Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി അത് ഓർത്തു: ഇതില്‍പരം എനിക്ക് വേറെ എന്ത് വേണം, നവാസ് വള്ളിക്കുന്ന് പറയുന്നു

വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്കിടയില്‍ ശ്രദ്ധ നേടാന്‍ സാധിച്ച താരമാണ് നവാസ് വള്ളിക്കുന്ന്. 'സുഡാനി ഫ്രം നൈജീരിയ'എന്ന ചിത്രത്തിലൂടെ നവാസ് മലയാള സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നാലെ പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് തിരക്കേറി. 2023 ല്‍ നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്ത് വന്നു.

ഇപ്പോഴിതാ മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറുന്നത്. ഇതില്‍പ്പരം മറ്റെന്താണ് തനിക്ക് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. നവാസ് വള്ളിക്കുന്നിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

navas

കേരള ക്രൈം ഫയൽ എന്ന എന്റെ വെബ് സീരീസ് സമയത്ത് കണ്ണൂർ സ്ക്വാഡ് ഷൂട്ടിംഗിനായി മമ്മുക്ക മഹാരാജാസിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ഒന്ന് കാണാനും പറ്റിയെങ്കിൽ അടുത്തു പോയി പരിചയപ്പെടാനുമായി അങ്ങോട്ട് ചെന്നു. അസീസ്ക്ക എന്നെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ, അത് തടഞ്ഞ് ഒന്നാലോചിച്ച ശേഷം ആദ്യം എന്നോട് നവാസ് അല്ലേ എന്നും പിന്നെ അതിനൊപ്പം വള്ളിക്കുന്നെന്നും കൂട്ടി ചേർത്തു.

അന്തം വിട്ട് നിന്ന എന്നോട് നീ ഇന്ദ്രജിത്തിന്റെ കൂടെ അഭിനയിച്ച ഒരു സിനിമയില്ലേ, അതേതായിരുന്നു എന്ന് ചോദിച്ചു. ഇന്ദ്രജിത്തല്ല, പൃഥ്വിരാജ് ആണെന്നും സിനിമ 'കുരുതി' ആണെന്നും ഞാൻ പല കുറി തിരുത്തിയിട്ടും എന്നെ മറുത്തു പറയാനുവദിക്കാതെ മമ്മുക്ക അതേ ചോദ്യം തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ മമ്മുക്ക തന്നെ 'ഹലാൽ ലൗ സ്റ്റോറി'യെന്ന് പറഞ്ഞു.

ആ സിനിമയിൽ കുറഞ്ഞ സീനിൽ മാത്രം വന്നു പോകുന്ന എനിക്ക് ഇന്ദ്രൻ ചേട്ടനുമായി കോമ്പിനേഷൻ സീനില്ലാത്തതിനാൽ ഞാനത് ഓർത്തതേയില്ല,
എങ്കിലും മമ്മുക്ക എന്നെ ഓർത്തെടുത്തു... പിന്നെ, "നമ്മുടെ കൂടെയൊന്നും സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ നീ വരില്ല അല്ലേ" എന്ന് കൂടി ചോദിച്ചു.

ഏറ്റെടുത്ത സിനിമയുടെ ഷൂട്ട് തീരാത്തതിനാൽ 'നേരറിയാൻ സി ബി ഐ' യിൽ നിന്നും അവസാന നിമിഷം പിൻമാറേണ്ടി വന്നതും മമ്മുക്ക ഓർത്തിരുന്നു. ഇനിയെന്തു വേണമെനിക്ക്, ഇതിലും വലിയ പരിചയപ്പെടൽ വേറെ കാണുമോ. ചില നേരങ്ങൾ അങ്ങനെയാണ്, ആരുമല്ലെങ്കിലും നമ്മളറിയാതെ തന്നെ നമ്മൾ ആരൊക്കെയോ ആയി മാറുന്ന നല്ല നേരങ്ങളാകും.

ഒരു യുദ്ധം ജയിച്ച രാജാവിനെ പോലെ ഞാൻ അന്ന് ഉള്ളു നിറഞ്ഞ് തിരികെ മടങ്ങുമ്പോൾ കൂടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാൻ ഞാൻ പാടേ മറന്നു പോയിരുന്നു. ഒരു വർഷത്തിനിപ്പുറം സോഷ്യൽ മീഡിയയിൽ നിന്നെടുത്ത് ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന ഞാൻ അറിയാതെടുത്ത വീഡിയോ കണ്ടപ്പോൾ പഴയ ഓർമകൾ ഉള്ളിൽ അറിയാതൊരു കുളിരായി പടരുന്നു....love you mammukka..Mammootty

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+