ബസൂക്കയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട് ആറിടത്ത്.. ചില ഭാഗങ്ങളില്‍ മ്യൂട്ടും!
കൊച്ചി: മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബസൂക്ക എന്ന സിനിമയുടെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്. യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിലെ ആറ് ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം. എല്‍ എസ് ഡി എന്ന വാക്ക് റീപ്ലേസ് ചെയ്യണം എന്നും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യണം എന്നുമാണ് നിര്‍ദേശം.
ബസൂക്കയുടെ മൊത്തം ദൈര്‍ഘ്യം 154.27 മിനിട്ടാണ്. ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് സൂചന. ഡീനോ ഡെന്നീസ് തന്നെയാണ് ആണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡിനോ ഡെന്നീസ്.സരിഗമ ഇന്ത്യ ലിമിറ്റഡും, തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്നലെ മുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചില ട്രാക്കര്‍മാര്‍ പങ്ക് വെക്കുന്ന വിവരം അനുസരിച്ച് കേരളത്തില്‍ ആദ്യ ദിവസം 43 ലക്ഷത്തിന്റെ ടിക്കറ്റുകളാണ് വിറ്റു പോയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ ഒരു ലക്ഷത്തിന്റെ ടിക്കറ്റുകളും വിറ്റഴിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് ആദ്യ എട്ട് മണിക്കൂറില്‍ തന്നെ കേരളത്തില്‍ നിന്ന് 26.50 ലക്ഷം രൂപ കളക്ട് ചെയ്യാന്‍ ബസൂക്കയ്ക്ക് സാധിച്ചിരുന്നു.
തിയേറ്ററില്‍ ഇപ്പോഴും നിറഞ്ഞോടുന്ന മോഹന്‍ലാലിന്റെ എമ്പുരാന് പിന്നാലെയാണ് മമ്മൂട്ടിയുടെ ബസൂക്കയും എത്തുന്നത്. ഇതോടെ മലയാള സിനിമയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി - മോഹന്‍ലാല്‍ പോരാട്ടത്തിന് കൂടിയാണ് വേദിയൊരുങ്ങുന്നത്. ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലര്‍ ആയി കഥ പറയുന്ന ബസൂക്കയില്‍ അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കില്‍ ആണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെ കൂടാതെ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലറിനും പാട്ടിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications