Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്ക് സിനിമയിൽ നിന്ന് മാത്രം ഒരു വർഷം ലഭിക്കുന്ന വരുമാനം ഇതാ..ഏറ്റവും കൊതിച്ചത് ഇതിനാണ്

കൊച്ചി: 'ജീവിതത്തിൽ എന്തിനോടാണ് ക്രേസ് എന്ന് ചോദിച്ചാൽ എനിക്ക് ക്രേസ് കാറുകളോടാണ്. ഒരു നൂറ് കാറ് വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷേ അത്രയും കാശ് ഇല്ലാത്തത് കൊണ്ട് വർഷത്തിൽ ഒരു കാർ അല്ലേ വാങ്ങാനാകൂ', വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്.

വർഷങ്ങൾക്കിപ്പുറം കോടികളുടെ ആസ്തിയുള്ള സൂപ്പർസ്റ്റാറായി മമ്മൂട്ടി മാറിയപ്പോൾ 100 കാറുകൾ അദ്ദേഹം വാങ്ങിയിട്ടില്ല, പക്ഷേ തന്റെ ആ മോഹം മമ്മൂട്ടി മാറ്റിവെച്ചതുമില്ല. ആരും സ്വന്തമാക്കാൻ കൊതിക്കുന്ന വമ്പനൊരു കാർ കളക്ഷൻ തന്നെ അദ്ദേഹത്തിനുണ്ട്. അതുമാത്രമല്ല കേട്ടോ, സമ്പത്തിന്റേയും വസ്തുക്കളുടേയും കാര്യത്തിലും മെഗാസ്റ്റാർ ആരാധകരെ അമ്പരിപ്പിക്കും. വിശദമായി തന്നെ നോക്കാം.

mammoottywea

4 കോടി വില വരുന്ന ജി ക്ലാസ് മെഴ്സിഡസ് ബെൻസ് മുതൽ തുടങ്ങുന്നു മമ്മൂട്ടിയുടെ കാർ കളക്ഷൻ. അടുത്തിടെ മമ്മൂട്ടി സ്വന്തമാക്കിയത് നാല് കോടിയുടെ ഫെരാരി 812 ആയിരുന്നു. ഒന്നര കോടിയോളം വരുന്ന ജാഗ്വാർ എഫ്-ടൈപ്പ് ആണ് ഗാരേജിലെ മറ്റൊരു കേമൻ. യുഎസ്ഡി ബിഎംഡബ്ല്യു X6, റേഞ്ച് റോവർ സ്‌പോർട്ട് , മിനി കൂപ്പർ, ബിഎംഡബ്ല്യു ഇ46 എം3, ജാഗ്വാർ എക്സ് ജെ,ടൊയോട്ട ലാന്റ് ക്രൂയിസർ, ഓഡി എ7, മിറ്റ്സുബുഷി പജീറോ സ്പോർട്, ടൊയോട്ട ഫോർച്യൂണർ, ബെൻസ് കാരവാനിൽ നിന്നുള്ള വാനിറ്റി വാൻ, 45 ലക്ഷം വില വരുന്ന മിനി കൂപ്പർ എന്നിങ്ങനെ പോകുന്നു ഗാരേജിലെ വാഹനങ്ങൾ. മകൻ ദുൽഖറിനും കാറിനോട് വലിയ താത്പര്യമാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അച്ഛനെ പോലെ തന്നെ മകനും പുതിയ കാറുകൾ സ്വന്തമാക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല.

സിനിമയിലൂടെ വർഷം 50 കോടി

ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മമ്മൂട്ടി സിനിമയിലൂടെ മാത്രം 50 കോടി സമ്പാദിക്കുന്നുണ്ട്. ഇതുകൂടാതെ ബ്രാൻഡ് എൻഡോഴ്സ്മെന്റിലൂടെയും അദ്ദേഹത്തിന് കോടികൾ വരുമാനമായി ലഭിക്കുന്നുണ്ട്. കൊച്ചിയിൽ തന്നെ നിരവധി വസ്തുക്കളും സ്വത്തുക്കളും മമ്മൂട്ടിയുടെ പേരിലുണ്ട്.

മമ്മൂട്ടിയും സഹോദരങ്ങളും ജനിച്ച് വളർന്നത് വൈക്കം ചെമ്പിലാണ്. ഇവിടെയുള്ള തറവാട് വീട് ഇപ്പോഴും അദ്ദേഹം സംരക്ഷിച്ചിട്ടുണ്ട്. എറണാകുളം ഇളംകുളത്തുള്ള വീട്ടിലാണ് മമ്മൂട്ടി ഇപ്പോൾ കഴിയുന്നത്. ബോക്സ്- കന്റെംപ്രറി മോഡലിലായിരുന്നു ഈ വീട് തയ്യാറാക്കിയത്. 4 കോടിയാണ് വീടിനായി ചെലവഴിച്ചത്. പനമ്പള്ളി നഗറിലെ വീട്ടിലാണ് മമ്മൂട്ടിയും കുടുംബവും ഇതിനു മുൻപ് താമസിച്ചിരുന്നത്.

റിയൽ എസ്റ്റേറ്റിലും മമ്മൂട്ടിക്ക് കാര്യമായ നിക്ഷേപമുണ്ട്. കൊച്ചി, കേരളം, ബാംഗ്ലൂർ, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലും അദ്ദേഹത്തിന് സ്വത്തുക്കൾ ഉണ്ട്. മാത്രമല്ല രാജ്യത്ത് പലയിടങ്ങളിലും നിരവധി കൃഷി സ്ഥലങ്ങളും മമ്മൂട്ടിയുടെ പേരിലുണ്ട്.താരത്തിന്റെ ആകെ ആസ്തി 340 കോടിയോളം രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+