിലും പാട്ടിലുമൊക്കെ ട്രെന്‍ഡ് സെറ്ററായി നില്ക്കുന്നു. ഫോർ ദ പീപ്പിളിലൂടെ ജാസി ഗിഫിറ്റ്. ആദ്യം നമുക്ക് ഇഷ്ടപ്പെടണം, എന്നിട്ട് വേണം തീരുമാനിക്കാന്‍. അല്ലാതെ വലിയ അറിവൊന്നും ഇക്കാര്യത്തില്‍ ഇല്ല. നമുക്ക് ഇഷ്ടമാകുന്നത് പ്രേക്ഷകർക്കും ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുകയാണ്. ദേശാടനത്തിലുമൊക്കെ അങ്ങനെയാണ്.
യൂത്തിനെ നിരന്തരമായി നിരീക്ഷിക്കും. അവരുടെ മാറി മാറി വരുന്ന അഭിരുചികളും മറ്റും നോക്കി മനസ്സിലാക്കും. നമുക്ക് പ്രായമാവാന്‍ സമ്മതമല്ലെന്ന തീരുമാനവും വേണം. ഇപ്പോഴും പബ്ബും ലൈഫ് ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. വിദേശത്തൊക്കെ പോകുമ്പോള്‍ റിമോട്ടായിട്ടുള്ള പബ്ബിലൊക്കെ പോകാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും ജയരാജ് കൂട്ടിച്ചേർക്കുന്നു.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications