മമ്മൂട്ടിക്ക് ഇത് എന്തുപറ്റി? 'യാത്ര 2' ന് വാങ്ങിയ പ്രതിഫലം ഇതോ? ജീവയടക്കമുള്ള താരങ്ങളുടെ പ്രതിഫലവും പുറത്ത്
കൊച്ചി: മുൻ ആന്ധപ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ ജീവിതവും രാഷ്ട്രീയവും പശ്ചാതലമാക്കി ഇറങ്ങിയ ചിത്രമാണ് യാത്ര. 2019 ൽ ഇറങ്ങിയ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസ നേടാൻ സാധിച്ചിരുന്നു. ചിത്രത്തിൽ വൈ എസ് ആറിനെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷമായിരുന്നു ഇത്തരമൊരു കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും തെലുങ്കിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുകയാണ്. ഇന്നാണ് സിനിമയുടെ റിലീസ്.
രണ്ടാം ഭാഗത്തിൽ വൈ എസ് ആറിന്റെ മകൻ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് പ്രതിപാദിക്കുന്നത്. തമിഴ് താരം ജീവയാണ് ജഗനായി എത്തുന്നത്. ഒന്നാം ഭാഗത്തേക്കാൾ രാഷ്ട്രീയം ചർച്ചയാകും എന്നതാണ് ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിച്ചത്. വൈഎസ്ആറിന്റെ മരണവും പിന്നാലെ ജഗൻ മോഹൻ നേതൃത്വത്തിൽ വൈ എസ് ആർ കോൺഗ്രസിലേക്കുള്ള ചുവടുമാറ്റവും കോൺഗ്രസുമായുള്ള അകൽച്ചയുമെല്ലാം സിനിമ കാണിക്കുന്നുണ്ടെന്നും ട്രെയിലർ സൂചിപ്പിച്ചിരുന്നു.

വൈ എസ് ആറിന്റെ പിൻഗാമിയായി ജഗൻ എങ്ങനെ എത്തുന്നുവെന്നതാണ് സിനിമ കാണിക്കുക. ജഗന്റെ നീക്കങ്ങളെ തടയാൻ ശ്രമിക്കുന്ന കോൺഗ്രസിനേയും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എതിരാളിയായി അവതരിപ്പിക്കുന്നതെല്ലാം ട്രെയിലറിലുണ്ട്.2019 ൽ യാത്രയുടെ ആദ്യ ഭാഗം ഇറങ്ങിയത് തിരഞ്ഞെടുപ്പിൽ വൈ എസ് ആർ കോൺഗ്രസിനെ വളരെ അധികം തുണച്ചിരുന്നു. മെയിൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മഹി വി രാഘവാണ് യാത്രയുടെ രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം സിനിമ തീയറ്ററിലേക്കെത്തുമ്പോൾ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച കണക്കുകളും പുറത്തുവരുന്നുണ്ട്. 50 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് താരങ്ങൾക്ക് മികച്ച പ്രതിഫലമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. യാത്ര 2 നായി ജീവ എട്ട് കോടി പ്രതിഫലം വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം മമ്മൂട്ടിക്ക് 3 കോടിയാണ് പ്രതിഫലമായി ലഭിച്ചത് എന്നാണ് തെലുഗ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഗീത സംവിധായകൻ സന്തോഷ് നാരായണൻ, സംവിധായകൻ മഹി വി രാഘവ്, ഡിഒപി മദി എന്നിവർക്കും വൻ പ്രതിഫലമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം മമ്മൂട്ടി മലയാളത്തിൽ ഒരു സിനിമയ്ക്ക് വാങ്ങുന്നത് 15 കോടിയാണെന്നാണ് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത്. 340 കോടിയാണ് നടന്റെ ആകെ ആസ്തി എന്നാണ് വിവരം. 50 കോടിയോളം വരും അദ്ദേഹത്തിന്റെ പ്രതിവര്‍ഷ വരുമാനം ഉണ്ട്.












Click it and Unblock the Notifications