'അവളുമായുള്ള പ്രണയം വീട്ടിൽ പിടിക്കുകയായിരുന്നു, അമ്മ എന്നെ പ്രകൃതി വിരോധി എന്ന് വിളിച്ചു'; തുറന്ന് പറഞ്ഞ് അനഘ
കൊച്ചി: ജിയോ ബേബി ഒരുക്കിയ കാതൽ എന്ന ചിത്രത്തിൽ താരങ്ങളുടെ പ്രകടത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അനഘ എന്ന പെൺകുട്ടിയുടെ പ്രകടനവും സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ന്യൂനോർമൽ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് താരം കാതലിൽ എത്തിയത്.
ഇപ്പോഴിതാ സിനിമയുടെ വിജയത്തിലെ സന്തോഷം പങ്കുവെയ്ക്കുകയാണ് അനഘ. അതോടൊപ്പം തന്നെ തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ചും നടി തുറന്നുപറഞ്ഞു. സൈന പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഞാനൊരു ബൈസെക്ഷ്വലാണെന്ന് തുറന്ന് പറഞ്ഞ് നടക്കേണ്ട കാര്യമില്ല. കാരണം അതെന്റെ കാര്യമാണ്. എന്നാൽ ഇതൊന്നും തുറന്ന് പറയാൻ സാധിക്കാത്ത ആളുകളുണ്ട്. അവർക്ക് പിന്തുണയായിട്ട് എനിക്ക് അത് ചെയ്യണം എന്ന് തോന്നി. അച്ഛനും അമ്മയ്ക്കും അത് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ഞാൻ അവരുമായി തർക്കിച്ചില്ല. രണ്ട് മൂന്ന് വർഷം എടുത്തു അവരെ ബോധ്യപ്പെടുത്താൻ. സെക്ഷ്വാലിറ്റി എന്നത് ഒക്കെ ഇപ്പോഴത്തെ ട്രെന്റ് ആണെന്നാണ് അവരുടെ വിചാരം.എന്നാൽ അങ്ങനെ അല്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ അമ്മയ്ക്ക് കത്തെഴുതിയിരുന്നു. ഇതൊക്കെ മനസിലാക്കാൻ അവർക്കും സമയം വേണമായിരുന്നു. ഇപ്പോൾ അവർക്ക് അത് മനസിലാകും. കാതൽ കണ്ട് വന്നപ്പോൾ അവർ പറഞ്ഞത് എന്താ ആളുകൾക്ക് മനസിലാകാത്തത്, സിമ്പിൾ അല്ലേ, സ്നേഹമല്ലേ എന്നാണ്. ഞാൻ വളരെ അധികം സന്തോഷിച്ചു അതുകേട്ടപ്പോൾ.
നിങ്ങളുടെ സെക്ഷ്വാലിറ്റി തിരിച്ചറിയുന്നത് നിങ്ങൾ ചില വ്യക്തികളെ കാണുമ്പോഴാണ്. അങ്ങനെയൊരാൾ എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ഞാൻ അത് തിരിച്ചറിഞ്ഞത്. ആദ്യം കൺഫ്യൂഷനായിരുന്നു. പക്ഷേ അത് സാധാരണമാണെന്ന് തിരിച്ചറിഞ്ഞു. ഒരാണിനോട് തോന്നുന്നത് പോലെ തന്നെയൊരു ഫീലിങ് ആണ് എനിക്ക് ആ പെൺകുട്ടിയോടും തോന്നിയത്. അവർ വളരെ ഓപ്പണാണ്. അവൾ എന്റെ ഇമോഷൻസ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് പ്രണയത്തിലായത്. എന്റെ പ്രായത്തിലുള്ള ആളായിരുന്നു. വീട്ടിൽ പറഞ്ഞതല്ല, പക്ഷേ പിടിച്ചതാണ്. വീട്ടിൽ പറയാൻ കാത്തിരുന്നതായിരുന്നു. മറ്റൊരു കൂട്ടുകാരിയാണ് അമ്മയ്ക്ക് ഫോട്ടോ അയച്ചത്. അറിഞ്ഞപ്പോൾ അമ്മയെന്ന പ്രകൃതി വിരോധി എന്ന് വിളിച്ചു.
ഞാൻ ഒരു ടോമ്പോയ് ടൈപ്പായിരുന്നു. ആൺകുട്ടികളുമായിട്ടായിരുന്നു കൂട്ട്. ആൺകുട്ടികളുമായി നടക്കുന്നു എന്നായിരുന്നു അന്നത്തെ പരാതി. എന്റെ കൂട്ടുകാരി എന്റെ വീട്ടിൽ വന്ന് നിക്കുമായിരുന്നു. അമ്മക്ക് അവളെ ഇഷ്ടമായിരുന്നു. പക്ഷേ പിന്നീടാണ് ഞങ്ങളുടെ റിലേഷൻ അറിയുന്നത്. പിന്നെ വീട്ടിൽ കയറ്റിയില്ല. രണ്ട് മൂന്ന് വർഷം എടുത്തു. ഇപ്പോഴും എൻറെ എക്സുമായി ഞാൻ കണക്റ്റഡ് ആണ്. എനിക്ക് ഇപ്പോൾ ബോയ് ഫ്രണ്ടുണ്ട്. അവനും ഞാനും ഒരു പെൺകുട്ടിയെ ചിലപ്പോൾ വായി നോക്കും. അവനും അപ്പോൾ പേടിയാണ്. ചിലപ്പോൾ ഫൺ ആണ്.












Click it and Unblock the Notifications