മമ്മൂട്ടി എന്ത് തെറ്റ് ചെയ്തെന്നാണ്: അന്ന് മോഹന്‍ലാലിന്റെ കാര്യത്തിലും അദ്ദേഹം ഇത് തന്നെയല്ലെ ചെയ്തത്
മമ്മൂട്ടിക്കെതിരെ സാന്ദ്രാതോമസ് നടത്തിയ വെളിപ്പെടുത്തല്‍ സിനിമ ലോകത്ത് വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ എങ്കിലും നിർമിക്കണം എന്ന കാരണം കാണിച്ച് സാന്ദ്രയുടെ പത്രിക തിരഞ്ഞെടുപ്പ് വരണാധികാരി തള്ളി.
തന്റെ പത്രിക തള്ളിയ നടപടി സാന്ദ്ര ചോദ്യം ചെയ്യുകയും നിയമപരമായി നേരിടുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന സാന്ദ്രാ തോമസിന്റെ വെളിപ്പെടുത്തലുണ്ടാകുന്നത്. എന്നാല്‍ തന്റെ നിലപാട് വ്യക്തമാക്കിയപ്പോള്‍ താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര അവകാശപ്പെടുന്നു.

'മമ്മൂക്ക എന്നെ വിളിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകരുതെന്ന് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമേയുള്ളൂ, മമ്മൂക്ക ഇക്കയുടെ മകൾക്കാണ് ഇങ്ങനെയൊരു സിറ്റുവേഷൻ വന്നതെങ്കിൽ അവരോടും ഇത് പറയുമോ?. പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയിൽ ബാധിക്കും, എനിക്കിനി സിനിമ ചെയ്യാൻ പറ്റില്ല, നിർമ്മാതാക്കൾ തീയേറ്ററിൽ ഇനിയെന്റെ സിനിമ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാൻഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാൻ ചോദിച്ചു.' എന്നായിരുന്നു സാന്ദ്രയുടെ വാക്കുകള്‍.
നിർമ്മാതാവിന്റെ ഈ വെളിപ്പെടുത്തലിന് പിന്നാലെ മമ്മൂട്ടിക്കെതിരെ ശക്തമായ വിമർശനമാണ് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ ഉയർത്തുന്നത്. സാന്ദ്രാ തോമസിനൊപ്പം നില്‍ക്കുന്നതിന് പകരം അവരോട് കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞത് ശരിയായില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതിന് തയ്യാറാകാത്ത അവരുടെ സിനിമയില്‍ നിന്നും പിന്മാറിയത് അതിലേറെ മോശമായിപ്പോയെന്നും ആളുകള്‍ പറയുന്നു.
എന്നാല്‍ വിഷയത്തില്‍ മമ്മൂട്ടിയെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. 'മലയാള സിനിമയിലെ ചെറുതും വലുതുമായ താരങ്ങള്‍ക്ക് എന്ത് പ്രശ്നങ്ങൾ വന്നാലും മമ്മൂക്ക അവരെ വിളിച്ചു അവരുടെ കൂടെ തന്നെ നില്‍ക്കും. പ്രൊഡ്യൂസർ അസോസിയേഷനുമായുള്ള സാന്ദ്ര വിഷയം പറഞ്ഞു തീർത്തു മന്പോട്ട് പോവാം എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞു കാണുക' എന്നാണ് ഫ്രിനില്‍ ഫ്രാന്‍സിസ് എന്ന പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം സിനിമ ആസ്വാദക ഗ്രൂപ്പുകളില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പണ്ട് മോഹൻലാലിന്റ ലാലിസം ബാൻഡിന്റെ പരിപാടിയെക്കുറിച്ച് സർക്കാർപരമായും മറ്റും ആളുകൾ അദ്ദേഹത്തെ വിമർശിചപ്പോൾ മമ്മൂക്ക മുന്നിൽ തന്നെ മോഹൻലാലിന് സപ്പോർട്ട് ചെയ്തു. അതായത് മമ്മൂക്ക പൂർണ്ണമായും മോഹന്‍ലാലിന് ഒപ്പം നിന്നു. അതേപോലെതന്നെ മലയാള സിനിമയിലെ ചെറുതും വലുതുമായ താരങ്ങക്കു എത്ര പ്രശ്നങ്ങൾ വന്നാലും മമ്മൂക്ക അവരെ വിളിച്ചു അവർക്ക് കൂടെ തന്നെ നില്‍ക്കും.
പ്രൊഡ്യൂസർ അസോസിയേഷനുമായുള്ള പ്രശ്നത്തില്‍ വിഷയം പറഞ്ഞു തീർത്തു മുന്നോട്ട് പോവാം എന്ന് തന്നെയാണ് അദ്ദേഹം സാന്ദ്രാ തോമസിനോത് പറഞ്ഞു കാണുക. മമ്മൂക്ക സാന്ദ്രയെ ഇതിനു മുൻപും വിളിച്ചിട്ടുണ്ട്.. ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ. ഈ വിഷയത്തിൽ സാന്ദ്രയുടെ തീരുമാനം മാറ്റില്ല എന്നു പറഞ്ഞപ്പോ തന്നെ മമ്മൂക്ക അതിന് മറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല.
ഇതിന്റെ പേരിൽ മമ്മൂക്ക സിനിമയും ക്യാൻസൽ ആക്കാനും പോവില്ല. കാരണം പുള്ളി ഇപ്പൊ ചെയ്തുകൊണ്ട് ഇരിക്കുന്ന മഹേഷിന്റെ പ്രൊജക്റ്റ് തന്നെ മമ്മൂക്ക ഇല്ലാത്തത് കൊണ്ട് പെന്റിങ്ങാണ്. അതായത് നിലവിലെ തിരക്കുകൾ തീർത്തിട്ടെ മമ്മൂക്ക അടുത്ത സിനിമകൾ ചെയ്യുകയുള്ളൂ. നേരത്തെ തന്നെ മമ്മൂക്ക യെസ് പറഞ്ഞ എല്‍ ജെ പി പ്രൊജക്റ്റ് സാന്ദ്രക്കു നെഗറ്റീവ് വൈബ് ഉണ്ടാക്കി എന്ന് പറഞ്ഞു ഡ്രോപ്പ് ആക്കിയത് സാന്ദ്ര തന്നെയാണ്.
സിനിമകൾ ഡ്രോപ്പ് ആക്കുന്നതും - നടക്കാതെ ഇരിക്കുന്നതും ഓരോ വെക്തികളുടെയും തീരുമാനമാണ് - ഇന്നലത്തെ ഇഷ്യു പ്രൊജക്റ്റ് ഡ്രോപ്പ് ആക്കിയതും യാതൊരു കണക്ഷനും ഇല്ല. അങ്ങനെ ആക്കി തീർക്കാൻ പലരും നോക്കുന്നുണ്ട്. " മലയാളസിനിമയിൽ 54 വർഷം തികയുബോൾ... മലയാള സിനിമക്കും സിനിമ പ്രവർത്തകർക്കും എന്തേലും പ്രശ്നം ഉണ്ടേൽ മുന്നിൽ തന്നെ കാണും വല്യേട്ടനായി.... അന്നും ഇന്നും......... "
അറിയാലോ മമ്മൂട്ടിയാണ്.












Click it and Unblock the Notifications