Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ പച്ച ഷൂ വൻ വൈറൽ, വെറുതെയല്ല..ആരാധകരെ വീഴ്ത്തിയ ഷർട്ടിന്റെ വില ഇതാ

കൊച്ചി: പുത്തൻ സ്റ്റൈൽ പരീക്ഷങ്ങളിൽ മലയാളത്തിലെ യുവ താരങ്ങളെ പോലും ഞെട്ടിക്കാറുണ്ട് മമ്മൂട്ടി. സിനിമയെന്ന പോലെ വസ്ത്രധാരണത്തിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുണ്ട്. വിപണിയിലെ തന്നെ ഏറ്റവും ട്രന്റിങ് ആയ വസ്ത്രങ്ങളും വാച്ചുകളും കൂളിങ്ങ് ഗ്ലാസുമെല്ലാമാണ് അദ്ദേഹം പലപ്പോഴും ഉപയോഗിക്കാറുള്ളത്. ഇവയാകട്ടെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച മമ്മൂട്ടിയുടെ ഷൂവിനെ കുറിച്ചാണ്. ജയറാമിനൊപ്പം മമ്മൂട്ടിയെത്തിയ ഓസ്‌ലര്‍ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കെത്തിയപ്പോൾ ധരിച്ച പച്ച ഷൂവിലാണ് ആരാധകരുടെ കണ്ണുടക്കിയത്. വൈറ്റ് ഷർട്ടിനും പാന്റിനുമൊപ്പം നല്ല കടും പച്ച ഷൂ ആയിരുന്നു മമ്മൂട്ടി ധരിച്ചത്. പതിവ് പോലെ തന്നെ മമ്മൂട്ടിയുടെ ഷൂന്റെ വിലയും ബ്രാന്റുമെല്ലാം തിരയുകയാണ് ആരാധകർ.

 mam

ലെതർ സൂഖ് എന്ന പാക്കിസ്ഥാൻ ബ്രാന്റിന്റെ ജോധ്പൂർ ഷൂ ആണിത്. കൈകൾ കൊണ്ടാണ് ഈ ഷൂ നിർമ്മിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള ലെതർ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഷൂ ആവശ്യത്തിന് അനുസരിച്ചാണ് തയ്യാറാക്കി കൊടുക്കുന്നത്. ഈ ബ്രാന്റിന്റെ ഷൂ പലപ്പോഴും കടും കട്ടി നിറത്തിലുള്ളവയാണ്. 13,100 രൂപയാണ് ഈ ഷൂവിന്റെ വില.

ഓഗ് സ്റ്റുഡിയോസിന്റെ മൾട്ടി പ്രിന്റഡ് ഡിജിറ്റൽ കളർ ഷർട്ടാണ് ഈ ഷൂയ്ക്കൊപ്പമുള്ള ഔട്ട് ഫിറ്റിൽ മമ്മൂട്ടി ധരിച്ചത്. ഷർട്ടിന് വൻ ലുക്കാണെങ്കിലും പേടിക്കേണ്ട, അത്ര വിലയുള്ളതല്ല ഈ ഷർട്ട്. വെറും 2634 രൂപ മാത്രമാണ് ഈ ഷർട്ടിനുള്ളത്.

അടുത്തിടെ കലോത്സവ വേദിയിൽ മമ്മൂട്ടി ധരിച്ച വസ്ത്രവും ലുക്കും വൈറലായിരുന്നു. സാറ എന്ന സ്പാനിഷ് ബ്രാന്‍ഡിന്റെ ഫ്ളോറല്‍ കോട്ടണ്‍ ഷര്‍ട്ടായിരുന്നു അദ്ദേഹം ധരിച്ചത്. 3,290 രൂപയാണ് ഈ ഷര്‍ട്ടിന്റെ വില വൈറ്റ് ആന്റ് വൈറ്റ് ലുക്കിലെത്തിയ മമ്മൂട്ടി അന്ന് തന്റെ വസ്ത്രത്തെ കുറിച്ച് വേദിയിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു- 'യുവാവാകാന്‍ വേണ്ടി ഞാന്‍ പുതിയൊരു പാന്റ്സും ഷര്‍ട്ടും തയ്പിച്ചിരുന്നു. ഒരു കൂളിങ് ഗ്ലാസും വയ്ക്കാം എന്ന ധാരണയില്‍ എല്ലാം ഒരുക്കിവച്ചപ്പോഴാണു വീഡിയോ കണ്ടത്. മുണ്ടും വെള്ള ഷര്‍ട്ടും ഇട്ടാണ് എന്നെ എല്ലാവരും പ്രതീക്ഷിക്കുന്നതെന്നാണ് പലരും പറഞ്ഞത്. എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് അണിഞ്ഞൊരുങ്ങാനേ സാധിച്ചിട്ടുള്ളൂ',-എന്നാണ് മമ്മൂട്ടി പറഞ്ഞത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+