മമ്മൂട്ടിയുടെ ആകെ ആസ്തി അറിയുമോ?; ആഡംബര വസതികളും വസ്തുക്കളും കാർശേഖരവും ഇതാ
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ 73ാം പിറന്നാൾ ആണിന്ന്. പ്രിയ നടന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ഫാൻസ്. ഇത്തവണ ചെന്നൈയിൽ മകനും നടനുമായ ദുൽഖർ സൽമാനും കുടുംബത്തിനും ഒപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ. ആഘോഷത്തിന്റെ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്.
1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തന്റെ സിനിമ ജീവിത്തതിന് തുടക്കം കുറിച്ച്. അഞ്ച് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തിൽ അദ്ദേഹം ഒട്ടനവധി കഥാപാത്രങ്ങൾ അവിസ്മരണീയമാക്കി. തന്റെ 73ാം വയസിൽ അഭിനയം കൊണ്ട് മാത്രമല്ല പ്രായം നാണിക്കുന്ന ശരീര സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് താരം. ഇന്ന് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ആസ്തി അടക്കമുള്ള ചില രസകരമായ വിവരങ്ങൾ പരിശോധിച്ച് നോക്കാം

ആഡംബര വസതികളും വസ്തുക്കളും
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് മമ്മൂട്ടിയെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. ഒരു സിനിമയ്ക്ക് 10 കോടി വരെയാണ് അദ്ദേഹം വാങ്ങുന്ന പ്രതിഫലം. ആസ്തിയുടെ കാര്യത്തിലും മലയാളത്തിന്റെ മെഗാസ്റ്റാർ ഏറ്റവും മുന്നിൽ തന്നെയാണ്.
2022 ലാണ് എറണാകുളം ഇളംകുളത്ത് ഒരു ആഡംബര വീട് മമ്മൂട്ടി സ്വന്തമാക്കിയത്. 4 കോടി ചെലവിലാണ് വീട് നിർമ്മിച്ചത്. ഇത് കൂടാതെ തിരുവനന്തപുരത്ത് നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയും ഗസ്റ്റ് ഹൗസുകളുമുണ്ട്. ബാംഗ്ലൂർ, ചെന്നൈ, ദുബായ്, കേരളം, കൊച്ചി എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റിലും അദ്ദേഹത്തിന് കാര്യമായ ഓഹരികളുണ്ട്.
മമ്മൂട്ടിയുടെ കാർ ശേഖരം
കാറുകളോടുള്ള പ്രിയം മമ്മൂട്ടി തന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ കൈയ്യിലുള്ള പല വണ്ടികളും ആഗ്രഹിച്ച് ഇഷ്ടത്തോടെ വാങ്ങിയതാണെന്ന് താരം പറഞ്ഞിട്ടുണ്ട്. പുതിയ കാറുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്ന ആളാണ് മമ്മൂട്ടിയെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ളത്. അങ്ങനെയാണെങ്കിൽ തന്റെ കൈയ്യിൽ എല്ലാ കാറും കാണുമല്ലോയെന്നായിരുന്നു മമ്മൂട്ടി ഒരിക്കൽ ചോദിച്ചത്. കാറുകൾ വാങ്ങിക്കൂട്ടുകയല്ല മറിച്ച് കൈയ്യിലുള്ള കാറുകൾ കൊടുത്ത് പുതിയവ വാങ്ങാറുണ്ടെന്ന് താരം പറഞ്ഞു. ആദ്യം സ്വന്തമാക്കിയ കാറുകളിൽ പലതും തന്റെ കൈയ്യിൽ ഇല്ലെന്നും താരം വ്യക്തമാക്കി.
നിലവിൽ 4 കോടി വരെ വില വരുന്ന ജി ക്ലാസ് മെഴ്സിഡസ് ബെൻസ്, 1.84 കോടി രൂപ വരെ വിലയുള്ള റേഞ്ച് റോവർ സ്‌പോർട്ട്, 1.55 കോടി രൂപ വരെ വിലമതിക്കുന്ന ജാഗ്വാർ എഫ്-ടൈപ്പ്,ഔഡി എ7, മിത്സുബിഷി പജീറോ സ്‌പോർട്ട്, ജാഗ്വാർ എക്‌സ്‌ജെ, മിനി കൂപ്പർ എസ്, ജാഗ്വാർ എക്‌സ്‌ജെ, ബിഎംഡബ്ല്യു ഇ 46 എം3, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവയാണ് താരത്തിന് സ്വന്തമായി ഉള്ളത്.
ആകെ ആസ്തി
പരസ്യം, മറ്റ് ബിസിനസ് എന്നിവയിലൂടെയും കോടികള്‍ മമ്മൂട്ടി പ്രതിവര്‍ഷം സമ്പാദിക്കുന്നുണ്ട്. ഇത് ഏകദേശം 50 കോടിയോളം വരും. മമ്മൂട്ടിയുടെ ആകെ ആസ്തി 340 കോടിയാണത്രേ












Click it and Unblock the Notifications