മമ്മൂട്ടിക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ: ചിലർ ഇടിച്ചു കയറിയിരിക്കുകയാണ്: പണ്ടൊക്കെ ഞാനായിരുന്നു കൂടെ
നല്ല ഒരു കഥയും അത് ചെയ്യാനുള്ള സാമ്പത്തികവും ഉണ്ടെങ്കില്‍ മോഹന്‍ലാല്‍ തനിക്ക് ഡേറ്റ് തരുമെന്ന് നിർമ്മാതാവ് എസ് ചന്ദ്രകുമാർ. അത് ചെയ്യാനുള്ള സംവിധായകനും വേണം. ഒന്നില്ലെങ്കില്‍ നരസിഹം പോലെത്തെ പടം, അല്ലെങ്കിലും ദൃശ്യം പോലെയായിരിക്കണം. മോഹന്‍ലാല്‍ സാറിനെ വെച്ച് ഒരു പടം ചെയ്യണമെന്നത് മരിക്കുന്നതിന് മുമ്പുള്ള എന്റെ വലിയൊരു ആഗ്രഹമാണ്. അത് നടക്കുമെന്ന വിശ്വാസമുണ്ട്. അതിനെതിരായി ആര് പാര പണിഞ്ഞാലും നടക്കില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു ഡേറ്റ് വേണമെന്ന് പോയി പറഞ്ഞാല്‍ എന്നെ പുള്ളി ഒരു രീതിയിലും വിഷമിപ്പിക്കില്ല. അതിന് പുള്ളിയെ സുഖിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല. ഇതുവരെ അദ്ദേഹവുമായി ഇങ്ങനെ ഒരു കാര്യം സംസാരിച്ചിട്ടില്ല. എന്നാലും ഞാന്‍ ചെന്ന് കണ്ടാല്‍ ഡേറ്റ് കിട്ടുമെന്ന കാര്യം എനിക്ക് ഉറപ്പുണ്ട്. ഭാഗ്യം കൊണ്ടാണ് ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടുന്നത്. മാത്രവുമല്ല വാരിവലിച്ച് പടങ്ങളൊന്നും അദ്ദേഹം ചെയ്യുന്നില്ല.

വരാന്‍ പോകുന്ന എമ്പുരാന്‍ സൂപ്പർഹിറ്റാന്‍ പോകുകയാണ്. കോടിക്കണക്കിന് പൈസ മുടക്കിയ പടമാണ്. ആന്റണി ചേട്ടന് ആ പടം ചെയ്യാനുള്ള ഒരു പവർ കൊടുത്തില്ല. പൃഥ്വിരാജിനെ ഞാന്‍ ബഹുമാനിക്കുകയാണ്. മറ്റൊരാളെ അസിസ്റ്റന്റായി നില്‍ക്കാതെ പോലും ലാല്‍ സാറിനെ വെച്ച് ഒരു പടം ചെയ്തില്ലേ. എമ്പുരാന്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറത്ത് വരുമെന്നും എസ് ചന്ദ്രകുമാർ പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ ഒരു സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷണ്‍മുഖനും വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട്. ഷണ്‍മുഖന്‍ മരിച്ച് പോയെങ്കിലും അദ്ദേഹത്തിന് മനസ്സമാധാനം കിട്ടില്ല. എന്നെ അത്ര അധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. 250 രൂപ വാടക പോലും കൊടുക്കാനില്ലാത്ത സമയത്താണ് പൊരുത്തം എന്ന സിനിമയില്‍ നിന്നും പകുതിക്ക് ഇറക്കി വിടുന്നത്. കരഞ്ഞുകൊണ്ടാണ് ഞാന്‍ അന്ന് പുറത്തേക്ക് പോയത്. ആഹാരം പോലും കഴിക്കാന്‍ നിവൃത്തിയില്ലാത്ത സമയമാണ്.
കാവടിയാട്ടം എന്ന സിനിമയുടെ സെറ്റില്‍ ചെന്നപ്പോള്‍ 'അഡ്ജസ്റ്റുമെന്റ്' ചെയ്തുകൊടുക്കണം എന്ന് പറഞ്ഞു. അത് എന്റെ ജോലി അല്ലെന്ന് ഞാന്‍ പറഞ്ഞതോടെ എനിക്ക് പകരം വേറെ ആളായി എന്നായിരുന്നു അവിടെ നിന്നുള്ള മറുപടി. ഇപ്പോള്‍ കയ്യിലൊന്നും ഇല്ലെങ്കിലും പിന്തുണയ്ക്കുന്ന ആളുകളുമുണ്ട്.
എന്നോട് ജാഡ കാണിച്ച ആളുകള്‍ ഉണ്ടോന്ന് ചോദിച്ചാല്‍ സിനിമയില്‍ ജാഡയല്ലേയുള്ളു. സിനിമയില്‍ എനിക്ക് ഇഷ്ടം മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമാണ്. മമ്മൂട്ടിയുമായി എല്ലാ പടത്തിനും കൂടെ പോയിരുന്ന വ്യക്തിയാണ് ഞാന്‍. ഇപ്പോഴല്ലേ മറ്റ് ചിലരൊക്കെ ഇടിച്ച് കയറിയത്. പുള്ളിക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ചെരുപ്പ് വരെ തുടച്ച് ഇടീച്ചുകൊടുക്കാനാളുണ്ട്.
എം ഒ ദേവസ്യ മമ്മൂട്ടിയെ മേക്കപ്പ് മാന്‍ ആയിരുന്ന കാലം മുതല്‍ ഞാനുണ്ട്. കിഴക്കന്‍ പത്രോസും കോട്ടയം കുഞ്ഞച്ചനുമൊക്കെ ചെയ്യുമ്പോള്‍ എം ഒ ദേവസ്യയാണ് മേക്കപ്പ് മാന്‍. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ മകന്‍ ജോർജ് വരുന്നത്. എന്നെ അദ്ദേഹം പള്ളിയിലൊക്കെ പോകുമ്പോള്‍ കൂടെ കൂട്ടും. തിരികെ കൊണ്ടുവരികയും ചെയ്യും. മമ്മൂട്ടി എത്ര നടന്മാർക്ക് അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. എത്രയാളുകളെയാണ് അദ്ദേഹം സഹായിച്ചിട്ടുള്ളതെന്നും ചന്ദ്രകുമാർ പറയുന്നു.












Click it and Unblock the Notifications