Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂക്കയുടെ ഭാര്യ പുണ്യം ചെയ്ത സ്ത്രീ; മോഹൻലാലും സുചിത്രയും അടികൂടുന്നത് നിങ്ങൾ കണ്ടോ?'; ജീജ സുരേന്ദ്രൻ

പ്രൊഡ്യൂസർമാർ, സംവിധായകർ, പ്രൊഡക്ഷൻ കണ്‍ട്രോളർ എന്നിങ്ങനെ സിനിമയിൽ ഒരു ബെൽട്ട് ഉണ്ടെന്നും അവർ നെഗറ്റീവ് പറഞ്ഞാൽ തങ്ങൾക്ക് ജോസി കിട്ടില്ലെന്നും നടി ജീജ സുരേന്ദ്രൻ. നമ്മൾ ചിന്തിക്കാത്ത കാര്യങ്ങൾക്ക് കുറ്റപ്പെടുത്തുന്നവരുണ്ട്.അതുപോലെ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കിയെടുത്ത് ഇവരെ താലോലിച്ച് പോകുന്നവരുമുണ്ട്. അതിനൊന്നും നമ്മളെ കിട്ടില്ല. അവസരം കിട്ടേണ്ടത് കൊണ്ട് പലതും കണ്ടാലും കേട്ടാലുമൊക്കെ മിണ്ടാതിരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

sreeja2-

'കേൾക്കുന്നതെല്ലാം സത്യമാണോയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ മിണ്ടാൻ പറ്റാതെ അവസ്ഥകളിൽ മൗനം പാലിച്ച് പോകാറുണ്ട്', താരം പറഞ്ഞു. നടൻമാർ അടക്കമുള്ളവർക്കെതിരെ ഉയരുന്ന പീഡന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ-'ഒരാൾ മറ്റൊരാളെ പറ്റി ആരോപണം പറയുമ്പോൾ ഈ കുറ്റാരോപിതനായ ആൾ എന്നോട് നന്നായിട്ടാണ് പെരുമാറുന്നതെങ്കിൽ ഞാൻ എങ്ങനെ വിശ്വസിക്കും? എനിക്ക് വിശ്വസിക്കാൻ പറ്റില്ല, ഞാൻ വിശ്വസിക്കുകയും ഇല്ല.

ഒരു പുരുഷനും സ്ത്രീയും സ്നേഹിച്ച്, അവരുടെ അൾട്ടിമേറ്റായിട്ടുള്ള പ്രണയത്തിലേക്ക് കടക്കുമ്പോൾ പുരുഷൻ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ലല്ലോ. ഒരു മുറിയിലേക്ക് ഇരുവരും പോയാൽ അല്ലേ സ്നേഹവും പ്രേമവുമൊക്കെ നടക്കൂ, പബ്ലിക്കിൽ നടക്കില്ലല്ലോ. ഒരു സ്ത്രീ വേണ്ട എന്ന് വെച്ച് കഴിഞ്ഞാൽ ഇത് നടക്കുവോ? സിനിമ മാത്രമല്ല , എവിടേയും. എല്ലാം കഴിഞ്ഞ് കഴിഞ്ഞിട്ട്, അവനെ നന്നായി പിഴിഞ്ഞ് പണം കുറയുന്നുവെന്ന് തോന്നുമ്പോൾ 10 കൊല്ലം കഴിഞ്ഞിട്ട് എന്നെ പീഡിപ്പിച്ചുവെന്ന് പറയുന്നത് പരിഹാസമായിട്ടേ തോന്നുള്ളൂ, അവരോട് പുച്ഛമാണ്.

പീഡനമെന്ന് എങ്ങനെ പറയും. ഈ സ്ത്രീ ആരോപണം ഉന്നയിച്ചവരൊക്കെ വളരെ പ്രമുഖരാണ്. ഒരാൾ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ അയാളുടെ മുറിയിൽ പോകാതെ എങ്ങനെയാണ് അയാൾ എന്നെ പീഡിപ്പിക്കുക. നമ്മളെ തൊട്ടാൽ നമ്മൾ അടിക്കില്ലേ, അതിന് പകരം റൂമിൽ പോയി എല്ലാം അനുഭവിച്ച് കഴിഞ്ഞ് പീഡിപ്പിച്ചേയെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്. രണ്ട് പേരും എൻജോയ് ചെയ്തിട്ടുണ്ട് , അതിനെ പീഡനം എന്ന് പറയുന്നത് തെറ്റാണ്.

വൈരാഗ്യത്തിന്റെ പേരിൽ ആരോപണം ഉയർത്തുന്നു. പാവങ്ങൾ, പുരുഷനായതിന്റെ പേരിൽ അനുഭവിക്കുകയാണ്. ഇതൊക്കെയാണ് ഇവിടെ മാറ്റേണ്ടത്. സർക്കാർ സ്ത്രീക്കും പുരുഷനും ഒരേ നിയമം നൽകണം. ഇനിയുള്ള കാലത്ത് സ്ത്രീയും പരുഷനും സമമാണ്.

മമ്മൂക്കയ്ക്കെതിരെയൊക്കെ ആരോപണം വരാത്തത് അദ്ദേഹം അതിന് പോകാത്തത് കൊണ്ടാണ്. അദ്ദേഹത്തെ പോലെയൊക്കെ പുരുഷൻമാർ ലോകത്ത് എത്രപേരുണ്ട്. ആയിരത്തിൽ ഒന്ന് എന്ന് പോലൊരു മനുഷ്യനാണ്. മമ്മൂക്കയെ എനിക്ക് പരിചയപ്പെടുത്തിയത് നടി സുകുമാരിയാണ്. മമ്മൂട്ടിയെ കുറിച്ച് എല്ലാവരും പറയുന്ന സീരിയസ് ആയൊരാൾ എന്നതായിരുന്നു എനിക്ക് മനസിൽ . എന്നാൽ അങ്ങനെയല്ല, പുള്ളി സീരിയസാണെന്നൊരു സ്റ്റാറ്റസ് കീപ്പ് ചെയ്യുന്നുവെന്നല്ലാതെ ഭയങ്കര സ്നേഹനമുള്ള വ്യക്തിയാണ്. സുകുമാരി ചേച്ചിയോട് കാണിച്ച സ്നേമൊക്കെ ഓർക്കുമ്പോൾ അത് കൊതിച്ച് പോകും. മമ്മൂക്ക ഒരു ജെം ആണ്, അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമൊക്കെ പുണ്യം ചെയ്തവരാണ്. മമ്മൂട്ടിക്ക് അതാണ് സ്വർഗം. അദ്ദേഹം അത് സ്വർഗമായി തന്നെ കൊണ്ടുനടക്കുന്നു.

മോഹൻലാലും ഭാര്യ സുചിത്രയും എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നത് നിങ്ങൾ കണ്ടോ? മോഹൻലാലിന്റെ കാര്യത്തിൽ സ്ത്രീ വിഷയങ്ങൾ മാത്രം പറയുന്നതിനോട് എതിർപ്പുണ്ട്. മുൻപ് അഭിമുഖത്തിൽ 3000 സ്ത്രീകൾ അല്ല അതിന് മുകളിൽ എന്നൊക്കെ അദ്ദേഹം പറഞ്ഞത് ആ ചോദ്യത്തിനുള്ള മറുപടി എന്ന നിലയ്ക്കാണ്. ഇതൊക്കെ പ്രചരിപ്പിക്കുന്നതിന് പകരം അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ പ്രചരിപ്പിക്കൂ. ലാലേട്ടന് കൈ കൊടുക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബാണ് തോന്നുക. അവരൊക്കെ ദൈവം അനുഗ്രഹിച്ച മനുഷ്യരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+