Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്ക് ദേഷ്യം വന്നു, മുഖം തരാതെ മൈന്റ് ചെയ്യാതെ പോയി; കാരണം വെളിപ്പെടുത്തി പൂജപ്പുര രാധാകൃഷ്ണൻ

കൊച്ചി: അപരനിലേക്ക് മോഹൻലാലിനെയായിരുന്നു പദ്മരാജൻ ആദ്യം ആലോചിച്ചിരുന്നതെന്ന് നടൻ പൂജപ്പുര രാധാകൃഷ്ണൻ. എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് കാരണം ആ വേഷം ജയറാമിലേക്ക് എത്തുകയായിരുന്നു.ജയറാമിന്റെ മുഖം തുടരെ കണ്ടോണ്ടിരുന്നതിനാലായിരിക്കും പ്രേക്ഷകർക്ക് മടുത്തത്. എന്നാൽ അദ്ദേഹം തീർച്ചയായും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു. മാസ്റ്റർബിന്‍ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം

ജയറാമിന് പണ്ടൊക്കെ നല്ല വേഷം കിട്ടിയിട്ടുണ്ട്. ജയറാം ആദ്യം വരുന്നത് മിമിക്രി താരമായിട്ടാണ്. മലയാറ്റൂർ രാമകൃഷ്ണൻ സാറിന്റെ ബന്ധുവായിരുന്നു ജയറാം. അങ്ങനെയാണ് പദ്മരാജൻ സാറിന്റെ അടുത്ത് കൊണ്ടുവന്നത്. അദ്ദേഹം ജയറാമിന്റെ മിമിക്രി പ്രകടനം കാണാൻ താത്പര്യപ്പെട്ടിരുന്നു. വിലയിരുത്താൻ എന്നേം വിളിച്ചു. എന്നാൽ പോകാൻ സാധിച്ചില്ല. അദ്ദേഹത്തിന് എന്തായാലും ജയറാമിന്റെ പ്രകടനം ഇഷ്ടപ്പെട്ടു, എന്നോട് വന്ന് സംസാരിച്ചിരുന്നു. അങ്ങനെ അപരനിലെ വേഷം കൊടുത്തു.

mammooty

മോഹൻലാലിനായിരുന്നു അപരനിലെ വേഷം ആദ്യം ആലോചിച്ചത്. എന്നാൽ അദ്ദേഹത്തിന് ഭയങ്കര തിരക്കായിരുന്നു. അതിനാലാണ് ജയറാമിനെ പരിഗണിച്ചത്. പദ്മരാജൻ സാറുമായി മോഹൻലാലിന് നല്ല അടുത്ത ബന്ധമുണ്ട്. അപരന് ശേഷം ദേശാടനക്കിളികൾ കരയാറില്ല എന്ന സിനിമയിലാണ് മോഹൻലാൽ പിന്നെ അഭിനയിക്കുന്നത്.

ജയറാമിന്റെ മുഖം കണ്ടോണ്ടിരുന്നതിനാലായിരിക്കണം പ്രേക്ഷകർക്ക് മടുത്തത്.
മോഹൻലാലും മമ്മൂട്ടിയും ഭാഗ്യമുള്ളവരാണ്. നല്ല വേഷങ്ങൾ അവർക്ക് അന്നേരം ലഭിച്ചു. ജയറാം പിന്നെ തമിഴിലേക്കും പോയി.

മമ്മൂക്കയോട് എനിക്ക് ചെറിയൊരു വിരോധം ഉണ്ടായി. മുന്നേറ്റം എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. രതീഷിന്റേയും മമ്മൂട്ടിയുടേയും കഥാപാത്രങ്ങളുടെ കടയിൽ തുണി വാങ്ങുന്ന ഒരാളായാണ് ഞാൻ അഭിനയിച്ചത്.
2012 ൽ മമ്മൂട്ടി അദ്ദേഹത്തിന്റെ കൂടെ ആദ്യകാലങ്ങളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളെ ആദരിക്കാൻ ഒരുപരിപാടി തിരുവനന്തപുരത്ത് വെച്ച് നടത്തി. എന്നേയും വിളപ്പിച്ചു. ഞാൻ പോകാൻ തന്നെ നിൽക്കുകയായിരുന്നു. കഷ്ടകാലത്തിന് എനിക്ക് ആ സമയത്തൊരു സീരിയൽ വന്നു. സീരിയൽ തീർത്തിട്ട് പോകാമെന്ന് കരുതി. പക്ഷെ വൈകിപ്പോയി. ആ പരിപാടിയിൽ എത്താൻ എനിക്ക് സാധിച്ചില്ല. എന്നാൽ അദ്ദേഹം അത് നോട്ട് ചെയ്തിരുന്നു.

പിന്നീട് മമ്മൂട്ടിയെ അമ്മയുടെ യോഗത്തിൽ വെച്ച് കണ്ടപ്പോൾ ഞാൻ തൊഴുതു, എന്നാൽ അദ്ദേഹം മുഖം കനപ്പിച്ച് ദേഷ്യം പിടിച്ച് മുഖം വെട്ടിച്ച് പോയി. നോക്കുക പോലും ചെയ്തില്ല. ഞാൻ വിട്ടില്ല, ഞാൻ അദ്ദേഹത്തോട് വരാതിരുന്നതിന്റെ കാര്യം പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞത് നിങ്ങളൊക്കെ വലിയ ആളുകളല്ലേ, കെബി ഗണേഷ് കുമാറിന്റെ പിഎ അല്ലേ, നിങ്ങൾക്ക് വരാൻ താത്പര്യം ഉണ്ടാകില്ലാലോ എന്നൊക്കെ പറഞ്ഞു. ക്ഷമിക്കണം എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി, പക്ഷെ പൂർണമായും അദ്ദേഹം ക്ഷമിച്ചില്ല', പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+