Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിയുടെ കൂടെ എന്നും പിഷാരടി, പുള്ളിക്ക് വേറെ പണിയില്ലേ?'; മറുപടിയുമായി നടൻ

മികച്ച പ്രകടനം നടത്തുന്ന അഭിനേതാക്കൾക്ക് അങ്ങോട്ട് വിളിച്ച് ചാൻസ് കൊടുക്കാറുള്ള നടനാണ് മമ്മൂട്ടി. പലരും ഇത്തരത്തിൽ തങ്ങളുടെ അനുഭവം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ടെലിവിഷൻ കലാകാരനും നടനുമായ റിയാസ് നർമ്മകലയും തനിക്ക് മമ്മൂട്ടി തന്നെ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ഒപ്പം തനിക്ക് ഇഷ്ടമുള്ളവരെ മമ്മൂട്ടി ചേർത്ത് നിർത്തുന്നതിനെ കുറിച്ചും റിയാസ് സംസാരിച്ചു. നടൻ രമേശ് പിഷാരടി ഉൾപ്പെടെയുള്ളവർ മമ്മൂട്ടിയുടെ സൈറ്റിലെത്തുന്നതിനെ കുറിച്ചും റിയാസ് പറഞ്ഞു. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ റിയാസിന്റെ വാക്കുകളിലേക്ക്

'മമ്മൂക്ക എന്നെ ശ്രദ്ധിച്ചെന്ന് പറയുന്നത് മരിച്ചുപോയ ഹനീഫിക്കയാണ്. അളിയൻസിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. മമ്മൂക്കയും ഹനീഫിക്കയും നല്ല അടുപ്പമാണ്. അദ്ദേഹത്തോട് മമ്മൂക്ക ചോദിച്ചത്ര പോലീസ് വേഷമൊക്കെ ഇട്ട് ഒരുത്തനെ കണ്ടല്ലോ ആ തടിയൻ ആരാണെന്ന്. അദ്ദേഹം പറഞ്ഞു, അത് റിയാസാണെന്ന്. ഹനീഫ്ക പറഞ്ഞു എട നിന്നെ മമ്മൂക്ക നോട്ട് ചെയ്തിട്ടുണ്ട്, നീ എങ്ങനെയെങ്കിലും മമ്മൂക്കയെ ഒന്ന് കാണാൻ നോക്കെന്ന്. അങ്ങനെ ഫോൺ നമ്പർ ഒപ്പിച്ച് മെസേജ് ഇട്ടു. അന്നൊന്നും മറുപടി കിട്ടിയില്ല.

mamm-

അളിയൻസിന് സംസ്ഥാന അവാർഡ് കിട്ടിയ സമയത്ത് മെസേജ് അയച്ചപ്പോൾ മറുപടി കിട്ടി. പിന്നീട് ഒരു തവണ മധുരരാജയുടെ സൈറ്റിൽ വെച്ച് കാണാൻ അനുമതി ചോദിച്ചു. ലൊക്കേഷൻ പക്ഷെ അയച്ചില്ല. ഞാൻ അവസാനം ആ സ്ഥലം കണ്ടെത്തി പോയി. എങ്ങനെ ഇവിടെ എത്തിയെന്ന് ചോദിച്ചു എന്നോട്. മറ്റൊരു തിരക്കിലായത് കൊണ്ടാണ് ലൊക്കേഷൻ അയക്കാൻ വിട്ടുപോയതെന്ന് പറഞ്ഞു. കുറെ സമയം അവിടെ വെച്ച് സംസാരിച്ചു. പിന്നീടാണ് റോഷാക്കിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്.

ലൊക്കേഷനിൽ അദ്ദേഹത്തിന് ഇഷ്ടമുള്ളവർ ഉണ്ടെങ്കിൽ ഒരിക്കലും അദ്ദേഹം കാരവാനിൽ ഇരിക്കില്ല. പുറത്ത് കസേരയിട്ട് ഇരിക്കും സംസാരിക്കും. എല്ലാവരും ഉണ്ടെങ്കിൽ അദ്ദേഹം പല വിഷയങ്ങളിലും സംസാരിക്കും. പിഷാരടി ഇടക്ക് വരും. പിഷാരടി ഉണ്ടെങ്കിൽ അവർ തമ്മിലൊരു കെമിസ്ട്രി ഉണ്ടല്ലോ. പിഷാരടി അദ്ദേഹത്തിന്റെ ജോലി തീർത്താണ് വരുന്നത്. എന്നാൽ മാധ്യമങ്ങൾ കാണുമ്പോൾ അദ്ദേഹം മമ്മൂക്കയ്ക്കൊപ്പം ഉണ്ടാകും. മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള കുറച്ച് പേരുണ്ട്, കുഞ്ചൻ ചേട്ടനെയൊക്കെ വലിയ ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്. അവരൊക്കെ അദ്ദേഹത്തിന്റെ അടുത്ത് മിക്കപ്പോഴും കാണും.

അദ്ദേഹത്തിന്റെ ഇഷ്ടം നേടാനായാൽ ഭാഗ്യം എന്ന് കരുതുന്നയാളാണ് ഞാൻ.
മമ്മൂക്ക ഇപ്പോൾ എന്നോട് കാണിക്കുന്ന സ്നേഹത്തിൽ തന്നെ ഞാൻ സംതൃപ്തനാണ്. അവസരം കിട്ടുമ്പോഴൊക്കെ അദ്ദേഹത്തിന്
റെ അഭിനയം കാണാൻ ശ്രമിക്കാറുണ്ട്. അതുകാണാൻ രസമാണ്. രണ്ട് മൂന്നും ടേക്കൊക്കെ പോയാൽ കൂടുതൽ കാണാലോയെന്നാണ്. മമ്മൂക്കയെ പോലെ അഭിനയിക്കുന്നത് കാണാൻ രസമുള്ള നടനാണ് ഫഹദ്. അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ടോണ്ടിരിക്കാൻ ഭയങ്കര രസമാണ്. ഫഹദിന് അദ്ദേഹത്തിന്റേതായ ശൈലിയിലുള്ള അഭിനയമാണ്. വളരെ സിൻസിയർ ആണ്. സീനിന് മുൻപ് റിഹേഴ്സലൊക്കെ ചെയ്യും. പുള്ളി വല്ലാതെ കാര്യങ്ങളൊക്കെ ആസ്വദിക്കുന്ന ആളാണ്. സംസാരിക്കും നന്നായിട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+