മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡും ചിറ്റയും 17ന് ഒടിടിയിൽ; ഈ ആഴ്ചയിലെ റിലീസുകൾ ഇതാ
തീയറ്ററുകളിൽ വൻ ഹിറ്റായി മാറിയ നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ റിലീസാവാനിരിക്കുന്നത്. ഇക്കൂട്ടത്തിൽ മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്ക്വാഡ്, സിദ്ധാർത്ഥിന്റെ ചിറ്റ, ജോജു ജോർജിന്റെ പുലിമട തുടങ്ങിയ ചിത്രങ്ങളും ഉണ്ട്.
സിദ്ധാർത്ഥിന്റെ ചിറ്റ 17 ന്
പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ് യു അരുൺ കുമാർ ആണ് ചിറ്റയൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വേറിട്ട വേഷത്തിലാണ് സിദ്ധാർഥ് എത്തുന്നത്. 'ചിറ്റ' ഒരു ഇമേഷനൽ ത്രില്ലറാണ്. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മകഥയാണ് ചിത്രം പറയുന്നത്. നടി നിമിഷ സജയനും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കണ്ണൂർ സ്ക്വാഡും എത്തുന്നു
മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് 17 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്. സപ്റ്റംബർ 28 നായിരുന്നു ചിത്രം തീയറ്റുകളിൽ എത്തിയത്.
റിലീസ് ദിവസം മുതൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രമായിരുന്നു കണ്ണൂർ സ്ക്വാഡ്. പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിച്ചത്. ഒരു കേസുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലേക്ക് പോകുന്ന അന്വേഷണ സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.മുഹമ്മദ് ഷാഫിക്കൊപ്പം നടൻ റോണി ഡേവിഡ് ജോർജും ചേർന്നായിരുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
ചിത്രത്തില്‍ കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
ഗോസ്റ്റ് ഹോട്ട്സ്റ്റാറിലൂടെ
കന്നട സൂപ്പർ താരം ശിവരാജ് കുമാറിനെ നായകനാക്കി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം ഗോസ്റ്റ് 17 നാണ് റിലീസ് ചെയ്യുന്നത്. എംജി ശ്രീനിവാസ് ഒരുക്കിയ ചിത്രത്തിൽ നടൻ ജയറാമും ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്. തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സീ ഫൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
തീപ്പൊരി ബെന്നി എത്തി
അർജുൻ അശോകൻ നായകനായെത്തിയ തീപ്പൊരി ബെന്നി ഒടിടിയിൽ എത്തി. ജോജി തോമസും രാജേഷ് മോഹനും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്.
ജോജു ജോർജിന്റെ 'പുലിമട' നവംബർ 23ന്
ജോജുവിനെ നായകനാക്കി എ കെ സാജൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഐശ്വര്യ രാജേഷ്, ലിജി മോൾ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. പ്രകടനം കൊണ്ട് ജോജു ഞെട്ടിച്ച ചിത്രമാണ് പുലിമട എന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ. ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്‍ണ പ്രഭ, പൗളി വിത്സൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.












Click it and Unblock the Notifications