'മമ്മൂട്ടിയുടെ ഡോക്ടറാണ് ഓപ്പറേഷനോ റേഡിയേഷനോ എന്ന് തീരുമാനിക്കേണ്ടത്: ആദ്യമേ അറിഞ്ഞു, പേടിക്കാനില്ല'
മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് വലിയ രീതിയിലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ഉയർന്ന് വന്നത്. താരത്തിന് കുടലില്‍ ക്യാന്‍സറാണെന്നും ഇതേ തുടർന്ന് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ച് താരം ചികിത്സക്കായി ചെന്നൈയിലേക്ക് മടങ്ങിയെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ഇതിന് ഇടയില്‍ തന്നെയാണ് താരത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന രീതിയില്‍ പിആർ ഗ്രൂപ്പിന്റെതെന്ന പേരില്‍ ഒരു പ്രതികരണം മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇതേസമയം തന്നെ മമ്മൂട്ടിയുമായി അടുത്തബന്ധം പുലർത്തുന്നവരില്‍ നിന്നും അദ്ദേഹത്തിന് ചികിത്സ ആരംഭിച്ചെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. 'രോഗത്തിന്റെ ഒരു ആരംഭം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. രണ്ടാഴ്‌ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖം പ്രാപിച്ചുവരും.' എന്നാണ് സംവിധായകന്‍ ജോസ് തോമസ് കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയാണ് നടന്‍ തമ്പി ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. തുക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായം എന്നാണ് തമ്പി ആന്റണി ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക. കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അൻപതു വയസുകഴിഞ്ഞാൽ പത്തു വർഷത്തിൽ ഒരിക്കൽ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at 45. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിക്കണം. ഭാഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്.
പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്ത് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷണരീതി. ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായം എന്നും കേട്ടു.
ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ
ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല. Wish him a speedy recovery.












Click it and Unblock the Notifications