'മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞിട്ടേ ലാല്‍ സാറിനെക്കുറിച്ച് പറയുകയുള്ളു: അതിന് ഒറ്റക്കാരണം മാത്രമാണുള്ളത്'
മലയാളത്തിന്റെ സ്വന്തം സൂപ്പർ താരങ്ങളായ മോഹൻലാലിനോടും മമ്മൂട്ടിയോടും വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ സനില്‍ കുമാർ. മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സൂപ്പർ താരങ്ങളുടെ ഓഡിറ്ററായി തുടങ്ങിയ അദ്ദേഹം ഇന്ന് ദുല്‍ഖർ സല്‍മാനും മഞ്ജു വാര്യറും അടക്കം മുപ്പതിലേറെ താരങ്ങളുടെ പേഴ്സണല്‍ അക്കൗണ്ടന്റ് കൂടിയാണ്. ഇപ്പോഴിതാ കാന്‍ ചാനല്‍ മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സിനിമ മേഖലയിലേക്ക് കടന്ന് വന്നതിനെക്കുറിച്ച് വിശദമാക്കുകയാണ് അദ്ദേഹം.
എന്നും മനസ്സുകൊണ്ട് നന്മനിറഞ്ഞും ദൈവീകമായും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ എപ്പോഴും മമ്മൂട്ടി സാറിനെ കുറിച്ച് പറഞ്ഞിട്ടേ ലാൽ സാറിലേക്ക് വരികയുള്ളു. അതിന് ഒറ്റ കാരണമേയുള്ളു. എന്റെ മനസ്സ് അങ്ങനെ ആയതുകൊണ്ടാണ്. എത്ര സൗഹൃദം ലാലേട്ടനായിട്ട് ഉണ്ടായാലും ഞാൻ ആദ്യം ഓഡിറ്റർ ആയത് അല്ലെങ്കിൽ എന്നെ ആദ്യം ഓഡിറ്റർ ആയിട്ട് അപ്പോയിന്റ് ചെയ്യുന്നത് മമ്മൂട്ടി സാറാണ്.

ചെന്നൈയിൽ നിന്ന് മലയാളം ഇൻഡസ്ട്രി കേരളത്തിലേക്ക് മാറുന്ന ഒരു കാലം. കേരളത്തിലേക്ക് വരുന്നതിനു തൊട്ടുമുൻപ് ഇവരുടെയൊക്കെ താമസം ചെന്നൈയിലായിരുന്നു. അന്ന് അവരുടെയൊക്കെ ഓഡിറ്റർ എല്ലാവരും സുഖുവേട്ടൻ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു സുകുമാർ സാർ ആയിരുന്നു. അദ്ദേഹത്തോട് മമ്മൂട്ടി സാറാണ് പറയുന്നത് ഇനിയുള്ള കാലം കംപ്യൂട്ടറൊക്കെ അറിയുന്ന ആളാകാണം ഓഡിറ്ററെന്ന്.
അന്ന് കംപ്യൂട്ടറൊക്കെ വന്ന് തുടങ്ങുന്നതേയുള്ളു. അന്നത്തെ ഓഡിറ്റേഴ്സിനൊന്നും കംപ്യൂട്ടറില്ല. എനിക്ക് മമ്മൂട്ടി സാർ ആദ്യം ഒരു എഴുത്താണ് അയക്കുന്നത്. മൊബൈൽ ഫോൺ ഇല്ലാലോ. യുആർ അപ്പോയിന്റഡ് ആസ് മൈ ഓഡിറ്റർ എന്നൊക്കെ പറഞ്ഞ് പിഐ മുഹമ്മദ് കുട്ടി എന്ന പേരിലാണ് എഴുത്ത് വരുന്നത്. കമ്പ്യൂട്ടർ യുഗം ഒന്നും തുടങ്ങിയിട്ടില്ല. മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്സ് വിൻഡോസ് എന്നൊരു സംഭവം കൊണ്ടുവരണോ എന്ന് പോലും ആലോചിക്കാത്ത കാലത്തെകുറിച്ച് ഞാൻ സംസാരിക്കുന്നത്.
അന്ന് ഡോസ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. കമ്പ്യൂട്ടർ വാങ്ങിച്ച തിരുവനന്തപുരത്തെ രണ്ടാമത്തെ ആളും കേരളത്തിലെ നാലാമത്തെ ആളും ഞാനാണ്. ഈ കമ്പ്യൂട്ടർ ടൈപ്പ് ചെയ്യാനാണ് ഞാന്‍ ഉപയോഗിക്കുന്നത് എന്ന് മമ്മൂട്ടി സാറിന് അറിയില്ലായിരുന്നു. ടൈപ്പിങ്ങിനാണ് കമ്പ്യൂട്ടർ ഉപയോഗിച്ചുകൊണ്ടിരുന്നത്. പക്ഷേ കമ്പ്യൂട്ടർ ഉള്ള ഒരാൾ, യങ്സ്റ്റർ അങ്ങനെ ഒരു ഒരു ഇംപ്രഷനിലാണ് അദ്ദേഹം നിയമിക്കുന്നത്. അന്ന് 85000 കൊടുത്തിട്ടാണ് വിപ്രോയുടെ കമ്പ്യൂട്ടർ വാങ്ങിയത്. അങ്ങനെ കമ്പ്യൂട്ടർ ഉള്ള ഒരു യങ്സ്റ്റർ ചാർട്ടഡ് അക്കൗണ്ട് എന്നുള്ള ഒരു ആവശ്യമില്ലാത്ത ലേബൽ എനിക്ക് കിട്ടി. ദൈവം തന്നായിരിക്കാം അത് സ്പ്രെഡ് ചെയ്തിട്ടായിരിക്കാം ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് സുഖുവേട്ടന്‍ അറിഞ്ഞത്.
മമ്മൂട്ടി സാറിന്റെ ഓഡിറ്റർ ആയി ഒരു വർഷം കഴിഞ്ഞതിന് ശേഷമാണ് ലാലേട്ടന്റെ ഓഡിറ്ററാകുന്നത്. ഏതോ ഒരു കല്യാണത്തിന് പോയ സമയത്താണ് ലാലേട്ടനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ ഓഡിറ്ററാകുന്നതും. ഇപ്പോഴും എന്റെ ഫോണില്‍ മമ്മൂക്ക എന്ന് എഴുതി കാണിക്കുമ്പോള്‍ എനിക്ക് അന്നുണ്ടായ അതേ വികാരവും സ്നേഹവും ബഹുമാനവും സ്നേഹവും ഉണ്ട്. ഇന്നലേയും അദ്ദേഹം വിളിച്ച് 25 മിനുട്ടോളം സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അന്നത്തെ കാലത്ത് തന്നെ അദ്ദേഹം കംപ്യൂട്ടറിന്റെ പ്രാധാന്യം മനസ്സിലാക്കി. എനിക്ക് ആദ്യത്തെ ഐ പാഡ് വാങ്ങിച്ച് തരുന്നത് അദ്ദേഹം. കേരളത്തിലെ ആദ്യ ഐ പാഡ് മമ്മൂട്ടി സാറിനും രണ്ടാമത്തേത് എനിക്കുമാണ്. അമേരിക്കയില്‍ നിന്നും ആരോ വരുമ്പോള്‍ അദ്ദേഹം രണ്ട് ഐ പാഡ് കൊണ്ട് വരികയും അതില്‍ ഒന്ന് എനിക്ക് തരികയുമായിരുന്നു.












Click it and Unblock the Notifications