'മമ്മൂട്ടി തയ്യാറാകില്ല, ദിലീപ് ചെയ്തത് പോലെ ആരും ചെയ്തിട്ടില്ല, 6 കോടിയാണ് കൊടുത്തത്'; ശാന്തിവിള ദിനേശ്
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ നിന്ന് ഇടവേള എടുക്കാനൊരുങ്ങുകയാണ് ജനറൽ സെക്രട്ടറിയായ ഇടവേള ബാബു.അമ്മയുടെ ചുമതലയിലേക്ക് പുതിയ ആളുകള്‍ കടന്നു വരേണ്ടതായിട്ടുണ്ട് എന്നും അതിനാലാണ് താന്‍ ഒഴിയുന്നതെന്നുമാണ് താരം വ്യക്തമാക്കിയത്. ബാബു ഒഴിഞ്ഞാൽതാനും ല്ലെന്നാണ് പ്രസിഡന്റായ മോഹൻലാലിന്റെ നിലപാട്. ഈ സാഹചര്യത്തിൽ സംഘടനയുടെ പുതിയ ഭാരവാഹിൽ ആരൊക്കെയാണെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
മോഹൻലാൽ ഇല്ലെങ്കിൽ പ്രസിഡന്റായ മമ്മൂട്ടിയെത്തുമോയെന്നുള്ള ചോദ്യം ഉയരുന്നുണ്ട്. എന്നാൽ അതിന് സാധ്യത ഇല്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം

'എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന ആളാണ് ബാബു. ആൾക്ക് പകരക്കാരനായി ആരായിരിക്കും വരിക. അദ്ദേഹത്തെ പോലെ ഫുൾടൈം അമ്മയുടെ ഓഫീസിൽ ഇരുന്ന് പ്രവർത്തിക്കാൻ ആര് തയ്യാറാകും?. ബാബു ഇല്ലെങ്കിൽ ഞാനും ഇല്ലെന്ന നിലപാടിലേക്ക് മോഹൻലാലും മാറിയെന്നതാണ് കടുത്ത പ്രതിസന്ധി. അമ്മയുടെ പ്ര
അമ്മയുടെ പ്രസിഡന്റ് സ്ഥാനം വെറും ആലങ്കാരിക പദവി അല്ലെന്ന് തെളിയിച്ച പ്രസിഡന്റായിരുന്നു മരിച്ച് പോയ നമ്മളുടെ ഇന്നച്ചൻ. 2000 മുതൽ 2018 വരെ 18 വർഷം തുടർച്ചയായി അദ്ദേഹം അമ്മയുടെ പ്രസിഡന്റായിരുന്നു. അമ്മ സംഘനടയുടെ പുഷ്കര കാലമായിരുന്നു. എല്ലാ സിനിമാ സംഘനടാ നേതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കുകയും കാര്യങ്ങൾ താൻ പറയുന്നിടത്ത് എത്തിക്കുകയും ചെയ്ത തന്ത്രശാലിയായ പ്രസിഡന്റായിരുന്നു ഇന്നസെന്റ്.
ആരോടും പിണങ്ങില്ല. എന്നാൽ നടത്തേണ്ട കാര്യങ്ങൾ കൃത്യമായി നടത്തിയിരുന്ന നല്ല പ്രസിഡന്റായിരുന്നു. ഈഗോയുള്ള നടീ നടൻമാരുടെ സംഘടനയുടെ തലപ്പത്ത് വഴുതി വഴുതി പോകുന്നൊരാൾക്കേ ഇരിക്കാൻ പറ്റുള്ളൂ, അത് ഇന്നച്ചൻ നല്ല രീതിയിൽ കൈകാര്യം ചെയ്തയാളാണ്. ഇന്നസെന്റിന്റെ കാലത്താണ് ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമ ഇറങ്ങുന്നത്.
ഞാൻ പ്രൊഡ്യൂസ് ചെയ്യാം, ലാഭം വന്നാലും നഷ്ടം വന്നാലും അഞ്ച് കോടി കൊടുക്കാമെന്നാണ് ദിലീപ് പറഞ്ഞ വാക്ക്. അവന്റെ മുഴുവൻ കാശും പോകണമെന്ന് ആശിച്ചവർ അമ്മയിൽ തന്നെ ഉണ്ടായിരുന്നു. ഇവന്റെ നെഗളിപ്പ് ഇതോടെ തീരും എന്ന് കരുതിയവർ. കാരണം പടം പൊളിഞ്ഞാലും ഇവൻ 5 കോടി അമ്മയ്ക്ക് തരണമല്ലോ. പക്ഷെ ആരുടെയോ ഭാഗ്യം കൊണ്ട് പടം ഭയങ്കരമായി ഓടി. അഞ്ച് കോടിക്ക് പകരം ആറ് കോടി അയാൾ കൊടുത്തു.
മോഹൻലാലിന് പകരം മമ്മൂട്ടി സംഘടയുടെ പ്രസിഡന്റാകാൻ സാധ്യത ഇല്ല. ഇന്നത്തെ ചുറ്റുപാടിലും പ്രായത്തിന്റെ പ്രശ്നത്താലും അദ്ദേഹം പ്രസിഡന്റാകാൻ തയ്യാറാകില്ല. ജനറൽ ബോഡികളിൽ പോലും പങ്കെടുക്കാത്ത ആളാണല്ലോ സുരേഷ് ഗോപി. അതുകൊണ്ട് തന്നെ അങ്ങനെയൊരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശുപാർശ ചെയ്യുമെന്ന് തോന്നുന്നില്ല. മോഹൻലാൽ സുരേഷ് ഗോപിയോട് പിണക്കം മാറ്റി സംഘടനയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടെങ്കിലും പോയില്ല.തുടക്കത്തിൽ സംഘടനയ്ക്കകത്ത് ഒരു പ്രബല വിഭാഗത്തിന് സുരേഷ് ഗോപി അനഭിമതനുമാണ്.അതുകൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ വരാമെന്ന് പറഞ്ഞാലും നല്ല എതിർപ്പുണ്ടാകും.
ഗണേശ് കുമാർ മന്ത്രിയായിരുന്നില്ലെങ്കിൽ അമ്മയുടെ ജനറൽ സെക്രട്ടറിയായി മിന്നുന്ന പ്രകടനം കാഴ്ച വെച്ചേനെ. അദ്ദേഹം ഇപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പോലും ഇല്ല. സ്ഥിരമായി ഇതിൽ വേണ്ട എന്ന നിലയിൽ മാറി നില്‍ക്കുകയാണ്. മുകേഷ് എംഎൽഎയായി തിരക്കിലാണ്. സിദ്ദിഖിനേയും നല്ലൊരു വിഭാഗം എതിർക്കുന്നുണ്ട്. എന്നാൽ നല്ല സംഘാടകനാണ് അദ്ദേഹം.
പ്രസിഡന്റ് ആക്കാൻ പറ്റുന്നൊരാൾ ബാലചന്ദ്രമേനോൻ ആണ്.അദ്ദേഹത്തെ ക്ഷണിച്ചാൽ അദ്ദേഹം വന്നേക്കാം.മുൻപ് അദ്ദേഹം അമ്മയുടെ സെക്രട്ടറിയായിരുന്നു. എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകാനുള്ള തന്ത്രവും തഞ്ചവും അദ്ദേഹത്തിനുണ്ട്. അമ്മയിൽ നിന്ന് മാറി നിൽക്കുന്ന ആളാണല്ലോ ദിലീപ്. ദിലീപിനെ തിരിച്ച് കൊണ്ട് വന്ന് ജനറൽ സെക്രട്ടറിയാക്കാൻ പറ്റും. എല്ലാവരെയും കൊണ്ടുനടക്കാൻ പറ്റിയ കൗശലം കൈയിലുള്ള ആളാണ്. സംഘടനയ്ക്ക് അകത്ത് ദിലീപിന് പിന്തുണ ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. ദിലീപിനെ എതിർത്തിരുന്ന ഭൂരിപക്ഷം പേരും പുറത്ത് പോയിക്കഴിഞ്ഞല്ലോ.ഷമ്മി തിലകനും പുറത്തായി. ദിലീപിനോട് കളിച്ചിട്ടുള്ളവരോട് അമ്മയ്ക്കകത്ത് എന്താ ദിലീപ് ചെയ്തിട്ടുള്ളതെന്ന് ആലോചിക്കാറുണ്ട്. ദിലീപ് വന്നാൽ അയാൾക്ക് സാധ്യത ഉണ്ട്. ദിലീപ് പക്ഷെ രാജി വെച്ചല്ലോ. അതുകൊണ്ട് ഇനി അംഗത്വമൊക്കെ എടുത്തിട്ട് വേണം. ദിലീപ് ചെയ്തത് പോലെ ആരും ചെയ്യില്ല. സിനിമ ഹിറ്റാക്കി സംഘടനയ്ക്ക് ആറ് കോടി കൊടുത്തതല്ലേ, ദിലീപിൽ നിന്ന് കൈ നീട്ടം വാങ്ങുന്നവരെങ്കിലും താരത്തെ പിന്തുണക്കും', ശാന്തിവിള ദിനേശ് പറഞ്ഞു.
-
കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മീനാക്ഷി ചോദിച്ചു; ദിലീപിന്റെ വാക്കുകൾ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications