രാജ്യതലസ്ഥാനത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ച് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും
ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെത്തിയ നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചു. ഒപ്പം ഭാര്യ സുല്‍ഫത്തുമുണ്ടായിരുന്നു. ജോണ്‍ ബ്രിട്ടാസ് എം.പിയോടൊപ്പമാണ് ഇരുവരും ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ജോണ്‍ ബ്രിട്ടാസ് സമൂഹ മാധ്യമമായ ഫേസ് ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ഡല്‍ഹിയിലെത്തിയത്.
ഉപരാഷ്ട്രപതിയും ഭാര്യ സുദേഷ് ധന്‍കറും മമ്മൂട്ടിയെയും സുല്‍ഫത്തിനെയും ഊഷ്മളമായി സ്വീകരിച്ചു. ഉപരാഷ്ട്രപതിയെ മമ്മൂട്ടി ഷാള്‍ അണിയിച്ചപ്പോള്‍ സുല്‍ഫത്ത് ജഗ്ദീപ് ധന്‍കറിനും ഭാര്യക്കും ഉപഹാരം സമ്മാനിച്ചു.

മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ സഹധര്‍മിണി സുല്‍ഫത്തിനും ഒപ്പം ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചപ്പോള്‍...' എന്ന അടിക്കുറിപ്പോടെയാണ് ജോണ്‍ ബ്രിട്ടാസ് എം.പി ചിത്രങ്ങള്‍ പങ്കുവച്ചത്. മമ്മൂട്ടിക്കും ഭാര്യയ്ക്കുമൊപ്പം നിര്‍മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ആന്റോ ജോസഫും മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിര്‍മാതാവുമായ ജോര്‍ജുമുണ്ടായിരുന്നു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ഡല്‍ഹിയിലെത്തിയത്. നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. നാളെ ഡല്‍ഹിയില്‍ എത്തുന്ന മോഹന്‍ലാല്‍ ഷൂട്ടിങ് സംഘത്തിനൊപ്പം ചേരും.
ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങി വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഈ മാസം 25 വരെയാണ് ഡല്‍ഹിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്. ആന്റോ ജോസഫ്, സുബാഷ് സലിം എന്നിവരാണ് നിര്‍മ്മാതാക്കള്‍. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രഹകന്‍ മനുഷ് നന്ദനാണ് കാമറ ചലിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്നത്. 2008 ല്‍ ഇറങ്ങിയ ട്വന്റി20 യാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം.
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായ രണ്ട് ചിത്രങ്ങള്‍ ഡല്‍ഹിയിലാണ് ചിത്രീകരിച്ചത് - ന്യൂഡല്‍ഹിയും ദി കിങ് ആന്‍ഡ് കമ്മിഷണറും.












Click it and Unblock the Notifications