Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ ആ ബുൾബുൾ ഫോട്ടോ ലേലത്തിൽ പോയി; എത്ര ലക്ഷം കിട്ടിയെന്ന് അറിയുമോ? ഞെട്ടിച്ച് കോട്ടക്കൽ സ്വദേശി

മലയാളിക്ക് അത്ഭുതമാണ് മമ്മൂട്ടി. തന്റെ 72ാം വയസിലും അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം വ്യത്യസ്തമായ വേഷങ്ങളിലൂടെ നമ്മൾ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുകയാണ്. നായകനെന്നോ വില്ലനെന്നോ ഇല്ലാതെ ഏത് വേഷം ഏറ്റെടുക്കാനും അദ്ദേഹം യാതൊരു മടിയും കാണിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. ഒരുപക്ഷെ ഇന്ത്യയിൽ ഒരു സൂപ്പർ താരവും ചെയ്യാൻ മുതിരാത്ത വേഷങ്ങളാണ് ഇപ്പോൾ മമ്മൂട്ടി ഏറ്റെടുക്കുന്നത്.

അഭിനയത്തിനപ്പുറം മമ്മൂട്ടിയുടെ പല ഇഷ്ടങ്ങളും മലയാളികളെ പ്രേക്ഷകരിൽ കൗതുകം ഉണർത്താറുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ വാഹന പ്രേമമാണ്. പുതിയ മോഡൽ കാറുകൾ അദ്ദേഹം സ്വന്തമാക്കാറുണ്ട്. മമ്മൂട്ടിയുടെ മറ്റൊരു പാഷൻ ഫോട്ടോഗ്രാഫിയാണ്. പ്രകൃതി ദൃശ്യങ്ങളും സഹതാരങ്ങളുടെ ചിത്രങ്ങളുമെല്ലാം പകർത്തി മമ്മൂട്ടി പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഫോട്ടോ പിടിക്കാനായി ലക്ഷങ്ങൾ വിലയുള്ള കാമറകളും അദ്ദേഹം സ്വന്തമാക്കാറുണ്ട്.

mammootty-bulbul-auction

കഴിഞ്ഞ ദിവസം ഇത്തരത്തിൽ താരം പകർത്തിയൊരു ചിത്രം ലേലത്തിന് വെച്ചിരുന്നു. നാട്ടു ബുൾബുള്ളിന്റെ ചിത്രമായിരുന്നു ഇത്. പ്രശസ്ത ഫോട്ടോ​ഗ്രാഫറായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് നടത്തുന്ന ഫോട്ടോ പ്രദർശനത്തിലാണ് ബുൾബുളിന്റെ ഫോട്ടോ അദ്ദേഹം ലേലത്തിന് വെച്ചത്. എറണാകുളം ദർബാർ ഹാളിലായിരുന്നു ഫോട്ടോ പ്രദർശനം.

‌'പാടി പറക്കുന്ന മലയാളം' എന്ന പേരിലാണ് കേരളത്തിലെ കിളികളുടെ ഫോട്ടോഗ്രാഫി പ്രദർശനം നടന്നത്. ഫോട്ടോ​ഗ്രാഫിന്റെ പ്രദർശനം എന്നതിനെക്കാൾ ഉപരി, ഇന്ദുചൂഡന്റെ പുസ്തകത്തെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക, ഏതാണ്ട് നൂറ് വർഷം മുൻപ് പക്ഷികളെ കുറിച്ചെഴുതിയ ഭാഷയാണ് നമ്മളുടേത് എന്ന് മലയാളികളെ കൊണ്ട് ഓർമിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഒരു ലക്ഷം രൂപ അടിസ്ഥാന വിലയായിരുന്നു ഫോട്ടോയ്ക്കായി നിശ്ചയിച്ചത്. ഇപ്പോഴിതാ ചിത്രം വിറ്റ് പോയിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപയ്ക്ക് കോട്ടക്കൽ സ്വദേശിയായ അച്ചു ഉള്ളാട്ടിൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലീനാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനാണ് അച്ചു ഉള്ളാട്ടിൽ. പുതിയതായി നിർമ്മിക്കുന്ന ആഡംബര ഹോട്ടലിന്‍റെ ചുമരില്‍ ചിത്രം വെക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ലേലത്തിൽ കിട്ടുന്ന തുക മമ്മൂട്ടി എന്ത് ചെയ്യുമെന്നാണ് പലർക്കും അറിയേണ്ടത്. ലേലത്തിൽ കിട്ടിയ തുക എത്രയാണെങ്കിലും അത് ഫൗണ്ടേഷന് നൽകുമെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+