മമ്മൂട്ടിക്ക് എന്തുപറ്റി? ഗുരുതര അസുഖമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം! ദുല്‍ഖറും സുറുമിയും മമ്മൂട്ടിക്കൊപ്പം
നടന്‍ മമ്മൂട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു. ബിഗ് ബജറ്റില്‍ വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന മഹേഷ് നാരായണന്റെ പ്രൊജക്ടിന്റെ ഷൂട്ടിംഗ് നീട്ടിയതോടെയാണ് മമ്മൂട്ടിയുടെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മമ്മൂട്ടിയുടെ അസുഖം കാരണമാണ് ഷൂട്ടിംഗ് നീട്ടിയത് എന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് മഹേഷ് നാരായണന്റെ സിനിമയില്‍ അണിനിരക്കുന്നത്. അതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികളെല്ലാം ഈ ചിത്രത്തെ നോക്കി കാണുന്നത്. മഹേഷ് നാരായണനെ പോലൊരു സംവിധായകന്റെ പ്രൊജക്ടില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നതിനെ ഇരുതാരങ്ങളുടേയും ആരാധകരും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ചിത്രത്തിന്റെ ശ്രീലങ്കയിലെ ഷെഡ്യൂളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടി എന്ന തരത്തിലാണ് പ്രചരണം. ഫാന്‍പേജുകളില്‍ ഇതിന്റെ പേരില്‍ വലിയ വാഗ്വാദങ്ങളും നടക്കുന്നുണ്ട്. മമ്മൂട്ടിയ്ക്ക് ചെറിയ ശ്വസന പ്രശ്‌നം മാത്രമാണ് ഉള്ളത് എന്നും വൈകാതെ തിരിച്ചെത്തം എന്നുമാണ് പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
എന്നാല്‍ മമ്മൂട്ടിക്ക് ശ്വാസതടസമുണ്ടായി എന്നും കുടലില്‍ കാന്‍സര്‍ ആണ് എന്നും വരെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ മമ്മൂട്ടിക്ക് ഏതെങ്കിലും തരത്തില്‍ അനാരോഗ്യമുള്ളതായി അദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ട വൃത്തങ്ങളൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. സിനിമാ താരങ്ങളില്‍ ആരും തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിട്ടുമില്ല.
അടുത്ത ദിവസങ്ങളിലും താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടി സജീവമായിരുന്നു. മമ്മൂട്ടി നിലവില്‍ കുടുംബസമേതം ചെന്നൈയിലാണ്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂള്‍ ഈ മാസം അവസാനത്തേക്ക് നീട്ടിയതിനാല്‍ മമ്മൂട്ടി കുടുംബ സമേതം ചെന്നൈയില്‍ ആണ് എന്ന തരത്തില്‍ കേരള കൗമുദി മാര്‍ച്ച് 12 ന് വാര്‍ത്ത നല്‍കിയിരുന്നു.
ഭാര്യ സുല്‍ഫത്തിനെ കൂടാതെ മക്കളായ ദുല്‍ഖറും സുറുമിയും ചെന്നൈയില്‍ മമ്മൂട്ടിക്കൊപ്പമുണ്ട്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് മാര്‍ച്ച് 12 ന് ആരംഭിക്കേണ്ടതായിരുന്നു. കൊച്ചിയില്‍ തന്നെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വത്തിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലും ഉള്ളത് പ്രകാരമായിരുന്നു ഇത്. ഇന്നത്തോടെ സത്യന്‍ അന്തിക്കാടിന്റെ സിനിമയുടെ ഷൂട്ടിംഗില്‍ നിന്ന് ഇടവേളയാണ്.
വരും ദിവസങ്ങളില്‍ എമ്പുരാന്റെ പ്രൊമോഷനില്‍ മോഹന്‍ലാല്‍ സജീവമാകും എന്നാണ് വിവരം. അതിനാല്‍ മോഹന്‍ലാല്‍ മടങ്ങി എത്തിയശേഷമേ മഹേഷ് നാരായണന്‍ ചിത്രം ആരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കൂടാതെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നീ താരങ്ങളും കൊച്ചി ഷെഡ്യൂളില്‍ ഭാഗമാണ്.












Click it and Unblock the Notifications