Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടന്റെ എമ്പുരാന് മമ്മൂക്കയുടെ ആശംസ; നിമഷ നേരം കൊണ്ട് പോസ്റ്റ്, വൈറൽ, പൃഥ്വിയുടെ മറുപടിയും

എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. മാർച്ച് 27 ന് ആണ് സിനിമ റിലീസ് ആകുന്നത്. ആരാണ് സിനിമയിലെ വില്ലൻ എന്നറിയാനും മമ്മൂട്ടി എമ്പുരാനിൽ ഉണ്ടോ എന്നറിയാനുമൊക്കെ ആരാധകർ കാത്തിരിക്കുകയാണ്. ആവേശം പൊന്തിവരുമ്പോഴാണ് അതിനെ വീണ്ടും ഉയർത്താനായി മമ്മൂ‍ട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് എത്തിയത്. സിനിമയ്ക്കും മോഹൻലാലിനും പൃഥ്വിക്കും ആംശസയറിയിച്ചാണ് പോസ്റ്റ്.

എമ്പുരാന്റെ മുഴുവൻ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഒരു ചരിത്ര വിജയം ആശംസിക്കുന്നു. ലോകത്തിന്റെ അതിരുകൾ ഭേദിച്ച് കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന ചിത്രമാവും ഇതെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാൽ. പൃഥ്വി.. നിങ്ങൾക്ക് എല്ലാ പിന്തുണയും എന്നാണ് മമ്മൂട്ടി കുറിച്ചത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറൽ ആയി. നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

empuraan

മമ്മൂട്ടിയ്ക്ക് യാതൊരു വിഷയവും ഇല്ല മോഹൻലാൽ പടം വിജയിക്കുന്നതിന്... അവർ തമ്മിൽ പരസ്പരം നല്ല സുഹൃത്തുക്കളും ആണ് പക്ഷെ കുറെ ബോധമില്ലാത്ത ഫാൻസുകൾ എന്തെല്ലാം പറഞ്ഞാണ് പരസ്പരം ഇവരെ അപമാനിക്കുന്നത്.... ഇനി എന്തുവേണം മമ്മൂക്കയുടെ ആശംസകളും അനുഗ്രഹങ്ങളും ആശിർവാദവും ഒക്കെ കിട്ടി ഇത് കണ്ട് പഠിക്കുക ഫാൻസുകാരെ വെറുതെ ഡിഗ്രേഡ് ചെയ്യാതെ പടം കണ്ടു വിലയിരുത്തുക, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Take a Poll

അതേ സമയം മമ്മൂട്ടിയുടെ പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജ് മറുപടി നൽകിയിട്ടുണ്ട്. മലയാള സിനിമയിലെ കുലപതിയുടെ ആശംസയെക്കാൾ വിശേഷപ്പെട്ട ഒന്നുമില്ല, നന്ദി മമ്മൂക്കാ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാ​ഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരുൾപ്പെടെയുള്ള വലിയ താരനിര തന്നെയാണ് എമ്പുരാൻ ഉള്ളത്.

എമ്പുരാൻ റെക്കോർഡ് ഇടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. റിലീസിന് മുൻപ് തന്നെ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ് ചിത്രം. ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിം​ഗ് മാർച്ച് 21 ന് രാവിലെയാണ് ആരംഭിച്ചത്. ബുക്കിംഹ് ട്രെൻഡിം​ഗിൽ ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ ആണ് വിറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+