Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോൾ പടച്ചോനെ ഞാൻ ഐസായിപ്പോയി; നടി സീനത്ത് പറയുന്നു

മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തെ ആദ്യമായി കണ്ടതിനെ കുറിച്ചുമുള്ള അനുഭവം പങ്കിട്ട് നടി സീനത്ത്. തന്റെ ഭർത്താവായിരുന്ന കെടി എഴുതിയ ആറ്റുവഞ്ചിയുലഞ്ഞപ്പോള്‍ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ചയെന്നും തന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു സംഭവമായിരുന്നു അതെന്നും സീനത്ത് പറഞ്ഞു. കാൻ മീഡിയ ചാനൽസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

' ആദ്യം ഞാന്‍ മമ്മൂക്കയെ കണ്ടത് കെടി എഴുതിയ ആറ്റുവഞ്ചിയുലഞ്ഞപ്പോള്‍ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു. ലക്ഷ്മിയായിരുന്നു മമ്മൂക്കയുടെ നായിക. എനിക്കും ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ സ്റ്റെപ്പിലൊക്കെ വന്ന് നോക്കി നിൽക്കും കാർ പോകുന്നതൊക്കെ. എന്നാൽ സംസാരിക്കാനോ പരിചയപ്പെടാനോ ഒന്നും പറ്റിയിട്ടില്ല. മൂപ്പര് എന്നെ കണ്ടിട്ടുണ്ടാകും. കണ്ടപ്പോൾ ഒന്നുചിരിച്ചു, അത്രയേ ഉള്ളൂ. പിന്നെ ഞാന്‍കാണുന്നത് മഹാനഗരം എന്ന സിനിമയില്‍ ഞാൻ അഭിനയിക്കാന്‍ പോയപ്പോഴാണ്.

zeenath1-1

ഞാന്‍ അവിടെ മേക്കപ്പ് ചെയ്യുമ്പോള്‍ മമ്മൂക്ക കുറച്ച് ദൂരെ ഇരിക്കുന്നുണ്ട്. എല്ലാവരും പോയിട്ട് മമ്മൂക്കയോട് നമസ്‌കാരം പറയുന്നുണ്ട്, സംസാരിക്കുന്നുണ്ട്. എനിക്ക് അതറിയില്ലല്ലോ. സംസാരിക്കണം എന്നൊന്നും അറിയില്ല. എന്നാല്‍ എന്റെ ഉള്ളില്‍ ഭയങ്കര ബഹുമാനവും ആരാധനയുമൊക്കെ ഉണ്ട്.
പക്ഷേ പ്രകടിപ്പിക്കാന്‍ അറിയില്ല.

ഞാൻ നോക്കുമ്പോൾ ഓരോരുത്തരും വന്ന് പോകുന്നുണ്ട്. ഞാൻ നോക്കുമ്പോൾ മമ്മൂക്ക ഇടക്കൊന്ന് നോക്കും. പക്ഷേ ഒന്നും മിണ്ടുന്നില്ല.
അങ്ങനെ ഷൂട്ടിങ് കഴിഞ്ഞ് വൈകുന്നേരമായി. ഞാന്‍ മേക്കപ്പ് അഴിക്കാൻ പോയി. ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം എന്റെ നേരെ വന്നു, ഞാൻ മമ്മൂട്ടിയെന്ന് അദ്ദേഹം തൊഴുത് കൊണ്ട് പറഞ്ഞു, എന്റെ പടച്ചോനെ ഞാൻ ഐസ് ആയി പോയി. ഞാന്‍ ചാടി എഴുന്നേറ്റു. അയ്യോ ഒന്നും വിചാരിക്കരുതെന്ന് ഞാൻ പറഞ്ഞപ്പോൾ അല്ല ഞാൻ മമ്മൂട്ടിയാണെന്ന് പറഞ്ഞതാണെന്ന് അദ്ദേഹം മറുപടി നൽകി.

അങ്ങനെ ഞാൻ വീട്ടിൽ പോയി പറഞ്ഞു. എനിക്ക് പിന്നെ അത് ആലോചിച്ചപ്പോള്‍ ഭയങ്കര മോശമായി തോന്നി. ചെന്ന് സംസാരിക്കണമായിരുന്നു ഞാൻ. ഞാന്‍ മാത്രം ചെല്ലുന്നില്ല. എല്ലാവരും സംസാരിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ നോക്കുന്നുമുണ്ട്. മമ്മൂക്കയെ ഞാൻ അന്ന് അവിടെ വെച്ച് കണ്ടത് മറക്കില്ല.

അദ്ദേഹത്തിന് ഭയങ്കര സ്നേഹമാണ് എല്ലാവരോടും. മമ്മൂക്ക സ്നേഹം കൂടുതൽ പ്രകടിപ്പിക്കില്ല. റോഷാക്കിൽ എനിക്ക് നല്ലൊരു റോൾ തന്നു. ഇത്തവണ അദ്ദേഹം അമ്മയുടെ മീറ്റിങ്ങിന് ഉണ്ടായിരുന്നില്ല, അത് എല്ലാവർക്കും വലിയ വിഷമമായിരുന്നു.

അടുത്ത പ്രാവശ്യം കാണുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. പക്ഷേ ആരൊക്കെയാണ് അടുത്ത പ്രാവശ്യം ഉണ്ടാകുകയെന്ന് പറയാൻ പറ്റില്ല. എന്തായാലും മമ്മൂക്ക ഇല്ലാതിരുന്നത് വലിയ ഗ്യാപാണ്. കാരണം എല്ലാവരും കൂടെയുള്ള ഫോട്ടോ എടുക്കുമ്പോഴേ നടുവിൽ വന്ന് നിൽക്കും. അപ്പോള്‍ എല്ലാവരും ചുറ്റും കൂടി താഴെയിരിക്കും. ഇപ്രാവശ്യം അമ്മക്ക് വന്ന ആളും കുറവായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+