'മമ്മൂക്ക നേരെ ഭാര്യയെ വിളിച്ചു, ചെന്നൈയിൽ നിന്ന് 20 ഷർട്ടുകൾ ഉടനടി എത്തിച്ചു', അമ്പരപ്പിച്ച സംഭവം പറഞ്ഞ് നടൻ
മമ്മൂക്ക എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന മമ്മൂക്കയെ കുറിച്ച് മലയാള സിനിമാ രംഗത്തിന് അകത്തും പുറത്തും ചില സംസാരങ്ങളുണ്ട്. അഹങ്കാരിയും ദേഷ്യക്കാരനും ഒക്കെയാണ് എന്നാണ് അതിൽ ഏറ്റവും പ്രശസ്തമായത്. മമ്മൂക്കയുടെ മുന്നിൽ പോകാനും സംസാരിക്കാനും പേടിയാണ് എന്നൊക്കെ പലരും പറയുന്നത് കേൾക്കാം.
എന്നാൽ മമ്മൂട്ടിയെ അടുത്ത് അറിയുന്നവർ അദ്ദേഹത്തെ കുറിച്ച് തികച്ചും വേറിട്ട ഒരു ചിത്രമാണ് തരുന്നത്. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനായ നടൻ മുകുന്ദൻ എങ്ങനെയാണ് മമ്മൂട്ടി തന്നെ സഹായിച്ചത് എന്ന് കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുന്നു.
മുകുന്ദന്റെ വാക്കുകള്‍ ഇങ്ങനെ: മമ്മൂക്കയെ ഫോണില്‍ വിളിച്ചാല്‍ അദ്ദേഹം ഫോണെടുത്ത് സംസാരിക്കും. കൊവിഡ് സമയത്ത് ഒരുപാട് കലാകാരന്മാര്‍ എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സീനിയേഴ്‌സ് ആയിട്ടുളള ആളുകള്‍. ലാലേട്ടനും മമ്മൂക്കയും അടക്കം കുറേ ആളുകള്‍ വിളിച്ചിട്ടുണ്ട്. പക്ഷേ ഏറ്റവും കൂടുതല്‍ നേരം എന്നോട് സംസാരിച്ചത് മമ്മൂക്ക ആണ്.

നീ പുറത്തൊന്നും ഇറങ്ങരുത്, വീട്ടില്‍ തന്നെ ഇരുന്നാല്‍ മതി എന്നൊക്കെ പറഞ്ഞു. ഞാന്‍ എവിടേക്കും ഇറങ്ങുന്നില്ലെന്ന് മറുപടി പറഞ്ഞു. പിന്നെ കൊവിഡിനെ കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചുമൊക്കെ ഭയങ്കര ചര്‍ച്ചയായിരുന്നു. നമ്മളോടുളള സ്‌നേഹം കൊണ്ടാണ് അദ്ദേഹം അത് ചെയ്യുന്നത്. അല്ലാതെ അദ്ദേഹത്തിന്റെ വിലയേറിയ സമയം നമ്മളോട് സംസാരിച്ച് കളയാനുളളതല്ല. സ്‌നേഹം ഉളളത് കൊണ്ടാണ്. അത് നമ്മള്‍ തിരിച്ചറിയണം.
അപ്പോള്‍ അതേക്കുറിച്ച് നമ്മള്‍ക്ക് ബോധം ഉണ്ടാകണം. അദ്ദേഹത്തെ വെറുതേ വിളിച്ച് ശല്യം ചെയ്യരുത് എന്നും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നും മനസ്സിലാക്കണം. അത്യാവശ്യം ഉണ്ടെങ്കില്‍ വിളിച്ചാല്‍ മതി. അത്യാവശ്യം ഉണ്ടെങ്കില്‍ അദ്ദേഹത്തെ വിളിച്ചാല്‍ കിട്ടും. അതേസമയം അദ്ദേഹത്തിന് നമുക്ക് മെസ്സേജ് അയക്കാം. എപ്പോള്‍ മെസ്സേജ് അയച്ചാലും അദ്ദേഹം നമുക്ക് മറുപടി അയക്കും. ആ കാണിക്കുന്നത് തന്നെ വലിയ സംഭവം ആണ്.
ആ സ്‌നേഹം എന്റെ മനസ്സില്‍ എപ്പോഴും ഉളള കാര്യമാണ്. എപ്പോഴും കൃത്യമായി മറുപടി നല്‍കുന്ന ആളാണ് അദ്ദേഹം. ഒരു വിഷ് അയച്ചാല്‍ പോലും മറുപടി നല്‍കും. ജ്വാലയായ് എന്ന സീരിയലിന്റെ എല്ലാ നൂറാം എപിസോഡിലും അദ്ദേഹം സെറ്റില്‍ വരികയും ഞങ്ങള്‍ക്കൊപ്പം ഇരുന്ന് ഊണ് കഴിക്കുകയും ചെയ്യും.
വളരെ രസമുളള ഒരു കാര്യമുണ്ട്. മമ്മൂക്ക ഡ്രസ്സുകളെ കുറിച്ചൊക്കെ വളരെ ശ്രദ്ധയുളള ആളാണ്. അദ്ദേഹം സീരിയല്‍ കണ്ട് കൊണ്ടിരിക്കുമ്പോള്‍ അലിയാര്‍ സാറിനെ വിളിച്ച് ചോദിച്ചു, മുകുന്ദനൊക്കെ ഒരേ ഷര്‍ട്ട് തന്നെ ആണല്ലോ ഇടുന്നത് അതെന്താണ് എന്ന്. അലിയാര്‍ സാര്‍ പറഞ്ഞു, പത്ത് മുപ്പത് ഷര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. അവരുടെ സ്വന്തം ഷര്‍ട്ടുകളാണ്, അതുകൊണ്ട് നമുക്ക് പറയാന്‍ പറ്റില്ല, അത്രയൊക്കെയേ പറ്റുകയുളളൂ എന്ന്.
ഓ അങ്ങനെ ഒരു പ്രശ്‌നം ഉണ്ടല്ലേ എന്ന് പറഞ്ഞ് മമ്മൂക്ക ഫോണ്‍ വെച്ചു. ഉടനേ വീട്ടിലേക്ക് വിളിച്ച് പറഞ്ഞു. ഉടനെ തന്നെ ചെന്നൈയില്‍ നിന്ന് 20 ഷര്‍ട്ടുകള്‍ വരുത്തിച്ചു. നല്ല ബെസ്റ്റ് ഷര്‍ട്ടുകള്‍. ഞാന്‍ എന്റെ സീരിയല്‍ ജീവിതത്തില്‍ ഇട്ട ഏറ്റവും മികച്ച ഷര്‍ട്ടുകളാണ് അത്. അദ്ദേഹത്തിന്റെ വൈഫിന്റെ നിര്‍ദേശപ്രകാരം കോസ്റ്റിയൂമര്‍മാര്‍ ആരോ പോയി ഷര്‍ട്ടുകള്‍ വാങ്ങുകയായിരുന്നു. തനിക്ക് ചേരുന്ന കളറുകള്‍ ആയിരുന്നു എല്ലാം. ജ്വാലയായുടെ കുറേ എപിസോഡുകളില്‍ ആ ഷര്‍ട്ടുകള്‍ കാണാം.
അതാണ് അദ്ദേഹത്തിന്റെ കെയറിംഗ്. നമുക്ക് കുറച്ച് ഷര്‍ട്ടുകള്‍ വാങ്ങാനേ കഴിയൂ. അപ്പോള്‍ കുറച്ച് കൂടി വാങ്ങൂ എന്ന് നമ്മളോട് പറയുകയല്ല, ഉടനെ അദ്ദേഹം തന്നെ വാങ്ങിപ്പിക്കുകയാണ്'', മുകുന്ദൻ പറഞ്ഞു.












Click it and Unblock the Notifications