Get Updates
Get notified of breaking news, exclusive insights, and must-see stories!

പവര്‍ കാണിച്ച് മമ്മൂട്ടി, വിസ്മയിപ്പിച്ച് കാതല്‍, മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ ഇത്ര

മലയാള സിനിമയിലെ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. ഈ നിര്‍മാണ കമ്പനിയുടെ ഏറ്റവും പുതിയ ചിത്രമായ വന്‍ തരംഗമായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ മറ്റൊരു വേഷപകര്‍ച്ചയാണ് കാണാന്‍ സാധിക്കുന്നതെന്ന് പ്രേക്ഷകര്‍ ഒരേസ്വരത്തില്‍ പറയുന്നു. മമ്മൂട്ടി കമ്പനിയുടെ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ നേട്ടമുണ്ടാക്കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

നേരത്തെ കണ്ണൂര്‍ സ്‌ക്വാഡ് യാതൊരു വിധ പ്രമോഷനും ഇല്ലാതെ ഇറങ്ങുകയും, ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു. അതേസമയം കാതലിന്റെ മൂന്ന്് ദിവസത്തെ കളക്ഷനില്‍ അമ്പരപ്പിക്കുന്ന കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. മമ്മൂട്ടി ചിത്രം വന്‍ ഹിറ്റിലേക്ക് നീങ്ങുമെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ശനിയാഴ്ച്ച ചിത്രം നേടിയിരിക്കുന്നത് ഇതുവരെയുള്ള ഏറ്റവും വലിയ കളക്ഷനാണ്.

kaathal-movie-collection

കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും, കര്‍ണാടകയിലും എല്ലാം ചിത്രത്തിന് കളക്ഷന്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ബോക്‌സോഫീസ് അനലിസ്റ്റുകള്‍ പറയുന്നത്. മൂന്ന് ദിവസം കൊണ്ട് 3.9 കോടിയാണ് ചിത്രം നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ദിനം 1.05 കോടിയാണ് ചിത്രം കളക്ട് ചെയ്തിരുന്നത്. രണ്ടാം ദിനം 1.25 കോടിയും ചിത്രം കളക്ട് ചെയ്തു. ഇത് വര്‍ക്കിംഗ് ഡേയായിരുന്നു.

എന്നാല്‍ ആദ്യ ശനിയാഴ്ച്ച ചിത്രം 1.6 കോടിയാണ് നേടിയത്. ഒക്ക്യുപ്പെന്‍സിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.അതേസമയം തമിഴ് ബോക്‌സോഫീസില്‍ ചിത്രം കുതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇതുവരെ 19.63 ലക്ഷം രൂപയാണ് കാതല്‍ ഇതുവരെ തമിഴ്‌നാട്ടില്‍ നിന്ന് കളക്ട് ചെയ്തതെന്ന് ഡബ്ല്യുഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയില്‍ നിന്ന് 35.44 ലക്ഷം രൂപയും ചിത്രം കളക്ട് ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ മൊത്തത്തില്‍ 4.6 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ ചെറിയ ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്. അതുകൊണ്ട് തന്നെ ചിത്രം വന്‍ ലാഭം തന്നെ മമ്മൂട്ടി കമ്പനിക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. നേരത്തെ നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് പോലുള്ള ചിത്രങ്ങളും മമ്മൂട്ടി കമ്പനി നിര്‍മിച്ച് പുറത്തിറങ്ങിയതാണ്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധാനം ചെയ്ത ജിയോ ബേബിയാണ് കാതലും സംവിധാനം ചെയ്തിരിക്കുന്നത്. ആര്‍ഡിഎക്‌സിന്റെ തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സാമന്ത അടക്കമുള്ള ചിത്രത്തെ പ്രശംസിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. മാസ്റ്റര്‍പീസ് എന്നാണ് ചിത്രത്തെ സാമന്ത വിശേഷിപ്പിച്ചത്.

തിയേറ്റര്‍ വിട്ടിറങ്ങിയാലും മമ്മൂട്ടിയുടെ പ്രകടനം മനസ്സില്‍ നിന്ന് പോവില്ലെന്നും സാമന്ത കുറിച്ചു. അതേസമയം കാതലിന്റെ മികച്ച ബോക്‌സോഫീസ് പ്രകടനത്തോടെ മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രത്തിന് ഹൈപ്പ് വര്‍ധിച്ചിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയാണ് അടുത്ത ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഞായറാഴ്ച്ച പുറത്തിറങ്ങിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+