മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ ആ ചിത്രം ആര് സ്വന്തമാക്കും; ഒരു ലക്ഷം രൂപയിൽ ലേലം തുടങ്ങും..
മലയാളിത്തിന്റെ മഹാ നടൻ മമ്മൂട്ടി എല്ലാവർക്കും എപ്പോഴും ഒരു അത്ഭുതമാണ്. 72ാം വയസ്സിലും ഇത്രയും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന മറ്റൊരു നടൻ ഉണ്ടോ എന്ന് സംശയമാണ്. കൃത്യമായ ഡയറ്റും വ്യായാമവുമൊക്കെ പിന്തുടരുന്ന ആളാണ് മമ്മൂട്ടി. ഫാഷന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല മമ്മൂട്ടി. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചിത്രങ്ങൾ കണ്ടാൽ തന്നെ അത് വ്യക്തമാകുന്നതാണ്.
വ്യത്യസ്തമായ റോളുകൾ ചെയ്യുന്നതിൽ മമ്മൂട്ടി മുന്നിൽ ആണ് തന്റെ താര പരിവേഷം നോക്കാതെയാണ് അദ്ദേഹം ചില റോളുകൾ തിരഞ്ഞെടുക്കാറുള്ളത്. അതിന് ഉദാഹരണങ്ങൾ ഏറെയുണ്ട്. അടുത്തിടെ നെഗറ്റീവ് റോളുകളിലും മമ്മൂട്ടി തിളങ്ങിയിരുന്നു. അഭിനയത്തിൽ മാത്രമല്ല ഫോട്ടോഗ്രഫിയിലും ഏറെ താല്പര്യമുള്ള വ്യക്തിയാണ് മമ്മൂട്ടി. പല താരങ്ങളുടെയും ഫോട്ടോസ് അദ്ദേഹം എടുത്തുകൊടുത്തിട്ടുണ്ട്. നാച്ചുറൽ ഫോട്ടോഗ്രാഫിയിലും മമ്മൂട്ടി കൈ വെച്ചിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടി എടുത്ത നാട്ടുബുൾബുളിന്റെ ചിത്രം പ്രദർശനത്തിന് വെച്ചിരിക്കുകയാണ്. കൊച്ചി ദർബാർ ഹാളിലാണ് പ്രദർശനം.

' സന്തോഷം നിറഞ്ഞുതുളുമ്പുന്ന കൊച്ച് ഹൃദയവും ഒരിക്കലും അടങ്ങിയിരിക്കാത്ത നാവും ' പച്ചിലത്തലപ്പിൽ അടങ്ങിയിരിക്കുന്ന ' നാട്ടു ബുൾബുളിന്റെ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. മമ്മൂട്ടിയുടെൊ ക്യാമറിയിലാണ് ഈ ചിത്രം പതിഞ്ഞിരിക്കുന്നത്. ഈ ചിത്രം ഞായാറാഴ്ച വൈകീട്ട് നാല് മണിക്കാണ് പ്രദർശന വേദിയിൽ ലേലം ചെയ്യുക. ഒരു ലക്ഷം രൂപയാണ് അടിസ്ഥാന വില. ആരായിരിക്കും ഈ ചിത്രം സ്വന്തമാക്കുക എന്ന് അറിയാനുള്ള കൗതുകത്തലാണ് എല്ലാവരും.
പ്രശസ്ത പക്ഷി നിരീക്ഷകനായ ഇന്ദുചൂഡൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ കെ നീലകണ്ഠന്റെ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൽ 261 ഇനം പക്ഷികളെ പരിചയപ്പെടുത്തുന്നുണ്ട്. ഇതിൽ കേരളത്തിലും പുറത്തും പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ പകർത്തിയ 30 ലേറെ പക്ഷികളുടെ ചിത്രങ്ങളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിലാണ് മമ്മൂട്ടി പകർത്തിയ നാടൻ ബുൾബുൾ ഉള്ളത്.
ഇന്ദുചൂഢന്റെ സ്മരണാർത്ഥം രൂപീകരിച്ച ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഫൗണ്ടേഷന്റെ നടത്തിപ്പിന് ചെലവ് വളറെയേറെ ആണെന്നും അതിനാൽ ചിത്രം ലേലത്തിൽ വെച്ച് ആ തുക ഫൗണ്ടേഷന്റെ കാര്യത്തിനായി ഉപയോഗിക്കട്ടേ എന്ന അഭ്യർത്ഥനയോട് മമ്മൂട്ടി സമ്മതം മൂളുകയായിരുന്നുവെന്നും ഫൗണ്ടേഷന്റെ സാരഥികളിലൊരാളായ നടൻ വി കെ ശ്രീരാമൻ പറഞ്ഞു. എഴുത്തുകാരൻ സക്കറിയ ഇന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications