Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്ക് അഭിമാന നേട്ടം; 2023 ലെ ഏറ്റവും മികച്ച ഇന്ത്യന്‍ സിനികളില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്ന്

2023 ല്‍ റിലീസ് ചെയ്ത ഏറ്റവും മികച്ച ഇന്ത്യന്‍ സിനികളില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണ്ട് സിനിമകളും. ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിട്ട ഈ വർഷത്തെ മികച്ച സിനിമകളുടെ പട്ടികയിലാണ് മലയാളത്തില്‍ നിന്നും രണ്ട് സിനിമകള്‍ ഇടം പിടിച്ചിരിക്കുന്നത്. രോഹന്‍ നഹാർ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട ചിത്രങ്ങളാണ് താഴെ പറയുന്നത്.

ആഗ്ര

കനുബെല്‍ സംവിധാന ചെയ്ത് ചിത്രമായ ആഗ്ര വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദർശിപ്പിക്കപ്പെടുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ സംവിധായകരുടെ ഫോർട്ട്നൈറ്റ് വിഭാഗത്തിൽ പ്രീമിയർ ചെയ്യുകയും 28-ാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ എന്നിവയുൾപ്പെടെ മറ്റ് പ്രശസ്ത വേദികളിൽ പ്രശംസ നേടുകയും ചെയ്ത ചിത്രം ഐഎഫ്എഫ്കെയിലും പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

mammooty

കാതല്‍ ദ കോർ

ജിയോ ബേബി മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന കാതൽ ദി കോർ തിയേറ്ററിന് അകത്തും പുറത്തും ഒരു പോലെ ചർച്ചാ വിഷയമായിരുന്നു. മലയാള സിനിമ അധികം ചർച്ച ചെയ്തിട്ടാല്ല സ്വവർഗ്ഗരതി പ്രമേയമായി എത്തിയ ചിത്രം ബോക്സ് ഓഫീസിലും വിജയകരമായി. കാതലിലൂടെ വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് എത്തുകയും ചെയ്തു.

മാഗ്

സോയ ഹുസൈന്റെ അതിശയകരമായ പ്രകടനം കാഴ്ചവെച്ച് സംവിധായകൻ ആമിർ ബഷീറിന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിമാണ് മാഗ്.കശ്മീരിന്റെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഏറെ ശ്രദ്ധ നേടി.

നന്‍പകല്‍ നേരത്ത് മയക്കം

പട്ടികയില്‍ ഇടം പിടിച്ച രണ്ടാമത്തെ മലയാള ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി - ലിജോ ജോസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം തിയേറ്ററില്‍ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും വലിയ രീതിയില്‍ നിരൂപക ശ്രദ്ധ നേടി. ജെയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം അദ്ദേഹത്തെ ഒരിക്കല്‍ കൂടെ മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരത്തിനും അർഹനാക്കി

പോഖർ കെ ദുനു പാർ

അചൽ മിശ്ര സംവിധാനം ചെയ്ത ചിത്രം നിരവധി അന്തർദേശീയ ചലച്ചിത്രോത്സവ വേദികളില്‍ പ്രദർശിക്കപ്പെട്ടു.

റാപ്ചർ

ഡൊമിനിക് മെഗം സാങ്മ സംവിധാന ചെയ്ത രണ്ടാമത്തെ ചിത്രമാണ് റാപ്ചർ

While We Watched

വിനയ് ശുക്ല സംവിധാനം ചെയ്ത ചിത്രത്തില്‍ രവീഷ് കുമാർ, സുശീല്‍ മഹോപാത്ര, സുശീല്‍ ബഹുഗുണ, ദീപക് ചൌബേയ്, സ്വരൂപ്ലി സെന്‍ഗുപ്ത് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+