Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ സസ്‌പെന്‍സ് പുറത്ത് വിടില്ല, മമ്മൂട്ടി എമ്പുരാനിലുണ്ടോ? പറഞ്ഞാല്‍ കുളമാകും, തുറന്ന് പറഞ്ഞ് നന്ദു

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയയിലെ ചൂടുപിടിച്ച ചര്‍ച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടി കൂടി ഉണ്ടാകുമോ എന്നതാണ്. ടീസറിലെ സൂചനകള്‍ വെച്ച് ആളുകള്‍ പല തരത്തിലുളള തിയറികളും ഇത് സംബന്ധിച്ചുണ്ടാക്കി.

ടീസര്‍ ലോഞ്ചിന് മമ്മൂട്ടി എത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. മോഹന്‍ലാലും പൃഥ്വിരാജും അടക്കമുളളവര്‍ കറുപ്പ് നിറത്തിലുളള വേഷത്തിലെത്തിയപ്പോള്‍ മമ്മൂട്ടി വെള്ള ധരിച്ച് എത്തിയതോടെ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ എന്തായിരിക്കും എന്നതടക്കമുളള ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടു. എമ്പുരാനില്‍ മമ്മൂട്ടി ഉണ്ടോ എന്ന് വ്യക്തമാക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ നന്ദു. ന്യൂസ് 18 കേരളത്തോടാണ് നന്ദുവിന്റെ പ്രതികരണം.

empuraan

നന്ദുവിന്‌റെ വാക്കുകള്‍ ഇങ്ങനെ: എമ്പുരാനില്‍ മമ്മൂട്ടി ഉണ്ടോ എന്നുളള കാര്യം സത്യത്തില്‍ തനിക്കും അറിയില്ല. മമ്മൂട്ടിയുടേതായി പുറത്ത് വന്നത് ഒരു എഐ ജനറേറ്റഡ് ചിത്രം ആയിട്ടാണ് തോന്നിയിട്ടുളളത്. അതേതോ വിരുതന്‍ കാണിച്ച വേലയാണ്. അതേക്കുറിച്ച് ചോദിക്കാനൊന്നും താന്‍ നിന്നിട്ടില്ല. ഇനി തിയറ്ററില്‍ സിനിമ വരുമ്പോള്‍ മാത്രമേ അറിയാനൊക്കൂ. കാരണം പുറത്ത് വിടാതെ വെച്ചിരിക്കുന്നതാണെങ്കിലോ.

തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടുമാണ് തനിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഈ സിനിമ എവിടെയൊക്കെ ഷൂട്ട് ചെയ്തു എന്ന് അവര്‍ക്ക് പോലും അറിയില്ല. കാരണം അത്രയൊക്കെ സ്ഥലങ്ങളില്‍ ഷൂട്ട് നടന്നു. അമേരിക്കയിലും ഇംഗ്ലണ്ടിലും ഗുജറാത്തിലും ദുബായിലും മുംബൈയിലും ഹൈദരാബാദിലും അടക്കം നിരവധി ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.. ഇതില്‍ ഏതെങ്കിലും ലൊക്കേഷനില്‍ മമ്മൂട്ടി പോയി അഭിനയിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. താന്‍ ചോദിക്കാനും പോയിട്ടില്ല.

Take a Poll

ഇനി അതേക്കുറിച്ച് ചോദിച്ചാലും അവര്‍ ഇല്ലെന്നേ പറയുകയുളളൂ. കാരണം സസ്‌പെന്‍സ് ഒരു കാരണവശാലും വെളിയില്‍ പോകാന്‍ സമ്മതിക്കില്ല. കാരണം ചിലപ്പോള്‍ നമ്മുടെ ഉളളില്‍ അത് ഇരുന്നെന്ന് വരില്ല. ആരെങ്കിലും ചിലപ്പോള്‍ വന്ന് ചോദിക്കുമ്പോള്‍ പിന്നേ, മമ്മൂട്ടി ഉണ്ടല്ലോ എന്നെങ്ങാന്‍ പറഞ്ഞ് പോയാല്‍ കുളമാകും. 27ന് തിയറ്ററില്‍ പോയിട്ട് വേണം എനിക്കും അറിയാന്‍ അദ്ദേഹം ഉണ്ടോ ഇല്ലയോ എന്ന്.

അതേസമയം വേറെ ചില ഇന്റര്‍നാഷണല്‍ അഭിനേതാക്കളെ തപ്പിയതായി തനിക്ക് അറിയാം. പക്ഷേ അവരെയൊന്നും കിട്ടിയില്ല. മുപ്പതോളം ക്യാരക്ടര്‍ പോസ്റ്ററുകളില്‍ കാണിച്ചവര്‍ അല്ലാതെ വേറെ ആരെങ്കിലും കൂടെ ഉണ്ടോ എന്നുപോലും അറിയില്ല. കഥ പോലും അറിയില്ല. താന്‍ അഭിനയിച്ചത് കേരളത്തിലെ ഐയുഎഫിന്റെ അവസ്ഥകളുമായി ബന്ധപ്പെട്ട സീനുകളാണ്. അതൊക്കെ രാജു വിശദീകരിച്ച് തന്നു. ഡബ്ബിംഗ് തന്നെ താന്‍ മൂന്നോ നാലോ പ്രാവശ്യം കൊച്ചിയില്‍ പോയി ചെയ്തു. ചെയ്ത് വെച്ചതില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് രാജു പറഞ്ഞത് പ്രകാരമായിരുന്നു അത്. അത്ര പെര്‍ഫെക്ഷനോടെയാണ് ചെയ്തിരിക്കുന്നത്. അതിന്റെ ഫലം കാണും എന്നാണ് കരുതുന്നത്.

എമ്പുരാനില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ലൂസിഫറില്‍ നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് പോലുളള കുറേ സംഭവങ്ങളൊക്കെ ഉണ്ട്. താനാകെ നാലഞ്ച് സീനില്‍ മാത്രമേ ഉളളൂ. അതിലൊന്നും ഡ്രഗ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളില്ല. അതേസമയം നാട്ടിലെ അവസ്ഥ വളരെ മോശമാണ്. വളരെ അപകടകരമാണ്. കാര്യങ്ങള്‍ കൈവിട്ട് പോയോ എന്ന് തോന്നി. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോസിറ്റീവ് വാര്‍ത്തകളാണ് വരുന്നത്. ഒരാഴ്ച കൊണ്ട് നാലായിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറേപ്പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+