കണ്ണൂര്‍ സ്ക്വാഡ് 100 കോടി ക്ലബ്ലില്‍; മമ്മൂട്ടിയുടെ നാലാമത്തെ 100 കോടി ചിത്രം..! ആദ്യത്തെ മൂന്നെണ്ണം ഇവ
കൊച്ചി: റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും ബോക്സോഫീസില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ കണ്ണൂര്‍ സ്ക്വാഡ്. അമിത പ്രതീക്ഷകളില്ലാതെ എത്തിയ ചിത്രം മമ്മൂട്ടിക്ക് ഈ വര്‍ഷം വീണ്ടും ഒരു സൂപ്പര്‍ഹിറ്റ് കൂടി സമ്മാനിച്ചിരിക്കുകയാണ്. ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 28 നാണ് തിയറ്ററില്‍ എത്തിയത്.
ഒരിക്കല്‍ കൂടി പൊലീസ് വേഷത്തിലെത്തിയ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജോര്‍ജ് മാര്ട്ടിന് എന്ന എ എസ് ഐ ആയാണ് മമ്മൂട്ടി കണ്ണൂര്‍ സ്ക്വാഡില്‍ എത്തിയത്. റോബി വര്‍ഗീസിന്റെ സഹോദരന് റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നൊരുക്കിയ തിരക്കഥ സിനിമയാക്കിയപ്പോള്‍ റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്, മനോജ് കെ യു തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും അഭിനയിച്ചിരുന്നു.

റിലീസ് ചെയ്ത് വെറും ഒമ്പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഇപ്പോഴിതാ മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ല് കൂടി കണ്ണൂര്‍ സ്ക്വാഡ് പിന്നിട്ടിരിക്കുകയാണ്. ആഗോള ബിസിനസില്‍ 100 കോടി രൂപ കണ്ണൂര്‍ സ്ക്വാഡ് സമ്പാദിച്ചതായി നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചു. നൂറ് കോടി ക്ലബില്‍ ഇടം നേടുന്ന നാലാമത്തെ മമ്മൂട്ടി ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.
ഭീഷ്മപര്‍വം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് 100 കോടിയില്‍ എത്തിയത്. ആഗോളതലത്തില്‍ ബോക്സോഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ കണ്ണൂര്‍ സ്ക്വാഡ് സ്വന്തമാക്കിയിട്ടുണ്ട്. ഭീഷ്മപര്‍വത്തിനുശേഷം ബോക്സോഫീസില്‍ നിന്ന് മാത്രം 75 കോടി പിന്നിടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂര്‍ സ്ക്വാഡ്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രമാണിത്.
മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രവുമായിരുന്നു ഇത്. 32 കോടിയോളമാണ് ചിത്രത്തിന്റെ മുടക്കുമുതല്‍ എന്നാണ് റിപ്പോര്‍ട്ട്. 130 ല്‍ അധികം സ്ക്രീനുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് കണ്ണൂര്‍ സ്ക്വാഡ്. നേരത്തെ ലൂസിഫര്‍, പുലിമുരുകന്, 2018, ആര് ഡി എക്സ്, കായംകുളം കൊച്ചുണ്ണി, കുറുപ്പ്, മാളികപ്പുറം എന്നീ സിനിമകള്‍ 100 കോടി രൂപ സമ്പാദിച്ചതായി അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications