വല്ല്യേട്ടന്റെ സാറ്റലൈറ്റ് റൈറ്റിന് കൈരളി കൊടുത്ത തുക കേട്ടോ? ചുമ്മാതല്ല എപ്പോഴും ടിവിയില്‍ വരുന്നത്..!
2000 ത്തില്‍ ഷാജി കൈലാസ്-മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് വല്ല്യേട്ടന്. മമ്മൂട്ടി, സിദ്ദീഖ്, മനോജ് കെ ജയന്, സായ്കുമാര്, സുധീഷ്, എന്‍എഫ് വര്‍ഗീസ്, ശോഭന, ഇന്നസെന്റ്, കലാഭവന്‍ മണി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീറിലീസിന് ഒരുങ്ങുന്നത്. 4കെ ഡോള്‍ബി അറ്റ്മോസില് ആണ് ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളുകള്‍ക്കും വല്ല്യേട്ടന് വിധേയമായിട്ടുണ്ട്. അതിന് പ്രധാന കാരണം കൈരളി ചാനലിലെ സിനിമയുടെ സംപ്രേഷണമാണ്. ഏത് വിശേഷ ദിവസങ്ങളിലും പ്രധാന ചിത്രമായി കൈരളിയില്‍ വല്ല്യേട്ടന് പ്രദര്‍ശിപ്പിക്കാറുണ്ട്. മറ്റ് വിനോദ ചാനലുകള്‍ പുതിയ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ എക്കാലത്തും കൈരളിയുടെ മാസ്റ്റര്‍പീസാണ് വല്ല്യേട്ടന്.

രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും കൈരളിയില്‍ വല്ല്യേട്ടന് കാണാന്‍ കാഴ്ചക്കാരുണ്ട് എന്നതാണ് വാസ്തവം. ഇപ്പോഴിതാ കൈരളിക്ക് വല്ല്യേട്ടന്റെ ചാനല്‍ റൈറ്റ് കൊടുത്തതിനെ പറ്റി തുറന്ന് പറയുകയാണ് നിര്‍മാതാവ് ബൈജു അമ്പലക്കര. മനോരമ ഓണ്‍ലൈനിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കൈരളി ചാനലിന്റെ ഉദ്ഘാടനം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് വല്ല്യേട്ടന്റെ ഷൂട്ടിംഗ് ആരംഭിച്ചത് എന്ന് ബൈജു പറയുന്നു. 'കൈരളി ചാനല്‍ ആദ്യമായി സാറ്റലൈറ്റ് അവകാശം വാങ്ങിയ ചിത്രം ഇതാണ്. ഈ ചാനലിന്റെ ആദ്യത്തെ സിനിമയും വല്ല്യേട്ടന് ആണ്. അന്നത്തെ കാലത്ത് 15 ലക്ഷം രൂപയ്ക്കാണ് ഈ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയത്. ഇന്ന് അതുണ്ടെങ്കില്‍ 10 കോടിയാണ്,' ബൈജു പറയുന്നു.
അക്കാലത്ത് സാറ്റലൈറ്റിനൊന്നും വലിയ മുതല്‍മുടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സിനിമ തിയേറ്ററിന് പിന്നാലെ ചാനലിലും നന്നായി ഓടി. ചാനലിന് ഒരുപാട് പൈസ അതില്‍ നിന്നും കിട്ടി. ജനം സ്വീകരിച്ചതു കൊണ്ടല്ലേ അവരത് കാണുന്നത് അല്ലാതെ ചുമ്മാ ഒരു സിനിമാ രാവിലെ തൊട്ട് എല്ലാ ദിവസവും ഇടില്ലല്ലോ? അവര്‍ക്ക് നന്നായിട്ട് മാര്‍ക്കറ്റിംഗില്‍ പരസ്യത്തിന്റെ പൈസ കിട്ടുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
1900 ദിവസം ചാനലില്‍ സംപ്രേഷണം ചെയ്ത സിനിമ എന്ന റെക്കോഡും വല്ല്യേട്ടനുണ്ട്. ഹോളിവുഡ് സിനിമ പോലും ഇങ്ങനെ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വല്ല്യേട്ടന്റെ രണ്ടാം ഭാഗത്തിന് പദ്ധതിയുണ്ട് എന്നും ബൈജു വെളിപ്പെടുത്തി. വല്ല്യേട്ടന് കഴിഞ്ഞപ്പോള്‍ തന്നെ രണ്ടാം ഭാഗം എന്നത് മനസിലുണ്ടായിരുന്നു എന്നും എന്നാല്‍ പല കാരണങ്ങളാല്‍ അത് നടക്കാതെ പോയതാണ് എന്നും അദ്ദേഹം പറഞ്ഞു.
'കഥ റെഡിയാക്കി വെച്ചിട്ടുണ്ട്. അത് തിരക്കഥയാക്കണം. മമ്മൂക്ക സമ്മതിച്ചാല്‍ വല്ല്യേട്ടന്റെ രണ്ടാം ഭാഗം ചെയ്യും. ഇപ്പോള്‍ ഈ റീ റിലീസിലേക്ക് ഇറങ്ങിയത് ഇത് കൂടി മനസില്‍ക്കണ്ടാണ്. റിറിലീസ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും മമ്മൂക്ക സമ്മതിക്കുകയും ചെയ്താല്‍ രണ്ടാം ഭാഗം വരും,' ബെജു അമ്പലക്കര പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications