Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ ഇനിയുള്ള ജീവിതം കഷ്ടമാകാൻ സാധ്യതയുണ്ട്; പടവുമില്ല അസുഖവും: പരിഹസിച്ച് ശാന്തിവിള ദിനേശ്

മമ്മൂട്ടിക്കെതിരായ ആരോപണങ്ങള്‍ വീണ്ടും ശക്തമായി തന്നെ ഉന്നയിക്കുകയാണ് നിർമ്മാതാവ് സാന്ദ്രാ തോമസ്. തന്റെ പ്രശ്നങ്ങൾ മോഹൻലാലിനോടും മമ്മൂട്ടിയോടും പറഞ്ഞിരുന്നുവെങ്കിലും മമ്മൂട്ടി ഭീഷണി കലർന്ന സ്വരത്തിലാണ് തന്നോട് സംസാരിച്ചതെന്നാണ് സാന്ദ്ര തോമസ് ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

'പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ മോഹൻലാലും മമ്മൂട്ടിയും എന്നെ വിളിച്ചിരുന്നു. എന്റെ പ്രശ്നങ്ങൾ അവരോട് പറഞ്ഞു. അതിനകത്ത് ഞാൻ വെളളം കലർത്തിയിട്ടില്ല. ഞാൻ മാനസികമായി വിഷമിച്ചിരുന്ന സമയത്താണ് അവർ വിളിച്ചത്. എന്നാല്‍ മമ്മൂട്ടി അന്ന് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. അത് എനിക്ക് വളരെ വിഷമമുണ്ടാക്കി' ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സാന്ദ്ര തോമസ് പറഞ്ഞു.

mammootty-santhivila-dinesh

ഇതിന് ഇടയിലാണ് സാന്ദ്ര തോമസിനെ പരിഹസിച്ചുകൊണ്ട് സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുന്നത്. സാന്ദ്ര തോമസിന്റെ പേര് നേരിട്ട് പരാമർശിക്കാതെ സർക്കാസം രൂപത്തിലാണ് ശാന്തിവിള ദിനേശിന്റെ വിമർശനം. തന്റെ സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രണ്ടു ദിവസമായിട്ട് എനിക്ക് ഉറക്കമില്ല. കാരണം നമ്മുടെ മെഗാസ്റ്റാർ ആയ മമ്മുക്കയുടെ ഇനിയുള്ള ജീവിതം കഷ്ടമാകാൻ സാധ്യതയുണ്ട്.. കാരണം ഇപ്പോള്‍ പടമൊന്നുമില്ലല്ലോ, കൂടെ അസുഖവും പിടിച്ചു. ആകെ ഉണ്ടായിരുന്ന ഒരു പടം ജിത്തു ജോസഫ് സംവിധാനം ചെയ്യാനിരുന്ന ഒരു പ്രേതപ്പടമാണ്. ദൃശ്യം മൂന്ന് വരുന്നതിനാൽ ജിത്തു മാറി എന്നാണ് കരുതിയിരുന്നത്. ശ്രീനിവാസന്‍ ഏതോ പടത്തിൽ ചോദിച്ചത് പോലെ ഒരു മാസത്തേക്ക് എത്ര ചിലവ് വരും മമ്മൂക്കക്ക്, കഷ്ടമാണ്' - സർക്കാസം രൂപത്തില്‍ ശാന്തിവിള ദിനേശ് പറയുന്നു.

ഈ സാഹചര്യത്തില്‍ ഒരു പെണ്ണും പിള്ളയാണ് പുതിയ ചിത്രം നിർമ്മിച്ച് മമ്മൂട്ടിയെ രക്ഷിക്കാമെന്ന് ഏറ്റിരുന്നത്. പക്ഷേ അങ്ങേരുടെ നാക്ക് ശരിയല്ലാത്തകൊണ്ട് അത് കളഞ്ഞു കുളിച്ചു. അതിനിടയിലാണ് ഒരു പടം നിർമ്മിച്ച് കാശു തരാമെന്ന് ഏറ്റിരുന്ന സ്ത്രീയെ ഒരാവശ്യവുമില്ലാതെ മമ്മൂട്ടി കയറി ഉപദേശിക്കുന്നത്. ഈ വിശാഖം നാളിന്റെ ഒരു കുഴപ്പമാണ് അത്. എനിക്കും അതുണ്ട്. ഇതൊന്നും ഇല്ലെങ്കില്‍ ആ റേഷൻ വാങ്ങ ച്ചു കിടക്കാമായിരുന്നു വിവരമില്ലാത്ത പിള്ളേരായ ആ സുരേഷ്കുമാറും സിയാദ് കോക്കറും വല്ലതും പറഞ്ഞെങ്കില്‍ വിട്ടുകളയെന്നെ. അതിനുപകരം അതില്‍ പിടിക്കേണ്ട വല്ല ആവശ്യവും മമ്മൂട്ടിക്കുണ്ടോ?

ബുദ്ധിയില്ലാണ്ട് പറഞ്ഞതല്ലേ എന്ന് മമ്മു മമ്മൂട്ടി ഫോണിലോ വാട്സാപ്പിലോ എന്തോ വിളിച്ചു പറഞ്ഞു കളഞ്ഞു. വല്ല കാര്യവും ഉണ്ടോ ഇങ്ങർക്ക് എന്നാണ് ഞാൻ ആലോചിക്കുന്നത്. ഞാനൊരു സിനിമ എടുത്ത് ഇയാൾ ഇവിടെ ഉണ്ടെന്ന് മലയാളിയെ ഓർമ്മിപ്പിക്കാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് അയാളുടെ ഒരു മധ്യസ്ഥ വർത്തമാനം. നിങ്ങളെ രക്ഷിക്കാനായി ഞാൻ ഒരു പൊട്ട പടം എടുക്കാം എന്ന് വെച്ചപ്പോൾ എന്നെ ഉപദേശിക്കാൻ വരുന്ന മണ്ടാ.. തന്റെ മോന്ത വരുന്ന പടം ഞാൻ ഇനി ചെയ്യുന്നില്ല എന്ന ഉറച്ച തീരുമാനം അവർ അങ്ങ് എടുത്തു. ഇതോടെ മമ്മൂട്ടിയുടെ ആഫീസ് പൂട്ടി. ഇനിയിപ്പോ എന്ത് ചെയ്യും റേഷൻ വാങ്ങിക്കണം, കാറിന് ഡീസൽ അടിക്കണം- ശാന്തിവിള പറയുന്നു.

എടുക്കാത്ത പടത്തിന് ചിലവായെന്ന് പറഞ്ഞ് ലക്ഷങ്ങൾ അടിച്ചുമാറ്റുന്ന കഷിയാണ് എന്റെ ഈ പടം പ്രൊഡ്യൂസ് ചെയ്യാം എന്ന് വിചാരിച്ചിരുന്നത് എന്ന് മ്മൂട്ടിക്ക് അറിയാമോ എന്ന് എനിക്കറിയില്ല. അല്ലെങ്കിൽ മമ്മൂട്ടി എവിടെങ്കിലും വെച്ച് കാണുമ്പോൾ അയ്യർ ഗ്രേറ്റ് എടുത്ത ഭദ്രൻ ചേട്ടനോട് ചോദിച്ചു നോക്കണം. അങ്ങനെയുള്ള വീരശൂര പരാക്രമികളെ വരച്ച വരയിൽ നിർത്തി ലക്ഷങ്ങൾ അടിച്ചിട്ടുള്ള കക്ഷിയോടാണ് മമ്മൂട്ടിയുടെ ഈ കളി. ഇനിയുള്ള ഓരോ ദിവസവും സൂക്ഷിച്ചോ.

മമ്മൂട്ടിയെ ഉപേക്ഷിച്ചു എന്ന് കരുതി ഇവിടം വിട്ട് പോകാനൊന്നും പോകുന്നില്ല ഈ നിർമ്മാണ സിംഹം. വേറൊരുത്തൻ ഉണ്ടല്ലോ ഇവിടെ ഇതുപോലെ തന്നെ പടമൊന്നുമില്ലാത്ത ഒരുത്തൻ, മോഹൻലാൽ, അയാൾക്ക് ഒരു ജീവിതം കൊടുക്കുമായിരിക്കും. മമ്മൂക്കിക്കഎതിരെ ഇങ്ങനെ തന്നെ കളിക്കണം. താൻ എന്നോട് ഇങ്ങനെ കാണിച്ചാൽ തന്റെ എതിരാളിയായ മോഹൻലാലിനെ വെച്ച് ചെയ്യും. ഇനിയിപ്പോ മോഹൻലാൽ വല്ല വാചകം അടിക്കുകയോ അല്ലെങ്കിൽ ഇച്ചാക്കക് കൊടുക്കാതിരുന്ന പടമല്ലേ, അത് ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞ ഈ നിർമ്മാതാവ് സുരേഷ് ഗോപിയെ വെച്ച് ചെയ്യും.

അങ്ങനെ മാറ്റി മാറ്റി മലയാള മലയാള സിനിമയെ ഏതാണ്ട് മുഴുവൻ ഒതുക്കും എന്നാണ് എനിക്ക് തോന്നുന്നത് . കളി ആരോടാ മോനെ എന്നാണ് ചോദിക്കേണ്ടത്? ആളും തരും കണ്ട് കളിക്കേണ്ടായിരുന്നോ മമ്മൂക്ക. വെറുതെ വീട്ടില്‍ ഇരിക്കുമ്പോള്‍ ആ ഫോണ്‍ എടുത്ത് വിളിക്കാന്‍ നില്‍ക്കരുതായിരുന്നു മമ്മൂക്ക എന്ന് മാത്രമേ എനിക്ക് പറയാനുള്ളുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+