Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ എന്താണ്?,ഉടൻ തിരിച്ച് വരുമോ? മരുമകൻ നടൻ അഷ്കർ പറയുന്നു

മമ്മൂട്ടിയുടെ അനന്തരവനാണ് നടൻ അഷ്കർ സൗദാൻ. മമ്മൂട്ടിയോട് വളരെ അധികം രൂപസാദൃശ്യം അഷ്കറിന് ഉണ്ട്. ഈ രൂപസാദൃശ്യം തന്റെ ഉത്തരവാദിത്തം കൂട്ടുന്നുണ്ടെന്ന് പറയുകയാണ് അഷ്കർ. അദ്ദേഹത്തെ അനുകരിക്കാൻ താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും അതിന് താൻ വിചാരിച്ചാൽ പോലും സാധിക്കില്ലെന്നും അഷ്കർ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ ഡിറ്റോ അല്ല, കുഞ്ഞുനാളിലെ അദ്ദേഹത്തെ കണ്ട് വളർന്നൊരു ആളാണ്.എന്റെ അമ്മാവനാണല്ലോ, സ്വാഭാവികമായും ആ ജീൻ ഉണ്ടാകും. ഇതൊക്കെ പറഞ്ഞ് പറഞ്ഞ് മടുത്തു ഞാൻ. അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. അതെന്നെ കൊണ്ട് നടക്കുക പോലും ഇല്ല. ആരെക്കൊണ്ടും സാധിക്കില്ല. അദ്ദേഹത്തെ പോലെ അഭിനയിക്കാനും സാധിക്കില്ല. അത് വേറെതന്നെയൊരു സംഭവമാണല്ലോ. അദ്ദേഹം ചെയ്ത് വെച്ച പരിപാടിയൊന്നും നമ്മുക്ക് തൊടാൻ പോലും സാധിക്കില്ല.നമ്മുക്ക് എന്ത് പെർഫോം ചെയ്യാൻ പറ്റും, എന്ത് ഔട്ട് പുട്ട് ഉണ്ടാക്കിയെടുക്കാം എന്താണ് പ്രധാനം.

mammoottyhealth-17

അദ്ദേഹത്തിന്റെ ഛായ ഉള്ളത് കാരണം ഒരു സിനിമയും എനിക്ക് നഷ്ടമായിട്ടില്ല, ഛായ ഉണ്ടായിട്ടും ഒരു സിനിമയും കിട്ടിയിട്ടില്ലല്ലോ എന്ന സങ്കടം മാത്രമേ ഉള്ളൂ. അദ്ദേഹത്തിന്റെ മരുമകൻ ആയത് കൊണ്ടും ഛായ ലഭിച്ചത് കൊണ്ടും സ്വാഭാവികമായും ഉത്തരവാദിത്തം കൂടും. അമ്മാവനെ അനുകരിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ചിലതൊക്കെ വന്ന് പോകുന്നതാണ്. കുട്ടിക്കാലം തൊട്ട് കണ്ട് വളർന്നത് അദ്ദേഹത്തിന്റെ അഭിനയമാണ്.

ചെറുപ്പത്തിൽ അമ്മ പറഞ്ഞ് തന്നു നിന്റെ അമ്മാവനാണത്. സിനിമയിൽ എന്റെ അമ്മാവൻ, അത്ഭുതമല്ലേ, ഇൻസ്പെക്ടർ ബൽറാം, ആവനാഴി അങ്ങനെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ത്രില്ല് ചെയ്യിക്കുന്നതുമായ ഒരുപാട് സിനിമകൾ. സ്വാഭാവികമായും ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി. ഞങ്ങളുടെ കുടുംബത്തിലെ ആദ്യ സ്റ്റാറാണ്.

കഥാപാത്രത്തിന് വേണ്ടതെന്താണോ അത് ചെ്യാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല, നമ്മൾ ചെയ്യുന്ന കഥാപാത്രം കൊണ്ട് അദ്ദേഹത്തിന് ഒരു മോശപ്പേര് വരരുത് എന്ന ആഗ്രഹമേ ഉള്ളൂ. എനിക്ക് ഇപ്പോൾ ഇങ്ങനെ ഇരിക്കാൻ കഴിയുന്നത് അദ്ദേഹം കാരണമാണ്.

അദ്ദേഹത്തെ കാണുമ്പോൾ അമ്മാവൻ എന്നുള്ള ബഹുമാനം ഒക്കെ ഉണ്ട്. എന്നിരുന്നാലും അദ്ദേഹം മുന്നിലെത്തിയാൽ ഞാൻ ഫാൻ ബോയ് ആണ്. അദ്ദേഹത്തെ നേരിട്ട് കാണുമ്പോൾ സ്വാഭാവികമായും രോമാഞ്ചം വരും. ദൈവത്തിന്റെയൊരു കളിയാണ്. അദ്ദേഹ്തതിന്റെ നൻമകളും കഴിവുകളും അങ്ങനെ വല്ലാത്തൊരു ഓറയുണ്ട്. ഞാൻ മാമച്ചി എന്നാണ് വിളിക്കുന്നത്. മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം ഉണ്ടാകുമ്പോൾ എങ്ങനെ ചോദിക്കും, എങ്ങനെ റിയാക്ട് ചെയ്യും എന്നൊക്കെ ഒരു ഭയം ഉണ്ട്. നിങ്ങളെല്ലാവരും കാണുന്നത് പോലെ തന്നെയാണ് ഞാൻ അമ്മാവനെ നോക്കി കാണുന്നത്. അമ്മയൊക്കെ പോയി സംസാരിക്കും. അവരുടെ ബ്ലഡ് റിലേഷനാണല്ലോ.

അദ്ദേഹത്തിന്റെ മരുമകൻ ആണെന്ന് കരുതി സിനിമയിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. ആൽബം, സീരിയൽ, സിനിമ എന്നിങ്ങനെ പടിപടിയായാണ് ഞാൻ വന്നത്. അദ്ദേഹത്തിന്റെ മരുമകൻ ആയത് കൊണ്ട് ആളുകൾക്ക് നമ്മളെ അപ്രോച്ച് ചെയ്യാൻ മടിയുണ്ട്. ഓഡിഷന് പോകാൻ എനിക്ക് പേടിയാണ്. സിനിമയിൽ നേരിട്ടാണെങ്കിൽ ഒകെ. ഈസി വേയിൽ ഒന്നും നടക്കില്ല. കഷ്ടപ്പെട്ട് പ്രേക്ഷകരെ കൈയ്യിലെടുക്കണം. എന്നാലെ നിലനിൽക്കാൻ സാധിക്കൂ', അഷ്കർ പറഞ്ഞു.

ഇപ്പോൾ അദ്ദേഹത്തിന്‌റെ ഹെൽത്ത് ഹാപ്പിയാണ്, ബെറ്ററായി ഇരിക്കുന്നു. പുള്ളി ഹാപ്പിയാണ്. എന്താണ് സസ്പെൻസ് എന്നൊന്നും ആർക്കും അറിയില്ല, സപ്റ്റംബർ 7 ന് പിറന്നാളാണ്. ഒരു വരവ് വരുമെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹം ഒന്ന് റെസ്റ്റ് എടുത്തതാണ്, വന്ന് കഴിഞ്ഞാൽ അതുക്കും മേലെ എന്ന പോലൊരു വരവ് പ്രതീക്ഷിക്കാം, ഇനി മാസായി ഒരു വരവ് വന്നേക്കും', അഷ്കർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+