Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ സ്ക്വാഡ് ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നവംബർ 17 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സപ്റ്റംബർ 28 നായിരുന്നു ചിത്രം തീയറ്റുകളിൽ എത്തിയത്.

റിലീസ് ദിവസം മുതൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രമായിരുന്നു കണ്ണൂർ സ്ക്വാഡ്. പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു 100 കോടി ക്ലബിൽ ഇടംപിടിച്ചത്. റിലീസ് ദിവസം 2.40 കോടി രൂപയായിരുന്നു ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. ഒൻപത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.

Kannur Squad

'നന്‍പകല്‍ നേരത്ത് മയക്കത്തി'നും 'റോഷാക്കി'നും ശേഷം മമ്മൂട്ടി കമ്പനിയാണ് ചിത്രം റിലീസ് ചെയ്തതത്. മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്ത ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്.
ഒരു കേസുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലേക്ക് പോകുന്ന അന്വേഷണ സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.മുഹമ്മദ് ഷാഫിക്കൊപ്പം നടൻ റോണി ഡേവിഡ് ജോർജും ചേർന്നായിരുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

ചിത്രത്തില്‍ കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+