മമ്മൂട്ടി പോര.. ആസിഫ് അലിയുടെ ഒരു ചിത്രം കൊള്ളാം: പക്ഷെ ഇത്തവണ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹന്‍ ഫഹദ്
തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച ചിത്രം തുടങ്ങിയ വിഭാഗങ്ങളിലൊക്കെ ആര് പുരസ്കാരം നേടും എന്നത് സംബന്ധിച്ച് വലിയ ചർച്ചകളാണ് ഇതിനോടകം തന്നെ ഉയർന്ന് വന്നിരിക്കുന്നത്. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവൻ, മോഹൻലാൽ, ഫഹദ് ഫാസിൽ, ടൊവിനോ തുടങ്ങിയവരുടെ പേരുകളാണ് മികച്ച നടനുള്ള പുരസ്കാരത്തിനായി അവസാനവട്ട പരിഗണനയിലുള്ളത്.
ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി ഇത്തവണയും സാധ്യത പട്ടികയില്‍ മുന്‍നിരയിലുണ്ട്. തലവൻ, അഡിയോസ് അമിഗോ, ലെവൽ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ആസിഫ് അലി, കിഷ്കിന്ധാകാണ്ഡത്തിലെ തന്നെ പ്രകടനത്തിന് വിജയരാഘവന്‍, മലൈക്കോട്ടൈ വാലിബൻ ചിത്രത്തിലാണ് മോഹൻലാലാണ് മോഹന്‍ലാലിന്റെ പ്രതീക്ഷയെങ്കില്‍ ആവേശം ഫഹദിനും അജയന്റെ രണ്ടാം മോഷണം ടൊവിനോയ്ക്കും കരുത്താകുന്നു.

പുരസ്കാര പ്രഖ്യാപനം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും ചർച്ചകള്‍ സജീവമാണ്. ഭ്രമുയഗത്തില്‍ മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആസിഫ് അലി നാല് ചിത്രങ്ങളിലായി വ്യത്യസ്ത അഭിനയ പ്രകടനങ്ങളാണ് കാഴ്ചവെച്ചതെന്നും അതിനാല്‍ അദ്ദേഹമാണ് ഇത്തവണ യോഗ്യനെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇവർ രണ്ടുമല്ല ഫഹദിന് അവാർഡ് നല്‍കണമെന്ന് വാദിക്കുന്നവരുമുണ്ട്. അക്കൂട്ടത്തിലൊരാളാണ് ഡോ. ജിനേഷ്.
ഭ്രമയുഗത്തിലെ കുടമൺ പോറ്റി മമ്മൂട്ടിക്ക് ഒരു ചലഞ്ചിങ് കഥാപാത്രമാണ് എന്ന് തോന്നിയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത. കിഷ്കിന്ധാകാണ്ഡത്തിൽ ശ്രദ്ധേയെമെങ്കിലും തലവനിലും ലെവൽ ക്രോസിലും അഡിയോസ് അമീഗോയിലും ആസിഫ് അലിയുടെ അഭിനയം അത്ര മികച്ചത് എന്ന് തോന്നിയില്ല. കഴിഞ്ഞവർഷത്തെ മികച്ച അഭിനേതാവിനെ പരിഗണിക്കുമ്പോൾ ഇതിനൊക്കെ മുകളിൽ നിൽക്കുന്നത് ആവേശത്തിലെ രംഗണ്ണനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ജിനേഷ് പിഎസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഭ്രമയുഗത്തിലെ കുടമൺ പോറ്റി മമ്മൂട്ടിക്ക് ഒരു ചലഞ്ചിങ് കഥാപാത്രമാണ് എന്ന് തോന്നിയില്ല. കഥാപാത്രത്തിന്റെ എല്ലാ ക്രൗര്യതയും നിറഞ്ഞ് അഭിനയിച്ചു എന്നതിൽ തർക്കമില്ല. മറ്റൊരാൾ ഇത്ര ഗംഭീരമായി അഭിനയിച്ച് ഫലിപ്പിക്കുമോ എന്നതും സംശയമാണ്. കിഷ്കിന്ധാ കാണ്ഡത്തിലെ ഓർമ്മ നഷ്ടപ്പെടുന്ന എക്സ് മിലിറ്ററി ഓഫീസറായ അപ്പു പിള്ളയായി വിജയരാഘവന്റെ അഭിനയം ശ്രദ്ധ ആകർഷിച്ചതാണ്. ഒരു അവാർഡ് അദ്ദേഹം അർഹിക്കുന്നുണ്ട്. 42-ആത്തെ വയസ്സിൽ വൃദ്ധനായ ചേറാടി കറിയായി വേഷപ്പകർച്ച നടത്തിയ ആളാണ് വിജയരാഘവൻ.
കിഷ്കിന്ധാകാണ്ഡത്തിൽ ശ്രദ്ധേയെമെങ്കിലും തലവനിലും ലെവൽ ക്രോസിലും അഡിയോസ് അമീഗോയിലും ആസിഫ് അലിയുടെ അഭിനയം അത്ര മികച്ചത് എന്ന് തോന്നിയില്ല. ലെവൽ ക്രോസ് ഒരു സിനിമ എന്ന നിലയിൽ ഒട്ടും ആകർഷകവും ആയില്ല. മലൈക്കോട്ടെ വാലിബൻ എൻറെ കപ്പിലെ ചായയല്ല. മോഹൻലാലിന്റെ അഭിനയം അതിഗംഭീരം എന്നും തോന്നിയില്ല. അജയന്റെ രണ്ടാം മോഷണത്തിൽ ടോവിനോ അവതരിപ്പിച്ച മണിയൻ ശ്രദ്ധേയമായ കഥാപാത്രം തന്നെ. സിനിമയിൽ മൂന്നു വേഷങ്ങളിലും ടോവിനോ മോശമാക്കിയില്ല.
കഴിഞ്ഞവർഷത്തെ മികച്ച അഭിനേതാവിനെ പരിഗണിക്കുമ്പോൾ ഇതിനൊക്കെ മുകളിൽ നിൽക്കുന്നത് ആവേശത്തിലെ രംഗണ്ണനാണ്. ആവേശം മികച്ച കലാസൃഷ്ടിയാണ് എന്ന അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ, രംഗണ്ണനായി ഫഹദ് ഫാസിലിൻ്റെ വേഷപ്പകർച്ച അന്യായം എന്ന് തന്നെ പറയേണ്ടിവരും. മറ്റൊരാൾക്ക് അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ സാധിക്കുമോ എന്ന് സംശയം.
'ആർട്ട് സിനിമ'കളിലെ അഭിനയത്തിന് അവാർഡ് ലഭിക്കുന്ന ഒരു രീതി പലപ്പോഴും കണ്ടിട്ടുണ്ട്. അഭിനയത്തേക്കാൾ ഇടുന്ന എഫേർട്ടിന് അവാർഡ് നൽകുന്നതും സംഭവിച്ചിട്ടുണ്ട്, ആടുജീവിതത്തിൽ പൃഥ്വിരാജിന് അവാർഡ് കിട്ടിയത് ഉദാഹരണം. 'കൊമേഴ്സ്യൽ സിനിമ'കളിലെ അഭിനയത്തിന് അവാർഡ് ലഭിക്കില്ല എന്നില്ല. 95ൽ മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് ലഭിക്കുമ്പോൾ കാലാപാനിക്കൊപ്പം സ്ഫടികവും പരിഗണിച്ചിരുന്നു. 91ൽ മികച്ച നടനുള്ള അവാർഡ് ലഭിക്കുമ്പോൾ അഭിമന്യുവും കിലുക്കവും ഉള്ളടക്കത്തിനൊപ്പം പരിഗണിച്ചിരുന്നു.
2011-ൽ വെള്ളരിപ്രാവിനെ ചങ്ങാതി എന്നൊരു സിനിമയിൽ ഒട്ടും ശ്രദ്ധേയമല്ലാത്ത അഭിനയം കാഴ്ചവച്ച ദിലീപിന് അവാർഡ് ലഭിച്ചിട്ടുണ്ട്. ചാർലിയിലെ ദുൽഖർ സൽമാന്റെ അഭിനയം രസകരം എന്ന് പറയാം. സിനിമയുടെ മോറാലിറ്റി ഭാരമായില്ലെങ്കിൽ ഫഹദ് ഫാസിലിന് ലഭിക്കേണ്ട അവാർഡ് ആണ് എന്നാണ് അഭിപ്രായം. അതായത് അഭിനയം മാത്രമാണ് പരിഗണിക്കുന്നത് എങ്കിൽ...
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications