മമ്മൂട്ടി മണിയൻ പിള്ള രാജുവിനെ കൊച്ചാക്കി, രാജുവിന്റെ നാരങ്ങാ വെള്ളത്തിന്റെ പൈസ കൊടുത്തില്ല'; ശാന്തിവിള ദിനേശ്
മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടൻ മണിയൻ പിള്ള രാജു. വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ സൗഹൃദം ഇരുവരും ഇന്നും നിലനിർത്തിപോകുന്നു. രാജുവിന്റെ വീട്ടിലെ ചടങ്ങുകളിലെല്ലാം മമ്മൂട്ടിയുടേയും കുടുംബത്തിന്റേയും സാന്നിധ്യം ഉണ്ടാകാറുണ്ട്. അടുത്തിടെ തനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ താൻ ആദ്യം വിളിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് രാജു പറഞ്ഞിരുന്നു. അദ്ദേഹം തന്നോട് പോരാടെടോ എന്നാണ് പറഞ്ഞതെന്നാണ് രാജു വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ ഇരുവരും തമ്മിൽ ഇത്തരത്തിലൊരു സൗഹൃദം എങ്ങനെയാണ് ഉണ്ടായതെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'മമ്മൂട്ടി മണിയൻപിള്ള രാജുവിനെ പരിചയപ്പെട്ട രസകരമായ കഥയുണ്ട്. ചെറിയ വേഷങ്ങൾ ചെയ്ത് സുധീർ കുമാർ എന്ന രാജു നടക്കുന്ന സമയമുണ്ട്. ആ സമയത്താണ് മണിയൻ പിള്ള അഥവ മണിയൻ പിള്ള എന്ന സിനിമയിലെ നായക വേഷം സുധീർ കുമാറിന് ബാലചന്ദ്രമേനോൻ നൽകുന്നത്. സിനിമ സൂപ്പർ ഹിറ്റായതോടെ സുധീർ കുമാർ മണിയൻപിള്ള രാജുവായി, പ്രശസ്തനായി. അങ്ങനെ മറ്റൊരു പടത്തിൽ അഭിനയിക്കാനായി തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ മദ്രാസിലേക്ക് പോകാനായി നിൽക്കുമ്പോഴാണ് മുന്നേറ്റം എന്ന സിനിമയുടെ ഷൂട്ടിങ്ങ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് കാണുന്നത്. ആ സമയത്ത് ഷൂട്ടിങിനിടയിൽ നിന്നും ഒരാൾ ഓടിവന്ന് സ്വയം പരിചയപ്പെടുത്തിയത്. ഞാൻ മമ്മൂട്ടി, മണിയൻ പിള്ള സിനിമ കണ്ടു, മികച്ച സിനിമ എന്ന് അഭിനന്ദിച്ചു. അങ്ങനെ ആ പരിചയം നല്ല സൗഹൃദമായി വളരുകയും മണിയൻ പിള്ള നിർമ്മിച്ച അനശ്വരം എന്ന സിനിമയിലടക്കം അദ്ദേഹം നായകമായി അഭിനയിച്ചു.നല്ല കൊടുക്കൻ വാങ്ങൽ ബന്ധമാണ് അവർ തമ്മിൽ.
ആദ്യ കാലത്ത് തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിലായിരുന്നു മമ്മൂട്ടി താമസിച്ചിരുന്നത്. ഒരിക്കൽ ഹോട്ടലിൽ വേണുനാഗവള്ളിയും രാജുവും സംസാരിച്ചിരിക്കുമ്പോൾ മമ്മൂട്ടി വന്നു. കെജി ജോർജുമായുള്ള അസ്വാരസ്യത്തെ തുടർന്ന് മമ്മൂട്ടി യവനിക എന്ന ചിത്രത്തിൽ സഹകരിക്കാതെ മാറി നിൽക്കുന്ന സമയമായിരുന്നു. എന്നാൽ യവനിക പൂർത്തിയാക്കണമെന്ന് ആ സിനിമയുടെ സംവിധായകൻ എന്ന പോലെ വേണുനാഗവള്ളി മമ്മൂട്ടിയോട് അഭ്യർത്ഥിച്ചു. അങ്ങനെ മമ്മൂട്ടി വേണുനാഗവള്ളിയുടെ കെണിയിൽ വീണു എന്ന് തന്നെ പറയാം. സഹകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് കൊടുത്തു.
രാജുവുമായി വളരെ അടുപ്പം ആയിരുന്നിട്ടും അദ്ദേഹത്തെ മമ്മൂട്ടി പര്യമായി കൊച്ചാക്കിയതും പറയാം. കണ്ണൂരിലെ ഐവി ശശിയുടെ അതിരാത്രം എന്ന പടത്തിലെ ചിത്രീകരണം നടക്കുകയാണ്. ഒരു ദിവസം പകൽ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് മമ്മൂട്ടിയും മണിയൻപിള്ളയും കൂടെ കാറിൽ വരികയാണ്. ദാഹിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞു നമ്മുക്കൊരു നാരങ്ങാവെള്ളം കുടിക്കാമെന്ന്. ഒരു കടയുടെ മുന്നിൽ നിർത്തി ഇരുവരും നാരങ്ങാവെള്ളം കുടിച്ചു. പോരാൻ നേരം മമ്മൂട്ടി ഒരു നാരങ്ങാവെള്ളത്തിന്റെ പൈസ മാത്രം കൊടുത്തു, ഇതെന്ത് പണിയണ് നിങ്ങൾ കാണിക്കുന്നതെന്ന് രാജു ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു, അതിന് മമ്മൂട്ടി പറഞ്ഞത് നിങ്ങളൊന്നും സിനിമയിൽ അഭിനയിച്ചിട്ട് പുളിങ്കുരു ഒന്നും അല്ലാലോ നിങ്ങൾ വാങ്ങുന്നതെന്ന്. മണിയൻ പിള്ള ഇത് കേട്ട് ചമ്മി. മണിയൻ പിള്ളക്ക് പറ്റിയ അബദ്ധം എന്താണെന്ന് വെച്ചാൽ അദ്ദേഹം പേഴ്സ് എടുത്തില്ല. അങ്ങനെ രാജുവിന്റെ കാശും മമ്മൂട്ടി കൊടുത്തു. ഈ സമയത്ത് രാജുവിന് തോന്നിയത് ഇദ്ദേഹം അഹങ്കാരിയാണ് ജാഡയാണ് എന്ന് എല്ലാവരും പറയും. മുറിവിൽ ഉപ്പുതേക്കാത്തൊരു പിശുക്കൻ കൂടിയാണെന്ന് അപ്പോഴാണ് മനസിലായതെന്ന്. ആ ചിന്തയുമായിട്ടാണ് അന്ന് രാജു ഉറങ്ങിയത്.












Click it and Unblock the Notifications