'മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് പവർ ഗ്രൂപ്പ്; നടി രൂപശ്രീയുടെ വാതിലിൽ മുട്ടുന്നത് നേരിട്ട് കണ്ടു'; ഷക്കീല
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ഷക്കീല. റിപ്പോർട്ടിൽ പറയുന്നത് പോലെ മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും നടിമാരുടെ വാതിലിൽ മുട്ടുന്ന സംഭവങ്ങൾ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. അതേസമയം ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സിനിമ മേഖലയിലെ അതിക്രമങ്ങളെ കുറിച്ച് എത്ര റിപ്പോർട്ട് വന്നിട്ട് കാര്യമില്ലെന്നും അവർ തുറന്നടിച്ചു. മലയാളം ന്യൂസ് 18 നോടായിരുന്നു പ്രതികരണം.
'സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും അല്ലാതെ വേറെ ആരാണ് പവർഗ്രൂപ്പ്. മുകേഷ് അടക്കം ഉണ്ടെങ്കിലും ഇരുവരും തന്നെയാണ് മെയൻ പവർഗ്രൂപ്പ് എന്നത്. പണ്ട് കാലത്ത് വസ്ത്രം മാറാന്‍ സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മലയുടെയും കായലിന്റേയുമൊക്കെ മറവിൽ നിന്നാണ് വസ്ത്രം മാറിയിരുന്നത്. ഒരാൾ തുണി പിടിച്ചുതരും ഞങ്ങൾ വസ്ത്രം മാറും. ഇപ്പോൾ കാരവന്‍ ഉണ്ട്. വസ്ത്രം മാറാൻ വേണ്ടി മാത്രമാണോ കാരവാൻ ഉപയോഗിക്കുന്നത്. അവിടെ എല്ലാം നടക്കുന്നുണ്ട്. അവിടെ ഡിന്നറും ലെഞ്ചും സെക്സും എല്ലാം നടക്കും'.

നടിമാരുടെ വാതിലില്‍ മുട്ടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി. 'ഒരു സിനിമ, പേരറിയില്ല. ആ സിനിമയില്‍ കലാഭവന്‍ മണി ഉണ്ടായിരുന്നു. കൊച്ചു പമ്പയിലായിരുന്നു ഷൂട്ടിങ്. അവിടെ ഒരേ ഒരു ഗസ്റ്റ് ഹൗസാണ് ഉണ്ടായത്. അവിടെ ഞാൻ ഒരു വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീയായിട്ടാണ് വേഷമിടുന്നത്. അന്നൊന്നും ഞാൻ ഷക്കീല എന്ന സ്റ്റാർ ഒന്നും അല്ല.
രൂപശ്രീയായിരുന്നു സിനിമയിലെ നായിക. അവരുടെ ഓപ്പോസിറ്റ് മുറിയിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ഒരിക്കൽ പോലും അവർ എന്നോട് ഹായ് എന്ന് പോലും പറഞ്ഞിട്ടില്ല. അവർ നായിക നടിയാണല്ലോ. രാത്രി പന്ത്രണ്ട്-പന്ത്രണ്ടരയായപ്പോള്‍ ആരോ വാതിലിന് മുട്ടുന്നു, എടീ വെളിയില്‍ വാടി എന്നും പറഞ്ഞാണ് മുട്ടുന്നത്. ഞങ്ങള്‍ വാതില്‍ തുറന്നു. രൂപശ്രീയുടെ വാതിലിലാണ് മുട്ടുന്നത്. വലിയ പ്രശ്നമാക്കുകയാണ്.
ഞാന്‍ അയാളോട് പോകാന്‍ പറഞ്ഞു. നീ ആരാടി, നീ ഇതില്‍ വരരുതെന്ന് അയാള്‍ പറഞ്ഞു. ഞാനും മേയ്ക്കപ്പ് മാനും ഇടപെട്ട് അയാളെ പറഞ്ഞ് വിട്ടു. ദേഷ്യത്തില്‍ അയാള്‍ പോയി. ഞങ്ങള്‍ ഗസ്റ്റ് ഹൗസ് മുഴുവന്‍ ലോക്ക് ചെയ്തു. അവിടെ അമേരിക്കൻ അച്ചായൻ എന്ന് വിളിക്കുന്ന ഒരാളുണ്ടായിരുന്നു. നല്ല മനുഷ്യനായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഈ കുട്ടിയെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന്. അദ്ദേഹം ഇടപെട്ട് പുലർച്ചയോടെ ആ കുട്ടിയെ ട്രെയിൻ കയറ്റി വിട്ടു. ആ കുട്ടിയുടെ സീനുകളൊക്കെ കഴിഞ്ഞതായിരുന്നു. അതാണ് അവരെ ശല്യം ചെയ്തത്', ഷക്കീല പറഞ്ഞു
മീടു ആരോപണങ്ങളോട് പൂർണമായി വിയോജിക്കുന്നുവെന്നും താരം വ്യക്തമാക്കി. 'അതിക്രമം ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞ് ആരോപണം ഉയര്‍ത്തുന്നത് ശരിയല്ല. ഉപദ്രവിക്കാന്‍ ആരെങ്കിലും വന്നാല്‍ ചെരിപ്പൂരി അടിക്കണം. മുൻപ് നേരിട്ട അതിക്രമങ്ങൾ ഇപ്പോൾ വന്ന് പറയുന്നത് നാണക്കേടല്ലേ. എല്ലാ ഭാഷയിലും സിനിമകളില്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ കുറ്റാരോപിതരെ ശിക്ഷിച്ചാൽ നല്ലത് തന്നെ. അല്ലാതെ ഇത്തരത്തിൽ എത്ര കമ്മിറ്റി വന്നാലും ഒന്നും ഇവിടെ നടക്കാൻ പോകുന്നില്ല.












Click it and Unblock the Notifications