ജ്യോതികയുടെ വരവ് വെറുതെയായില്ല, രണ്ടാം ദിനം കാതല്‍ കളക്ട് ചെയ്തത് ഇത്ര, സ്‌ക്രീനുകളിലും വര്‍ധന
മലയാള സിനിമയില്‍ വിശ്വാസ്യതയുടെയും നിലവാരമുള്ള സിനിമകളുടെയും പേരായി മാറിയിരിക്കുകയാണ് മമ്മൂട്ടി കമ്പനി. അവരുടെ ഓരോ ചിത്രങ്ങളും വ്യത്യസ്തവും അതുപോലെ സാമ്പത്തിക വിജയം നേടുന്നവയുമായിരിക്കും. യാതൊരു പ്രമോഷനും ഇല്ലാതെ ഈ വര്‍ഷം തിയേറ്ററിലെത്തിയ ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. വമ്പന്‍ വിജയമായി ഈ ചിത്രം മാറുകയായിരുന്നു.
ഈ വര്‍ഷം വമ്പന്‍ വിജയങ്ങളില്‍ മുന്നിലുണ്ട് ഈ ചിത്രം. ഇപ്പോള്‍ ഇതേ വഴിയേ തന്നെ സഞ്ചരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം കാതല്‍ ദ കോറും. മൗത്ത് പബ്ലിസിറ്റി തന്നെയാണ് ഈ ചിത്രത്തിനും ഗുണകരമായിരിക്കുന്നത്. ചിത്രത്തില്‍ ഇതുവരെ കാണാത്ത റോളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനത്തേക്കാളും കളക്ഷന്‍ ഉയര്‍ന്നിരിക്കുകയാണ് രണ്ടാം ദിനം.

ബോക്‌സോഫീസറില്‍ കസറിയതോടെ ചിത്രം വമ്പന്‍ വിജയകമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധാനം ചെയ്ത ജിയോ ബേബിയാണ് കാതലും സംവിധാനം ചെയ്തിരിക്കുന്നത്. കാതലും സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ആദ്യ ദിനം 1.05 കോടിയാണ് ചിത്രം കളക്ട് ചെയ്തിരുന്നതെന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഓഫ് ബീറ്റ് ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷനാണിത്.
എന്നാല്‍ രണ്ടാം ദിനം വര്‍ക്കിംഗ് ഡേയായിട്ട് കൂടി കളക്ഷന്‍ ഉയരുന്നതാണ് കണ്ടത്. 1.25 കോടിയാണ് വെള്ളിയാഴ്ച്ച ചിത്രം കളക്ട് ചെയ്തത്. രണ്ട് ദിവസം കൊണ്ട് 2.3 കോടിയാണ് ചിത്രത്തിന്റെ ആകെ കളക്ഷന്‍. രാജ്യത്താകെ നിന്ന് 2.7 കോടിയും ചിത്രം നേടിയിട്ടുണ്ട്. അതേസമയം ഓവര്‍സീസിലെ കളക്ഷന്‍ പുറത്തുവന്നിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് നിരോധനമുണ്ട്. അത്തരമൊരു വിഷയം ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത് കൊണ്ടാണിത്.
എന്നാല്‍ ചെറിയ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് വാരാന്ത്യം കൊണ്ട് തന്നെ വമ്പന്‍ ഹിറ്റായി മാറാന്‍ സാധിക്കും. മൗത്ത് പബ്ലിസിറ്റി തന്നെയാണ് കാരണം. ശനിയും ഞായറും അവധി ദിനങ്ങളായതിനാല്‍ ബോക്‌സോഫീസില്‍ ചിത്രത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പലയിടത്തും അധിക ഷോകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇത് കളക്ഷനില്‍ വലിയ ബൂസ്റ്റിംഗുണ്ടാക്കും. മമ്മൂട്ടിയുടെ മറ്റൊരു സൂപ്പര്‍ ഹിറ്റായി ചിത്രം മാറുമെന്നാണ് ആരാധകരും പറയുന്നത്.
അതേസമയം 150 സ്‌ക്രീനിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. എന്നാല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയെ തുടര്‍ന്ന് 175 സ്‌ക്രീനുകളായി ഇത് വര്‍ധിച്ചിരുന്നു. കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ വരുന്നതിനാല്‍ സ്‌ക്രീനുകളുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. കാതലിന് മികച്ച അഭിപ്രായം ലഭിച്ചതോടെ മമ്മൂട്ടി കമ്പനിക്കാണ് കൈയ്യടികള്‍ ലഭിക്കുന്നത്.
മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയുടെ ചിത്രങ്ങള്‍ വിശ്വസിച്ച് കയറാമെന്നാണ് ആരാധകര്‍ പറയുന്നത്. നന്‍പകല്‍ നേരത്തെ മയക്കം, റോഷാക്, കണ്ണൂര്‍ സ്‌ക്വാഡ് എന്നീൂ മികവുറ്റ ചിത്രങ്ങള്‍ക്ക് ശേഷമാണ് കാതല്‍ റിലീസായത്. വൈശാഖിന്റെ സംവിധാനത്തില്‍ വരുന്ന ടര്‍ബോയാണ് അടുത്തതായി ഇവര്‍ നിര്‍മിക്കുന്ന ചിത്രം. കണ്ണൂര്‍ സ്‌ക്വാഡ് നേരത്തെ 80 കോടിക്ക് മുകളില്‍ നേടിയിരുന്നു.












Click it and Unblock the Notifications