Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ പിടിവാശി..സമയത്തിന് ഷൂട്ട് ചെയ്തില്ലെങ്കിൽ പിന്നെ വരില്ല, നന്നായാലും അപ്പോൾ പറയില്ല'; അളഗപ്പൻ

നിരവധി മമ്മൂട്ടി ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് ഛായാഗ്രാഹകൻ അളഗപ്പൻ. ഇപ്പോൾ ഇതാ നടനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് അദ്ദേഹം. നമ്മുടെ ജോലിയെ പെട്ടെന്ന് അഭിനന്ദിച്ചില്ലെങ്കിലും നല്ലത് കണ്ടാൽ പറയാൻ മടക്കാത്ത ആളല്ല മമ്മൂട്ടിയെന്ന് അളഗപ്പൻ പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികണം. വായിക്കാം

'ഒരു ഷോട്ട് കഴിയുമ്പോൾ അത് നന്നായെങ്കിൽ വളരെ പെട്ടെന്ന് അതിനെ അഭിനന്ദിക്കുന്ന ആളല്ല. പിന്നെ പക്ഷെ നമ്മൾ മരിക്കുന്നത് വരെ അതിനെ കുറിച്ച് പറഞ്ഞോണ്ടിരിക്കും. ഷോട്ട് പൂർത്തിയായി കട്ട് പറഞ്ഞാൽ അദ്ദേഹം നമ്മുടെ മുഖത്ത് നോക്കും, നമ്മൾ ഹാപ്പിയാണെങ്കിൽ പിന്നെ പോകും. നമ്മുടെ ഷോട്ടിനെ കുറിച്ച് മറ്റുള്ളവരോടൊക്കെ വിളിച്ച് പറയും നന്നായെന്ന്. മോഹൻലാൽ അപ്പോൾ തന്നെ തോളിൽ തട്ടി പറയും. അതൊരു സന്തോഷമാണ്. എന്നാലും മമ്മൂട്ടിയുടെ മുഖം കണ്ടാൽ നമ്മുക്ക് അറിയാം. അദ്ദേഹം ഓവർ എക്സ്പ്രസീവ് അല്ല. നമ്മുടെ മുഖം നോക്കിയാൽ അദ്ദേഹത്തിന് മനസിലാകും.

mammottyt

പുള്ളിയോട് ഒരു സീൻ ശരിയായില്ലെന്ന് പറഞ്ഞാൽ അതിന്റെ യഥാർത്ഥ കാരണം പറയണം. ഒരേകടൽ ഷൂട്ടിങ് എടുക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞു എനിക്ക് നേരത്തേ പോകണം എന്ന് . 6 മണിക്കേ പോകാവൂ എന്ന് ഞാൻ പറഞ്ഞു. കാരണം തിരക്കിയപ്പോൾ ഞാൻ പറഞ്ഞു ആകാശത്തിന്റെ ബാഗ്രൗണ്ടിൽ ഷോട്ട് എടുക്കണമെന്ന്. മൂന്ന് ഷോട്ടുണ്ടല്ലോ, എന്നെ ആറ് മണിക്കൊന്നും നിങ്ങൾക്ക് വിടാൻ പറ്റില്ലെന്നായി മമ്മൂക്ക. ഉറപ്പായും അനുവദിക്കുമെന്ന് ഞാൻ വാക്ക് നൽകി. ഞാൻ എല്ലാം സെറ്റ് ചെയ്ത് വെച്ചു. മമ്മൂക്ക 6 മണിക്ക് വന്നു, മൂന്ന് ഷോട്ടും വളരെ പെട്ടെന്ന് പൂർത്തിയാക്കി. മമ്മൂക്കയ്ക്ക് ഭയങ്കര സന്തോഷമായി. എനിക്ക് കൈ തന്നു, അടുത്ത ദിവസം പറഞ്ഞു, നിങ്ങൾ വൈകീട്ട് ഫ്രീയാണെങ്കിൽ എന്റെ വീട്ടിലേക്ക് വരൂവെന്ന് പറഞ്ഞ് വിളിച്ചോണ്ട് പോയി. അന്ന് അത്താഴം അവിടെയായിരുന്നു.

മമ്മൂക്ക സെറ്റിൽ നിന്ന് പലപ്പോഴും വിളിച്ച് പറയുന്നത് കേട്ടിട്ടുണ്ട്, സെറ്റിൽ വരൂ, കാമറാമാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കൂവെന്നൊക്കെ. അങ്കിൾ എന്ന പടം ചെയ്തപ്പോൾ ഞാൻ നാലഞ്ച് ക്യാനറയൊക്കെ വെച്ച് വർക്ക് ചെയ്തിരുന്നു. അതിനെക്കുറിച്ചൊക്കെ മമ്മൂക്ക പറയാറുണ്ട്. ഒരേ കടലിലും കാഴ്ചയിലും മമ്മൂക്കയുടെ അഭിനയം കണ്ട് ഞെട്ടിയിട്ടുണ്ട്. അതുവരെ ഫോണൊക്കെ നോക്കി നിന്നാലും ഷോട്ട് റെഡിയാകുമ്പോൾ വളരെ സിമ്പിളായി ചെയ്ത് പോകും. ഒരിക്കലും അദ്ദേഹത്തിന്റെ അഭിനയം കാണുമ്പോൾ വീണ്ടും വേണമെന്ന് തോന്നിയിട്ടില്ല. ആദ്യ ടേക്കിൽ തന്നെ ശരിയാവും.

മമ്മൂക്കയുടെ പ്രധാന പ്രശ്നം സമയത്തിന് ഷൂട്ട് ചെയ്തില്ലെങ്കിൽ മമ്മൂട്ടി വരില്ല. ഒരു ദിവസം വൈകിയാൽ അന്ന് ഒന്നും പറയില്ല. പക്ഷെ മറ്റൊരു ദിവസം നേരത്തേ വരുമോയെന്ന് ചോദിച്ചാൽ അത് നടക്കില്ലെന്ന് പറയും. അങ്ങനെ ചെറിയ പിടിവാശി ഉണ്ട്. എനിക്ക് പക്ഷെ അങ്ങനെ ഉണ്ടായിട്ടില്ല. മമ്മൂക്ക രാവിലെ വൈകിയേ സെറ്റിൽ വരൂ എന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ എന്റെ സെറ്റിൽ രാവിലെ 7 മണിക്കൊക്കെ വരാൻ പറഞ്ഞാൽ അദ്ദേഹം വരാറുണ്ട്.

എന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റുകൾ മൂലം വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ പ്രജാപതിയുടെ സെറ്റിൽ വെച്ച് ഒരു ബൈക്ക് സീനുണ്ട്. മമ്മൂക്ക ചെയ്യണ്ട ഡ്യൂപ്പ് വെച്ച് ചെയ്തോയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതെന്താണ് ഞാൻ ചെയ്താൽ പ്രശ്നമെന്ന് ചോദിച്ചു. അത് ചളിയിൽ കിടക്കുന്നൊരു സീനായിരുന്നു. അതിനെ കുറിച്ച് പറഞ്ഞപ്പോൾ താൻ തന്നെ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. അദ്ദേഹം കിടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+