കുതിച്ച് മുന്നോട്ടുതന്നെ, 50 കോടി ക്ലബ്ബിലെത്തി ഭ്രമയുഗം; ആ വമ്പൻ നേട്ടം സ്വന്തമാക്കി മമ്മൂട്ടിയും
പ്രേമലു, ഭ്രമ യുഗം, മഞ്ഞുമ്മൽ ബോയ്സ് തിയറ്റുകളിൽ നിറഞ്ഞ കാണികൾക്ക് മുൻപിൽ പ്രദർശനം തുടരുകയാണ് ഈ സിനിമകൾ. പ്രേമലു നേരത്തെ തന്നെ 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. ഇപ്പോൾ മമ്മൂട്ടിയുടെ ഭ്രമ യുഗവും 50 കോടി എന്ന നേട്ടം സ്വന്തമാക്കി. മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ എത്തി ഞെട്ടിച്ച ചിത്രമാണ് ഭ്രമ യുഗം. ആദ്യം ദിവസം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കാൻ ഭ്രമ യുഗത്തിന് സാധിച്ചു.
ഭ്രമയുഗത്തിന് മുൻപ് എത്തിയ. പ്രേമലുവും ശേഷം വന്ന മഞ്ഞുമ്മൽ ബോയ്സും തിയറ്ററിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമ്പോൾ ഭ്രമ യുഗത്തിന് 50 കോടി നേട്ടം സ്വന്തമാക്കാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ആശങ്കകളൊക്കെ പറത്തിക്കളഞ്ഞ് ആ നേട്ടം സ്വന്തമാക്കായിരിക്കുകയാണ് സിനിമ. ആഗോള ബോക്സ് ഓഫീസിൽ 50 കോടിയിലെത്തിയിരിക്കുകയാണ് ബ്ലാക്ക് ആന്റ് വൈറ്റിലെത്തിയ ചിത്രം.

വെറും 11 ദിവസങ്ങൾക്കുള്ളിലാണ് മമ്മൂട്ടി ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനൊപ്പം തന്നെ മറ്റൊരു റെക്കോർഡും സ്വന്തമാക്കി. മമ്മൂട്ടി തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ( ഭീഷ്മ പർവം കണ്ണൂർ സ്ക്വാഡ് എന്നി ചിത്രങ്ങൾ 50 കോടിയിലെത്തിയിരുന്നു. ) ഇങ്ങനെയൊരു നേട്ടം ഉണ്ടാക്കി എന്ന നേട്ടം സ്വന്തമാക്കി.
ഭ്രമ യുഗത്തിന്റെ റിലീസിന് മുൻപ് തന്നെ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. മമ്മൂക്ക അവതരിപ്പിക്കുന്ന നെഗറ്റീവ് കഥാപാത്രം തന്നെയായിരുന്നു എല്ലാവരും കാത്തിരുന്നത്. കൊടുമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.
തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരുന്നു കൊടുമൺ പോറ്റി. രാഹുൽ സദാശിവനാണ് മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തത്. കേരളത്തിലും തമിഴ്നാട്ടിലും തെലുങ്കിലുമൊക്കെ മികച്ച പ്രതികരണം നേടി എന്നാണ് റിപ്പോർട്ടുകൾ. സംഗിതം ക്രിസ്റ്റഫർ സേവ്യർ ആണ്. ഛായഗ്രാഹണം ഷെഹ്നാദ് ജലാൽ ആണ്. അർജുൻ അശോകനും സിദ്ധാർഥ് ഭരതനും ആണ് മറ്റ് കഥാപാത്രങ്ങൾ.
അതേ സമയം, പ്രേമലു തിയറ്റുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. നസ്ലിൻ, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ പ്രണയവും കോമഡിയുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് കുതിക്കുകയായിരുന്നു.












Click it and Unblock the Notifications