'ശോഭനയെ വേണ്ട, വേറെ നടിമാർ മതിയെന്ന് മമ്മൂട്ടി പറഞ്ഞു; താൻ മോഹൻലാലിനെവെച്ചല്ലേ പടമെടുക്കൂവെന്നും';കമൽ പറയുന്നു
കൊച്ചി: മലയാളികളുടെ പ്രീയപ്പെട്ട സിനിമകളിലൊന്നാണ് മഴയെത്തും മുൻപേ. മമ്മൂട്ടി, ശോഭന, ആനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമലാണ് ചിത്രമൊരുക്കിയത്. ഇപ്പോഴിതാ ആ സിനിമയിലേക്ക് എങ്ങനെയാണ് എത്തിയതെന്ന് പറയുകയാണ് കമൽ. കൗമദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സിനിമയുടെ വിശേഷങ്ങൾ കമൽ പങ്കിട്ടത്. സംവിധായകന്റെ വാക്കുകളിലേക്ക്
'സഹസംവിധായകനായിരിക്കെ പല പടങ്ങളിലും ഞാൻ മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ സംവിധായകനായ ശേഷം മോഹൻലാലിനൊപ്പമായിരുന്നു കൂടുതൽ പടം ചെയ്തത്. നാലഞ്ച് പടം കഴിഞ്ഞപ്പോൾ ഒരിക്കൽ മമ്മൂക്കയെ കണ്ട് അദ്ദേഹത്തിന്റെ ഡേറ്റ് ചോദിച്ചു. അപ്പോൾ അദ്ദേഹം തമാശക്ക് പറഞ്ഞത് താൻ മോഹൻലാലിനെ വെച്ചല്ലേ പടം ചെയ്യുള്ളൂവെന്നാണ്. എന്തായാലും മമ്മൂക്കയെ വെച്ചൊരു പടം ചെയ്യാൻ വളരെ വൈകി.

ചമ്പക്കുളന്തച്ചന്റെ വിജയത്തിന് ശേഷം ഞാനും സിനിമയുടെ പ്രൊഡ്യൂസറായ മാധവൻ നായരും ശ്രീനിവാസനും ഇരിക്കുമ്പോഴാണ് മമ്മൂട്ടിയെ വെച്ചൊരു പടത്തിനെ കുറിച്ച് ഞങ്ങൾ സംസാരിക്കുന്നത്. അങ്ങനെ ശ്രീനി മമ്മൂക്കയെ വിളിച്ചു. അതിനെന്താ സ്ക്രപിറ്റ് ആലോചിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് മഴയെത്തും മുൻപേയിലേക്ക് എത്തുന്ന്. കുറെ കഥയാലോചിച്ച് ശരിയായിരുന്നില്ല. അവസാനം വിമൺസ് കോളേജിൽ പഠിപ്പിക്കുന്ന അധ്യാപകന്റെ കഥ ആയാലെന്താ എന്ന് ശ്രീനിവാസൻ ചോദിച്ചു. അങ്ങനെ മമ്മൂക്കയെ വിളിച്ച് ശ്രീനി പറഞ്ഞു.
പറഞ്ഞപ്പോൾ താൻ എന്താ എന്നെ കളിയാക്കുകയാണോ സുന്ദരനായ ലക്ചറർ ആണെന്നല്ലേ പറഞ്ഞത്. ഞാനെന്താ സുന്ദരനല്ലേ എന്നൊക്കെ മമ്മൂക്ക തമാശരീതിയിൽ ചോദിച്ചു. സുന്ദരനായ നിങ്ങളും സുന്ദരനല്ലാത്ത ഞാനും അധ്യാപകരായി എന്ന് ശ്രീനി ചിരിച്ചോണ്ട് പറഞ്ഞു. അത് കേട്ട് മമ്മൂട്ടിയും ചിരിച്ചു. കൊള്ളാവുന്ന ഐഡിയയാണല്ലോ നമ്മക്ക് പിടിക്കാം എന്ന് പറഞ്ഞു. അങ്ങനെ കുറെ നാളെടുത്തു സ്ക്രിപ്റ്റ് ആയി.1995 ലാണ് സിനിമ ചെയ്യുന്നത്. സ്ക്രിപ്റ്റ് ഒക്കെ കേട്ടപ്പോൾ മമ്മൂട്ടിക്ക് ഭയങ്കര ഇഷ്ടമായി.
കഥയൊക്കെ ആയി കഴിഞ്ഞപ്പോൾ കാസ്റ്റിംഗ് ആയിരുന്നു പ്രശ്നം. ശോഭനയുടെ റോൾ ഞങ്ങൾ അവരുടെ പേര് ആദ്യമേ പറയുന്നുണ്ട്. ഞാനും ശോഭനയും കുറേ പടത്തിലായി ഒരുമിച്ച് വേറെ നടിയെ ആലോചിക്കെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടി കുറെ നടിമാരുടെ പേര് പറഞ്ഞു. പക്ഷെ ആ ക്യാരക്ടർ ഒരു തളർന്നിരിക്കുന്ന ഡാൻസറുടേതാണ്. അതുകൊണ്ട് തന്നെ ഡാൻസറായ ശോഭന തന്നെ മതി എന്ന തീരുമാനത്തിലായിരുന്നു ഞങ്ങൾ. മാത്രമല്ല ഡാൻസറായ ശോഭന ചെയ്യുമ്പോൾ ആളുകൾക്ക് അത് പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാൻ പറ്റും. മമ്മൂക്കയ്ക്ക് പക്ഷെ അത് അത്ര തൃപ്തിയില്ലായിരുന്നു, കാരണം തുടർച്ചയായി അഭിനയിക്കുന്നുവെന്നത് കൊണ്ടാണ്.
ആനിയിലേക്ക് വന്നപ്പോൾ അമ്മയാണ സത്യം എന്ന ബാലചന്ദ്ര മേനോന്റെ സിനിമയിലാണ് അവർ ആദ്യം അഭിനയിക്കുന്നത്. വേറെ പടങ്ങളൊന്നും അവർ ചെയ്തിട്ടില്ല. പക്ഷെ ആ പടത്തിലെ അവരുടെ പ്രകടനം എനിക്ക് ഇഷ്ടമായി. അങ്ങനെ മമ്മൂക്കയോട് ആനിയുടെ കാര്യം പറഞ്ഞു. അപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് ആ പെൺകുട്ടിയെ കണ്ടാൽ ആണാണെന്നല്ലേ തോന്നുക, അങ്ങനെയൊരാൾ പറ്റില്ലയെന്ന്. മമ്മൂക്കയുടെ സ്വതസിദ്ധമായ പറച്ചിലല്ലേ. നമ്മുക്ക് ആണത്തമുള്ള പെണ്ണത്തമുള്ള പെണ്ണിനെയാണ് വേണ്ടതെന്ന് തമാശ പറഞ്ഞു ഞാൻ. അങ്ങനെയാണ് ആനിയിലേക്ക് എത്തുന്നത്. ആനിയുടെ രണ്ടാമത്തെ സിനിമയാണ് മഴയെത്തും മുൻപേ. മഞ്ജു പിള്ളയുടെ ഒക്കെ തുടക്ക പടമാണ്. അങ്ങനെ പല നല്ല ആർട്ടിസ്റ്റുകളും വന്നു.ഒരു മാസത്തിനുള്ളിൽ തന്നെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു', കമൽ പറഞ്ഞു.












Click it and Unblock the Notifications