മമ്മൂട്ടിയുടെ രോഗം ഭേദമായില്ല? ഇപ്പോഴും ചികിത്സയിലോ?; പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറയുന്നു
നടൻ മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. അദ്ദേഹം ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അമേരിക്കയിലേക്ക് പോയി എന്നൊക്കെയുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മമ്മൂട്ടിക്ക് കുടലില്‍ ക്യാന്‍സര്‍ ആണെന്ന് വരെ പ്രചരണം വന്നതോടെ അദ്ദേഹത്തിന്റെ പിആർ ടീം തന്നെ വിശദീകരണവുമായി രംഗത്തെത്തി. പ്രചരിക്കുന്നത് വാജ്യ വാർത്ത മാത്രമാണെന്നും അദ്ദേഹം റമദാൻ വ്രതമായതിനാലാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതെന്നായിരുന്നു ടീം അറിയിച്ചത്.
എന്നാൽ ഇതിനിടയിൽ സിനിമ മേഖലയിലെ പലരും മമ്മൂട്ടിക്ക് അസുഖമുണ്ടെന്ന് സ്ഥിരീകരിച്ചു. ബിഗ് ബോസ് താരം അഖിൽ മാരാർ, തമ്പി ആന്റണി തുടങ്ങിയവരാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയത്. 'തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായം എന്നും കേട്ടു . ഓപറേഷനോ റേഡിയേഷണോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല', എന്നായിരുന്നു മമ്മൂട്ടിയെ കുറിച്ചുള്ള തമ്പി ആന്റണിയുടെ കുറിപ്പ്.

മമ്മൂട്ടിയുടെ ആരോഗ്യത്തിന് വേണ്ടി ശബരിമലയിൽ മോഹൻലാൽ നേരിട്ട വഴിപാട് നടത്തിയതോടെ മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ഏറെക്കുറേ സ്ഥിരീകരണവുമാണ്. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ എന്താണ് അവസ്ഥ, ചികിത്സയിൽ തുടരുകയാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിക്കുകയാണ് മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. മൈൽസ്റ്റോൺ മേക്കേഴ്സിനോടാണ് പ്രതികരണം. വായിക്കാം
'മമ്മൂക്കയെ ഇതുവരെ വിളിച്ചിട്ടില്ല. മമ്മൂക്കയുടെ കാര്യം അറിയാവുന്നത് കൊണ്ടാണ് വിളിക്കാഞ്ഞത്. ഈ പറയുന്ന പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ല. ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ട്. സാധാരണ ആളുകൾക്കൊക്കെ വരുന്ന അസുഖമാണ്. അതിന്റെ ചികിത്സ നടക്കുന്നുണ്ട്. എല്ലാം ഏകദേശം കഴിഞ്ഞു. അടുത്ത മാസം മുതൽ അദ്ദേഹം സജീവമാകും. നോമ്പ് കാരണമാണ് അദ്ദേഹം അഭിനയിക്കാതിരുന്നത്. അടുത്ത മാസത്തോടെ മഹേഷ് നാരായണന്റെ സിനിമകളിൽ സജീവമാകും', ബാദുഷ പറഞ്ഞു.
അതേസമയം മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രത്തിനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി തുടങ്ങിയ വമ്പൻ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications