Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയോ മോഹന്‍ലാലോ..? ഏറ്റവും കൂടുതല്‍ ആസ്തി ആര്‍ക്ക്? ഞെട്ടിക്കുന്ന കാര്‍ശേഖരം..!

മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാല്‍. ഏറെക്കുറെ ഒരു കാലഘട്ടത്തില്‍ വന്ന് മലയാള സിനിമയെ നാല് പതിറ്റാണ്ടിലേറെയായി താങ്ങി നിര്‍ത്തുന്ന രണ്ട് ദ്വന്ദങ്ങളാണ് ഇരുവരും. അഭിനയത്തിന്റെ കാര്യത്തിലായാലും താരപരിവേഷത്തിന്റെ കാര്യത്തിലായാലും അവാര്‍ഡുകളുടെ കാര്യത്തിലായാലും ഒപ്പത്തിനൊപ്പമാണ് ഇരുവരും.

മറ്റ് ഭാഷകളിലെ സൂപ്പര്‍താരങ്ങളില്‍ നിന്ന് വിഭിന്നമായി സഹോദര തുല്യമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. അതിനാല്‍ തന്നെ അമ്പതിലേറെ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. മറ്റ് സിനിമാ ഇന്‍ഡസ്ട്രിയിലൊന്നുമില്ലാത്ത അപൂര്‍വതയാണിത്. പ്രേം നസീറിന് ശേഷം ഏറ്റവും കൂടുതല്‍ മലയാളം സിനിമയില്‍ നായക വേഷം ചെയ്ത താരം എന്ന റെക്കോഡിനുടമയാണ് മമ്മൂട്ടി.

mohanlal

മോഹന്‍ലാലാകട്ടെ മോളിവുഡ് ബോക്‌സോഫീസിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത താരമാണ്. താരലോകത്ത് വിഹരിക്കുമ്പോഴും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഇരുവരും ഒരുപോലെ സജീവമാണ്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളും മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ഈ അവസരത്തില്‍ ഇവരില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആസ്തി, പ്രതിഫലത്തില്‍ മുന്‍പില്‍ ആരാണ് എന്നൊക്കെ ഒന്ന്് പരിശോധിക്കാം.

ദി ക്യുഎന്‍ആര്‍, സിഎ നോളേജ് എന്നീ വെബ്‌സെറ്റുകളില്‍ പങ്ക് വെച്ച റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് താരരാജാക്കന്‍മാരുടെ ആസ്തി വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അഭിനയിച്ച സിനിമകളുടെ എണ്ണത്തില്‍ മമ്മൂട്ടിയാണ് മുന്‍പിലെങ്കിലും പ്രതിഫലക്കണക്കിലും ആസ്തിയിലും മോഹന്‍ലാലിനാണ് നേരിയ മുന്‍തൂക്കം എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ വാഹനശേഖരത്തിന്റെ കാര്യക്കില്‍ ലാലേട്ടനേക്കാള്‍ ഒരുപിടി മുന്നിലാണ് മമ്മൂക്ക.

ഒരു സിനിമക്ക് മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ കൈപ്പറ്റുന്നത് എട്ട് കോടിയോളം രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 5 മില്യണ്‍ ഡോളര്‍ (41 കോടി രൂപ) വാര്‍ഷിക വരുമാനമുള്ള മോഹന്‍ലാലിന് 2023 ലെ കണക്ക് അനുസരിച്ച് 50 മില്യണ്‍ ഡോളറിന്റെ (416 കോടി രൂപ) ആസ്തിയുണ്ട്. അഭിനയത്തിന് പുറമെ പരസ്യം, ടിവി ഷോ എന്നിവയിലൂടേയും മോഹന്‍ലാലിന് വരുമാനം വരുന്നുണ്ട്.

അതേസമയം മമ്മൂട്ടി ഒരു സിനിമക്ക് നാല് കോടി രൂപ മുതല്‍ ആറ് കോടി വരെയാണ് പ്രതിഫലം ഈടാക്കുന്നത്. ദി ക്യുഎന്‍ആര്‍ പ്രകാരം 2023-ല്‍ മമ്മൂട്ടിയുടെ ആസ്തി 360 കോടി രൂപ (45 മില്യണ്‍ ഡോളര്‍) ആണ്. പരസ്യം, മറ്റ് ബിസിനസ് എന്നിവയിലൂടെയും കോടികള്‍ മമ്മൂട്ടി പ്രതിവര്‍ഷം സമ്പാദിക്കുന്നുണ്ട്. മറ്റ് ആസ്തികളിലേക്ക് വന്നാല്‍ മോഹന്‍ലാലിന് കൊച്ചിയിലും തിരുവനന്തപുരത്തും വീടുകളുണ്ട്. നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമിയും ലാലിന് സ്വന്തമായുണ്ട്.

എഗ്മോര്‍, ചെന്നൈ എന്നിവിടങ്ങളിലും വസ്തുവുണ്ട്. കുടുംബത്തോടൊപ്പം കൊച്ചിയില്‍ താമസിക്കുന്ന മമ്മൂട്ടിയുടെ വീടിന് നാല് കോടിയിലഘധികം മൂല്യമുണ്ട്. ചെന്നൈയിലും ബാംഗ്ലൂരിലും രണ്ട് വീടുകള്‍ കൂടി താരരാജാവിന് സ്വന്തമായുണ്ടെന്ന് പറയപ്പെടുന്നു. അതേസമയം വാഹനങ്ങളുടേയും മറ്റ് ഗാഡ്‌ജെറ്റുകളുടേയും കാര്യത്തിലേക്ക് വന്നാല്‍ മമ്മൂട്ടിക്കാണ് അല്‍പം മുന്‍തൂക്കം.

ഡബ്ല്യു221 മെഴ്‌സിഡസ് ബെന്‍സ് എസ്-ക്ലാസ്, മെഴ്‌സിഡസ് ബെന്‍സ് ജിഐ350 സിഡിഐ, ടൊയോട്ട ഇന്നോവ, ടൊയോട്ട വെല്‍ഫയര്‍, ഓജസ് കോച്ച് കാരവന്‍ ഓട്ടോമൊബൈല്‍സ് എന്നിങ്ങനെയാണ് മോഹന്‍ലാലിന്റെ കാര്‍ ഗാര്യേജിലുള്ള വാഹനങ്ങള്‍. എല്ലാ കാറുകളുടെയും ആകെ വില 20 കോടി രൂപയില്‍ അധികമാകും.

എന്നാല്‍ വാഹനപ്രേമിയായ മമ്മൂട്ടി ലോകത്തെ ഒട്ടുമിക്ക ആഡംബര വാഹനങ്ങളും ഗാരേജിലെത്തിച്ചിട്ടുണ്ട്. ഓഡി സ്വന്തമാക്കിയ ആദ്യത്തെ തെന്നിന്ത്യന്‍ നടനായിരുന്നു മമ്മൂട്ടി. ജാഗ്വാര്‍ XJ, ടൊയോട്ട ഫോര്‍ച്യൂണര്‍, മിത്സുബിഷി പജേറോ, ഓഡി 7, മിനി കൂപ്പര്‍ എസ്, ബിഎംഡബ്ല്യു ഇ46എം3, പോര്‍ഷെ കെയ്ന്‍, ആസ്റ്റണ്‍, ഫെരാരി, മെഴ്സിഡസ്-ബെന്‍സ് ജാഗ്വാര്‍ എഫ്-ടൈപ്പ്, ബിഎംഡബ്ല്യു X6, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നിവയും മമ്മൂട്ടിക്ക് സ്വന്തമായുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+