Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും സിദ്ധിഖും നല്ല കാശുണ്ടാക്കി, മമ്മൂട്ടി പണം ചുമ്മാ ചെലവാക്കി കളയുമോ? ജയറാമിന്റെ കാര്യം വേറെ

സിനിമയിലൂടെ കോടീശ്വരന്മാർ ആയവരും അരപ്പട്ടിണിക്കാരായവരും മലയാള സിനിമയിൽ ഉണ്ട്. കഴിവും ഭാഗ്യവും ഒത്ത് ചേർന്നപ്പോൾ ഒരു രാത്രി കൊണ്ട് ജീവിതം സ്വപ്ന തുല്യമായി മാറിയവരുണ്ട്. മലയാള സിനിമയിൽ നിന്ന് സമ്പാദ്യമുണ്ടാക്കിയവരും ഉണ്ടാക്കിയത് മുഴുവൻ കളഞ്ഞ് കുളിച്ചവരും ആരൊക്കെയാണ്? നിരവധി സിനിമകളിൽ പ്രൊഡക്ഷന്‍ കൺട്രോളർ ആയി പ്രവർത്തിച്ച മണക്കാട് രമേഷ് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയില്‍ നിന്ന് സമ്പാദിച്ച് ഒരു പൈസ പോലും കളയാത്തവരില്‍ മുന്നില്‍ മമ്മൂട്ടിയാണെന്ന് മണക്കാട് രമേഷ് പറയുന്നു. മറ്റൊരാള്‍ ദേവനാണ്. മമ്മൂട്ടി മദ്യപിക്കില്ല. ദേവന്‍ ആവശ്യത്തിന് രണ്ട് പെഗ്, അത്രയേ ഉളളൂ. സിനിമയിലെ സമ്പാദ്യം കളയാത്ത മറ്റൊരാള്‍ ജയറാം ആണ്. ജയറാം പ്രൊഡ്യൂസറുടെ പൈസ ചിലവാക്കിയേ കുടിക്കുകയുളളൂ, സ്വന്തം പൈസയ്ക്ക് കുടിക്കില്ലെന്നും രമേഷ് പറയുന്നു.

mammootty

സിദ്ധിഖും ദിലീപും അടക്കമുളളവരും സിനിമയില്‍ നിന്ന് നല്ല കാശുണ്ടാക്കി. ദിലീപിനും വേറെ കുഴപ്പങ്ങളൊന്നും ഇല്ല. ഉയര്‍ച്ചയാണ്. ഉയര്‍ന്ന് ഉയര്‍ന്ന് കയറിയ ആളാണ്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കുതിരവട്ടം പപ്പു ഇവരൊക്കെയാണ് ഒന്നും സമ്പാദിക്കാതെ പോയത്. ഇവര്‍ക്കൊക്കെ ഇഷ്ടം പോലെ സിനിമകളുണ്ട്. പക്ഷേ കുറേ പണം കുടിച്ച് പോയി. ചിലപ്പോള്‍ അഭിനയിച്ച പ്രതിഫലം വാങ്ങിക്കില്ല. ബാലന്‍ കെ നായര്‍, അദ്ദേഹത്തിന്റെ മകന്‍ മേഘനാഥന്‍ ഇഷ്ടം പോലെ സമ്പാദിച്ചിട്ടുണ്ട്. വസ്തുവും വാങ്ങിയിട്ടുണ്ട് എന്നും മണക്കാട് രമേഷ് പറഞ്ഞു.

ചില നടന്മാരുണ്ട് മദ്യത്തിന് അടിമയായിട്ടുളളവര്‍. അവരെ കണക്കാക്കി നേരത്തെ വര്‍ക്ക് എടുക്കും. അവരെക്കൊണ്ട് വേറെ പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ല. പൃഥ്വിരാജിന്റെ അച്ഛനായ സുകുമാരന്‍ ഒരു കുഴപ്പവും പറയാനില്ലാത്ത നടനാണ്. അദ്ദേഹം താനും പല സ്ഥലത്തും കറങ്ങിയിട്ടുണ്ട്. നല്ല പെരുമാറ്റമാണ്. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും.

സൈന്യം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് രണ്ട് മേക്കപ്പ്മാന്‍മാര്‍ തമ്മില്‍ വഴക്കുണ്ടായി. മേക്കപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വഴക്ക്. അപ്പോള്‍ സുകുമാരന്‍ പറഞ്ഞു, ഒരാള്‍ മുഖത്തിന്റെ ഒരു വശത്തും മറ്റെയാള്‍ മറുവശത്തും ചെയ്യട്ടെ എന്ന്. അത്തരത്തിലൊക്കെ രസമായിട്ട് സംസാരിക്കും. പൈസയൊക്കെ കണക്ക് പറഞ്ഞ് വാങ്ങും. വീട്ടില്‍ കൊണ്ട് പോയി കൊടുക്കേണ്ടിയൊക്കെ വരും. മല്ലികചേച്ചിയുടെ കയ്യില്‍ താന്‍ കൊണ്ട് പോയി പണം കൊടുത്തിട്ടുണ്ട്. എന്ന് തിരുവനന്തപുരം പൂജപ്പുരയില്‍ വീടുണ്ട്. അവിടെ കൊണ്ട് പോയി കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെ അദ്ദേഹം ഇഷ്ടം പോലെ സ്ഥലവും വാങ്ങിച്ചിട്ടിട്ടുണ്ട് എന്നും മണക്കാട് രമേഷ് പറഞ്ഞു.

Take a Poll

സിനിമയിലെ വില്ലന്മാര്‍ പലരും ജീവിതത്തില്‍ പാവങ്ങളാണ്. കീരിക്കാടന്‍ ജോസ് വളരെ പാവമാണ്. സിനിമയില്‍ മാത്രമേ വില്ലത്തരമുളളൂ. അടുത്ത കാലത്ത് മരിച്ച് പോയി. ബാബുരാജുമായി ഇതുവരെ അടുത്തിട്ടില്ല. അയാള്‍ക്ക് എറണാകുളം ബേസ് ഗ്രൂപ്പുണ്ട്. പല കമ്മിറ്റ്‌മെന്റ്‌സും ബാബുരാജിന് ഉണ്ട്. വേറെ കുഴപ്പം ഒന്നും ഇല്ല. അദ്ദേഹത്തിന് സ്വന്തമായി കുറേ ബിസിനസ്സും കാര്യങ്ങളുമൊക്കെ ഉണ്ട്.

ബാബുരാജ് ഒരു പ്രത്യേക ക്യാരക്ടര്‍ ആണ്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ആളുകളുമായിട്ടേ ഇണങ്ങുകയുളളൂ. താന്‍ ഇതുവരെ അടുത്തിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത് പോയി ഇതുവരെ ഡേറ്റ് ചോദിച്ചിട്ടില്ല. വേറെ ആരുടെയെങ്കിലും അടുത്ത് പോയാല്‍ ചിലപ്പോ എന്തെങ്കിലും പറയും, വരുമോ വരില്ലയോ എന്ന്. ബാബുരാജിന് വേറെ ഗ്രൂപ്പും സെറ്റപ്പും ഒക്കെയാണ്, മണക്കാട് രമേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+