'20 വർഷമായി ഇഷ്ട ഭക്ഷണങ്ങൾ ഉപേക്ഷിച്ചു,മമ്മൂട്ടിക്ക് സംഭവിച്ചത്'; വെളിപ്പെടുത്തി താരം
കൊച്ചി: 72ാം വയസിലും മമ്മൂട്ടി ചെറുപ്പം കാത്തുസൂക്ഷിക്കുന്നതിനും ശരീര സൗന്ദര്യം നിലനിർത്തുന്നതിനും കടുത്ത ഭക്ഷണ നിയന്ത്രണം പാലിക്കുന്നയാളാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തക്കൾ തന്നെ പറഞ്ഞിട്ടുണ്ട്.ഭക്ഷണം അമിതമായി അദ്ദേഹം കഴിക്കില്ലെന്ന് മാത്രമല്ല ഇഷ്ട ഭക്ഷണത്തോട് പോലും കണ്ണുംപൂട്ടി അദ്ദേഹം 'നോ'പറയാറുണ്ട്. എന്നാൽ ഈ കടുത്ത നിയന്ത്രണം മമ്മൂട്ടിയെ കൊണ്ടെത്തിച്ചത് മറ്റൊരു അവസ്ഥയിലാണ്. താൻ നേരിടുന്ന ബുദ്ധിമുട്ടിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ തുറന്ന് പറയുകയാണ് സംവിധായകനും നടനുമായ രൺജി പണിക്കർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
'2008 ൽ ഞാൻ സംവിധാനം ചെയ്ത രൗദ്രം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു. ഞാൻ നോക്കുമ്പോൾ മമ്മൂക്ക ഒന്നും എൻജോയ് ചെയ്യുന്നില്ലായിരുന്നു. ഞാൻ പുള്ളിയോട് ചോദിച്ചു ഭക്ഷണത്തിനോട് എന്തിനാണ് ഈ വിരോധമെന്ന്.കാരണം എനിക്കറിയുന്ന മമ്മൂക്ക നല്ല ഭക്ഷണപ്രിയനാണ്. പുള്ളി പറഞ്ഞു, എനിക്ക് രുചിയില്ലായെന്ന്. ഞാൻ ചോദിച്ച് എന്തെങ്കിലും അസുഖം ഉണ്ടോയെന്ന്.

അപ്പോൾ മമ്മൂക്ക പറഞ്ഞു, അസുഖമല്ലടോ ഇത്ര കൊല്ലമായി ഞാൻ ഈ ഭക്ഷണം വർജിച്ച് വർജിച്ച് എനിക്ക് രുചികൾ നഷ്ടപ്പെട്ടുപോയെന്ന്. 2008 കഴിഞ്ഞിട്ട് ഇപ്പോൾ 15 വർഷമായി. ഇഷ്ടമുള്ള ഭക്ഷണം, വേണ്ട അത്രയും കഴിക്കാനുള്ള പ്രാപ്തിയുണ്ടായിട്ടും ആ അവസരങ്ങളെല്ലാം 20 വർഷമായി ആ മനുഷ്യൻ റെസ്ട്രിക്ട് ചെയ്യുകയാണ്.
അദ്ദേഹത്തിന് ഇഷ്ടമുള്ള ഒരു ഭക്ഷണം കഴിക്കാൻ പേടിയാണ്. കാരണം അദ്ദേഹത്തെ സംബന്ധിച്ച് ആ രൂപം കാത്തുസൂക്ഷിക്കുക എന്നത് ഒരു ബാധ്യതയാണ്. മമ്മൂക്ക ഇപ്പോഴും ഇത്ര ചെറുപ്പമായി ഇരിക്കുന്നു എന്ന് എല്ലാവരും പറഞ്ഞ് പറഞ്ഞ് അത് സൂക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ ബാധ്യതയാണിപ്പോൾ'- രൺജി പണിക്കർ പറഞ്ഞു.
അതേസമയം ഭക്ഷണകാര്യത്തിൽ എല്ലാവർക്കും മാതൃകയാക്കാൻ കഴിയുന്ന ആളാണ് മമ്മൂട്ടിയെന്ന് ഒരിക്കൽ അദ്ദേഹത്തിന്റെ കുക്ക് ലെനീഷ് പറഞ്ഞിട്ടുണ്ട്. കൃത്യമായ ഭക്ഷണ ശീലമാണ് അദ്ദേഹം പിന്തുടരാറുള്ളതെന്നും അധികമായി മസാല ഭക്ഷണങ്ങൾ അദ്ദേഹം കഴിക്കാറില്ലെന്നുമായിരുന്നു ലെനീഷ് പറഞ്ഞത്.സെറ്റിൽ ഓണം അടക്കമുള്ള ആഘോഷങ്ങൾ ഉണ്ടായാലും വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കൂ. എന്നാൽ മമ്മൂട്ടിക്ക് ഒരു ദുശീലമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് ഇടയ്ക്കിടെയുള്ള കട്ടൻചായ കുടിയാണെന്നാണ് ലെനീഷ് വ്യക്തമാക്കിയത്.












Click it and Unblock the Notifications